വാർഷികാഘോഷം സംഘാടക സമിതി (10-03-2024 )

 
11--3-2024 മാതൃഭൂമി

പുല്ലൂർ ഗവൺമെൻറ് യു.പി സ്കൂൾ നൂറാം വാർഷികാഘോഷം സംഘാടക സമിതി രൂപീകരിച്ചു . സ്കൂളിന്റെ നൂറാം വാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു .സംഘാടകസമിതി രൂപവൽക്കരണ യോഗം പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദൻ ഉദ്ഘാടനം ചെയ്തു .പഞ്ചായത്തംഗം ടി .വി കരിയൻ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ചന്ദ്രൻ കരിച്ചേരി ,എം .വി. നാരായണൻ ,പി .പ്രീതി ,എ ഷീബ ഷാജി എടമുണ്ട ,നിഷ കൊടവലം ,എം വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

പത്ര സമ്മേളനം (28-05-2024)

 

ഒരു നൂറ്റാണ്ടുകാലമായി നാടിന് അറിവിന്റെ പൊൻവെളിച്ചം പകർന്ന പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദിറവിൽ. അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിനാകെ മാതൃകയായി നിരവധി നേട്ടങ്ങൾ കൈവരിപ്പിച്ചിട്ടുള്ള വിദ്യാലയത്തിന്റെ നൂറാം വാർഷികാഘോഷം 2024 മെയ് 30ന് തുടങ്ങി 2025 ഏപ്രിൽ 30ന് അവസാനിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു .

30ന് വൈകീട്ട് ആദ്യം സ്കൂൾ സ്ഥിതി ചെയ്ത പുല്ലൂർ പുളിക്കാലിൽ നിന്ന് വിളംബര ഘോഷയാത്ര ആരംഭിക്കും .തുടർന്ന് നടക്കുന്ന ആഘോഷ ഉദ്ഘാടനവും വിരമിക്കുന്ന പ്രധാന അധ്യാപകൻ പ്രഭാകരൻ മാസ്റ്റർക്കുള്ള ഉപഹാര സമർപ്പണവും സി എച്ച് കുഞ്ഞമ്പു എംഎൽഎ നിർവഹിക്കും. സംഘാടകസമിതി ചെയർമാൻ സി കെ അരവിന്ദാക്ഷൻ അധ്യക്ഷനാവും .സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേർ ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് പ്രീത് അഴീക്കോടിന്റെ മെന്റലിസം ഷോ.

വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സി കെ അരവിന്ദൻ വർക്കിംഗ് ചെയർമാൻ ടിവി കരിയൻ ജനറൽ കൺവീനർ എം വി നാരായണൻ ,എം വി രവീന്ദ്രൻ ,കെ ബാബു ,അനിൽ പുളിക്കാൻ  എന്നിവർ സംബന്ധിച്ചു.

പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷം തുടങ്ങി(30-05-2024)

 

പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിന്റെ  ശതാബ്ദി ആഘോഷത്തിന് തുടക്കമായി സി. എച്ച് .കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ അധ്യക്ഷനായി .സർവീസിൽ നിന്ന് വിരമിക്കുന്ന പ്രഥമ അധ്യാപകൻ വി .വി പ്രഭാകരന് യാത്രയയപ്പ് നൽകി .പ്രീത് അഴീക്കോടിന്റെ മെന്റലിസം ഷോയും അരങ്ങേറി.