അസംപ്ഷൻ എച്ച് എസ് ബത്തേരി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെ വിദ്യാലയത്തിലേക്ക്................

കൊവിഡ്  മഹാമാരി  നമ്മുടെ ഇടയിൽ നിന്ന് ഒഴിഞ്ഞു പോകാത്തതും, ഓമിക്രോൺ ഭീഷണിയുമെല്ലാം,സ്കൂളുകളിലെ പഠന പ്രവർത്തനങ്ങളെ  തെല്ലൊന്നുമല്ല ബാധിച്ചത് .  സ്കൂളിൽനിന്ന് കണ്ടുംകേട്ടും പഠിക്കേണ്ട വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളുടെയും ടിവിയുടെയും മുൻപിൽ നിർജീവമായി നോക്കി നിൽക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് . സ്കൂളുകൾ തുറന്നെങ്കിലും വീണ്ടും അടയ്ക്കേണ്ട അവസ്ഥയാണുള്ളത്. വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് തന്നെ മടക്കം. നെറ്റ് കണക്ഷൻ ലഭിക്കാത്തതും, മൊബൈൽ ഫോണുകളുടെ അപര്യാപ്തതയും ,ഓൺലൈൻ ക്ലാസുകളെ വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷണകാലഘട്ടമായി മാറി . മാതാപിതാക്കളുടെ അശ്രദ്ധ മൂലമോ അറിവില്ലായ്മ മൂലമോ കുട്ടികൾ ഗെയിമുകളിലേക്കും മറ്റും തിരിയുന്നത് മാതാപിതാക്കൾക്ക് മറ്റൊരു തലവേദനയാണ് .ഒമിക്രോൺ സമൂഹവ്യാപാനത്തിലേക്ക് വരുകയാണ്. കളിച്ചും ചിരിച്ചും മറ്റുകുട്ടികളോട് സംഘം ചേർന്നു  പഠിക്കേണ്ട കുട്ടികൾ വീണ്ടും വീടുകളിൽ തന്നെ കുരുങ്ങി കിടക്കേണ്ട അവസ്ഥ. ഇത് കുട്ടികളുടെ വ്യക്തിത്വ വളർച്ചയെ സാരമായി ബാധിക്കും . ഇങ്ങനെ ഒരു അവസ്ഥയിൽ ഓൺലൈൻ ക്ലാസ്  അല്ലാതെ മറ്റൊരു മാർഗ്ഗമില്ല'അധ്യാപകരും ഓൺലൈൻ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ക്ലാസുകൾ മുന്നോട്ടുകൊണ്ടു പോകുന്നു. കുട്ടികൾക്ക് ശരിയായ രീതിയിലുള്ള  സംശയനിവാരണത്തിനോ ' സ്പഷ്ടീകരണത്തിനോ അവസരം ലഭിക്കുന്നില്ല . അധ്യാപകരെ സംബന്ധിച്ച് പഠിക്കുന്ന കുട്ടികളെയും പിന്നോക്കം നിൽക്കുന്ന കുട്ടികളെയും തിരിച്ചറിയുന്നതിനും വ്യക്തിപരമായ  ശ്രദ്ധ നൽകുന്നതിനും കഴിയാതെ പോകുന്നു - ഇത് വലിയൊരു പോരായ്മ തന്നെയാണ് '. ഈ മഹാമാരി നമ്മുടെ സമൂഹത്തിൽ നിന്നും ഒഴിഞ്ഞു പോകുന്നത് വരെ  ആശങ്കകളും ബാക്കി നിൽക്കും.......

ഫോട്ടോസ്

return to school