ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/എന്റെ ഗ്രാമം
എല്ലാ മത വിശ്വാസികളും ഇടകലർന്നു താമസിക്കുന്ന ഞങ്ങളുടെ ഗ്രാമത്തിൽ കേരളത്തിന്റെ എല്ലാജില്ലകളിൽ നിന്നുമുള്ള ആളുകളെ കണ്ടുമുട്ടാം.പല നിറത്തിലുള്ള റോസാ പുഷ്പങ്ങളും ഡാലിയാ പൂക്കളും ചിരിച്ചു നിന്നുകൊണ്ട് വസന്ത കാലത്ത് ഞങ്ങളുടെ ഗ്രാമം നിങ്ങളെ വരവേൽക്കും.അന്താരാഷ്ട്ര പുഷ് പോൽസവ മാ യ പൂപ്പൊലി ന ടക്കുന്നത് ഞങ്ങളുടെ ഗ്രാമത്തിലാണ്
കാപ്പിയും കുരുമുളകുംതേയിലയും
നെല്ലും ഇഞ്ചിയുംനേന്ത്രവാഴയും ഞങ്ങൾ കൃഷിചെയ്യുന്നു. .
പല തരത്തിലുള്ള പക്ഷികളുടെ
ശബ്ദമുഖരിതമായ പ്രഭാതങ്ങൾ ഞങ്ങളുടെ ഗ്രാമത്തെ ധന്യമാക്കുന്നു
ഞങ്ങളുടെ പൂർവീകരുടെ കഠിനാദ്ധ്വാനം കൊണ്ട് ഞങ്ങൾക്ക് ലഭിച്ച
സുഖസൌകര്യങ്ങളോട് ഞങ്ങൾ എന്നും അവരോട് കടപ്പെട്ടിരിക്കുന്നു
കാപ്പി ചെടി
കാരാപ്പുഴ ഢാം അമ്പലവയലിൽ നിന്നും നാല് കി മീ മാത്രമേ ഡാമിലേക്കുള്ളൂ