സയൻസ് ക്ലബ് /ഗവ.യുപിഎസ് രാമപുരം
സയൻസ് ക്ലബ്
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
- ലഘുപ്രോജക്ടുകൾ, പരീക്ഷണങ്ങൾ, ഇംപ്രൊവൈസേഷൻ, മാതൃകാനിർമാണം
- ശാസ്ത്രലേഖനങ്ങൾ, ആനുകാനികസംഭവങ്ങൾ, എന്നിവയെക്കുറിച്ച് ചർച്ച, സംവാദം, സെമിനാർ എന്നിവ സംഘടിപ്പിക്കുന്നു.
- ശാസ്ത്രപ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുന്നു.
- ക്വിസ് മത്സരങ്ങൾ, പ്രഭാഷണം - ലേഖന മത്സരങ്ങൾ, ലഘുപഠനയാത്രകൾ, വീഡിയോ പ്രദർശനങ്ങൾ, അഭിമുഖം, വിദഗ് ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.
- പഠനപ്രാധാന്യമുള്ള വസ്തുക്കളുടെ ശേഖരണത്തിലും അവകേടുകൂടാതെ സൂക്ഷിക്കുന്നതിലുംപ്രദർശിപ്പിക്കുന്നതിനുമുള്ള പ്രവത്തനങ്ങളിൽ ഏർപ്പെടുന്നു.
- കൈയെഴുത്ത് മാസികകൾ നിർമിക്കൽ
- സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിലെ മറ്റ് ക്ലബുകളുടെ പ്രവർത്തനങ്ങളുമായി ഏകോപിപ്പിക്കുന്നു.
സയൻസ് ക്ലബ് രൂപീകരണം
2024-25 അക്കാദമിക് വർഷത്തെ സയൻസ് ക്ലബ്ബിൻെറ ആദ്യയോഗം 6-6-2024 വ്യാഴം ഉച്ചയ്ക്ക് 1.30 ന് ചേരുകയുണ്ടായി. സയൻസ് ക്ലബ് സെക്രട്ടിയായി 7C ക്ലാസിൽ നിന്ന് മുഹമ്മദ് ഷെഹിനും സയൻസ് ക്ലബ് ജോ.സെക്രട്ടിയായി 6A യിൽനിന്ന് ഹരിത്രയേയും തെരഞ്ഞെടുത്തു. സയൻസ് ക്ലബ് കൺവീനറായി ശാസ്ത്രഅധ്യാപകൻ ജിതിൻ ആർ എസ് ചുമതലയേറ്റു. ഓരോ മാസവു ശാസ്ത്രക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ നടക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ശാസ്ത്ര അധ്യാപിക നൂറിന്നിസ വിശദമാക്കി. അഴ്ചയിൽ ഒരുദിവസം തിങ്കൾ ക്ലബ് യോഗം കൂടുവാൻ തീരുമാനമായി.
. ജൂൺ -ജുലൈ മാസത്തിലെ പ്രവർത്തനം ചുറ്റുപാടുമുള്ള ഔഷധസസ്യങ്ങളെ നിരീക്ഷിച്ച് അവയുടെ സവിശേഷതകൾ കണ്ടെത്താൽ, ഫീൽഡ് ട്രിപ്പുകൾ ആഗസ്റ്റ് - സെപ്റ്റംബർ മാസം പരീക്ഷണങ്ങൾ, നിരീക്ഷണകുറിപ്പ് തയാറാക്കൽ ഒക്ടോബർ -നവംബർ ശാസ്ത്രപഠനോപകരണങ്ങളുടെ നിമാണ പ്രവർത്തനങ്ങൾ ,ശാസ്ത്രക്വിസ്സുൾ ഡിസംബർ - ജനുവരി ബോധവത്കരണ ക്ലാസുകൾ, ഫീൽഡ്ട്രിപ് ഫെബ്രുവരി-മാർച്ച് ശാസ്ത്രോത്സവം എല്ലാ അസംബ്ലികളിലും പരീക്ഷണങ്ങൾ അവതരിപ്പിക്കൽ.