ജി.എൽ.പി.എസ് കള്ളിയാംപാറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കള്ളിയാംപാറ

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കള്ളിയാംപാറ. മലയാളം-തമിഴ് ഭാഷാ സംഗമ ഭൂമിയാണിത്. തനതു ഭാഷാ ശൈലിയാണ് ഇവിടുത്തെ പ്രത്യേകത. ധാരാളം ഗ്രാമ പ്രദേശങ്ങളും, ഉത്സവങ്ങളും, ആചാരങ്ങളും, വിശ്വാസങ്ങളും ഇവിടുത്തെ പ്രത്യേകതളാണ്.

ഭൂമിശാസ്ത്രം

പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കള്ളിയാംപാറ, ധാരാളം കാർഷിക പാരമ്പര്യം നിറ‍‍ഞ്ഞ പ്രദേശമാണ്. ഇവിടുത്തെ കരിമണ്ണ് പരുത്തി, കടല, കരിമ്പ്, ചോളം എന്നീ കൃഷികൾക്ക് ഏറ്റവും അന്യോജ്യമായ മണ്ണാണ്.

പ്രധാന പോതു സ്ഥാപനങ്ങൾ

ഗവ: ആർട്ട്സ് കോളേജ് കൊഴിഞ്ഞാമ്പാറ

ഗവ: കോളേജ് ചിറ്റൂർ

കൊഴി‍ഞ്ഞാമ്പാറ പോലീസ് സ്റ്റേഷൻ

വടകരപ്പതി വില്ലേജ് ഓഫീസ്

വടകരപ്പതി പഞ്ചായത്ത് ഓഫീസ്

ശ‍്രദ്ദേരായ വ്യക്തികൾ

ഈ വിദ്യാലയത്തിൽ നിന്നും നിരവധി വിദ്യാർത്ഥികൾ കല, സാംസ്ക്കാരിക, രാഷ്ട്രീയ മേഘലകളിലും ഗവണ്മെൻറ് ഉദ്യോഗങ്ങളിലും പ്രവേശിച്ച് അവരുടെ വ്യക്തി മുദ്ര പതിപ്പിച്ചവരാണ്.