ജോർജിയൻ അക്കാഡമി ഇ. എം എച്ച്. എസ് തിരുവാങ്കുളം
.
ആമുഖം
എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറ-തിരുവാങ്കുളം-പാതയില്‍ ഹില്‍പാലസിനടുത്ത് യാക്കോബായ സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനാസ്ഥാനമായ ക്യംതാ സെമിനാരി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണ് ജോര്‍ജ്ജിയന്‍ അക്കാഡമി ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂള്‍.സ്ഥാപകമാനേജരായിരുന്ന കാലം ചെയ്ത,അഭിവന്ദ്യ ഡോ.തോമസ് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ ശ്രമഫലമായി,1983 ജൂണ്‍ 6ംതീയതി ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.തുടര്‍ന്ന് 1985,1993,2004 വര്‍ഷങ്ങളില്‍ യഥാക്രമം എല്‍.പി.,യു.പി.,എച്ച്.എസ് വിഭാഗങ്ങള്‍ക്ക് അംഗീകാരം ലഭിച്ചു. സാധാരണക്കാരുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുക എന്ന കാഴ്ചപ്പാടോടെ ആരംഭിച്ച ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ 1300 കുട്ടികള്‍ പഠിക്കുന്നു. 68 സ്റ്റാഫംഗങ്ങള്‍ സേവനം ചെയ്യുന്നു.2004 ല്‍ ഹൈസ്ക്കൂള്‍ വിഭാഗത്തിന് അംഗീകാരം ലഭിച്ചതിനുശേഷം തുടര്‍ച്ചയായി എല്ലാവര്‍ഷവും എസ്.എസ്.എല്‍.സി യ്ക്ക് 100% വിജയം കരസ്ഥമാക്കി വരുന്നു.കൂടാതെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഗ്രേഡിംഗ് സമ്പ്രദായം ആരംഭിച്ച വര്‍ഷം ജില്ലയില്‍ 100% വിജയം കരസ്ഥമാക്കിയ 5 സ്ക്കൂളുകളില്‍ ജോര്‍ജ്ജിയന്‍ അക്കാഡമിയും ഉള്‍പ്പെടുന്നു.പഠനത്തോടൊപ്പം പാഠ്യേതര രംഗങ്ങളിലും ജില്ലാ,സംസ്ഥാനതലങ്ങളിലും വിജയികളാകാന്‍ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകള്‍ ,സ്ക്കൂള്‍ കെട്ടിടം എന്നിവയോടൊപ്പം കലാ-സാംസ്കാരിക രംഗങ്ങളില്‍ മികച്ച പരിശീലനത്തിന് പ്രത്യേകം ടീച്ചേഴ്സിനെ മാനേജ്മെന്റ് നിയമിച്ച് കുട്ടികള്‍ക്ക് പരിശീലനം നല്‍കിവരുന്നു.ഇപ്പോള്‍ സ്ക്കൂളിന്റെ മാനേജരായി കൊച്ചി മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായും,അഡ്മിനിസ്ട്രേറ്റായി റവ.ഫാ.ഇമ്മാനുവേല്‍ അബ്രഹാമും,ഹെഡ്മാസ്റ്ററായി ശ്രീ.വി.എം.ഉലഹന്നാനും,അസിസ്റ്റന്റ് ഹെഡ്മാസ്റ്ററായി റവ.ഫാ.ജോഷി മാത്യുവും സേവനം ചെയ്യുന്നു