ENTE GRAMAM

Schoolwiki സംരംഭത്തിൽ നിന്ന്
22:58, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shymanis (സംവാദം | സംഭാവനകൾ) ('HMSAUPS THURAKKAL MANJERI മലപ്പുറം ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ്‌ '''മഞ്ചേരി'''.ജില്ലയുടെ പഴയകാല വാണിജ്യകേന്ദ്രവുമായിരുന്നു മഞ്ചേരി. വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

HMSAUPS THURAKKAL

MANJERI

മലപ്പുറം ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ്‌ മഞ്ചേരി.ജില്ലയുടെ പഴയകാല വാണിജ്യകേന്ദ്രവുമായിരുന്നു മഞ്ചേരി. വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രമായ മഞ്ചേരിയിൽ നിരവധി കലാലയങ്ങളുണ്ട്. പാണ്ടിക്കാട് റോഡിൽ സ്ഥിതി ചെയ്യുന്ന 100 വർഷത്തിൽ അധികം പഴക്കമുള്ള മുഫീദുൽ ഉലൂം ദർസ് കേരളത്തിൽ പ്രസിദ്ധമായ മുസ്ലിം മതപഠന കേന്ദ്രമായിരുന്നു. NSS കോളേജ്, യൂണിറ്റി വിമൻസ് കോളേജ് തുടങ്ങിയവ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അഫിലിയേറ്റഡ്‌ കോളേജ്കളാണ് .മലപ്പുറം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രമാണ് മഞ്ചേരി, ഏറനാട് താലൂക്കിൽ ഉൾപ്പെടുന്നു, ഏറനാടിന്റെ താലൂക്ക് ആസ്ഥാനം മഞ്ചേരിയാണ്. പണ്ട് ഏറാൾപ്പാടായിരുന്നു മഞ്ചേരി ഭരിച്ചിരുന്നത്. മഞ്ചേരി രാമയ്യർ, മഞ്ചേരി അബ്ദുറ്ഹിമാൻ,തുടങ്ങിയ വീരകേസരികളുടെ നാട്. മാതൃഭൂമി പത്രസ്ഥാപകരിലൊരാളായ കെ. മാധവൻ നായർ

വിദ്യാഭ്യാസം

മലപ്പുറം ജില്ലയിൽ ആദ്യ വിദ്യാലയം മഞ്ചേരിയിലാണുണ്ടായത്. ഗവൺമെന്റ് ബോയ്സ് ഹൈസ്കുൾ മഞ്ചേരി ഒട്ടേറെ മഹാന്മാരുടെ കളരിയാണ്. ഏറനാട്ടിലെ പ്രധാന പച്ചക്കറി മാർക്കറ്റെന്ന ഖ്യാതിയും മഞ്ചേരിക്കാണ്.മലബാർ കലാപവുമായി വളരെ പ്രാധാന്യമുള്ള പ്രദേശമാണിത്. മഞ്ചേരി കോവിലകം

"https://schoolwiki.in/index.php?title=ENTE_GRAMAM&oldid=2474469" എന്ന താളിൽനിന്ന് ശേഖരിച്ചത്