പട്ടാമ്പി

  നിളയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടാമ്പി, വള്ളുവനാട്ടിലെ ഒരു പ്രധാന പട്ടണമാണ്. എല്ലാ വർഷവും ഫിബ്രുവരി - മാർച്ച് മാസത്തിൽ ആഘോഷിക്കപ്പെടുന്ന പട്ടാമ്പി നേർച്ചയാണ് ഇവിടുത്തെ പ്രധാന ഉത്സവം. ജാതിമതഭേതമെന്യേ എല്ലാവരും ഒരു പോലെ പങ്കെടുക്കുന്ന ഈ ഉത്സവം വള്ളുവനാട്ടിൽ വളരെ പ്രസിദ്ധമാണ്. വള്ളുവനാട്ടിലെ മറ്റ് സ്ഥലങ്ങൾ പോലെ തന്നെ പഴയ തലമുറയിൽ പെട്ടവർ കൃഷിയുമായി ബന്ധപ്പെട്ട് കഴിയുകയാണെങ്കിലും വിദേശ പണം ഇപ്പോൾ മിക്ക വീടുകളിലും പ്രധാന വരുമാനമാർഗ്ഗമാണ്.

ഭൂമിശാസ്ത്രം

കേരളത്തിലെ പാലക്കാട് ജില്ലയിലെ പഴയ നെടുങ്ങനാട് നാട്ടുരാജ്യത്തിൽ ഉൾപെട്ടതും പിന്നീട് വള്ളുവനാട് നാട്ടു രാജ്യത്തിന്റെ ഭാഗമാവുകയും ചെയ്ത ഒരു പ്രധാന നഗരമാണ് പട്ടാമ്പി. 2013-ൽ രൂപം കൊണ്ട പട്ടാമ്പി താലൂക്കിന്റെ ആസ്ഥാനമാണ് ഈ നഗരം. പട്ടാമ്പി ഒരു ദേശപ്പേരല്ല. നേതിരിമംഗലം എന്നായിരുന്നു പഴയ പേര്. ഭാരതപ്പുഴയുടെ വടക്കേ തീരത്താണ് പട്ടാമ്പി നഗരം സ്ഥിതിചെയ്യുന്നത്. പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, കുറ്റിപ്പുറം, പൊന്നാനി എന്നിവയോടൊപ്പം, ഭാരതപ്പുഴയുടെ തീരത്തെ പ്രധാന പട്ടണങ്ങളിലൊന്നാണ് പട്ടാമ്പി.

പ്രധാന പാതു സ്ഥാപനങ്ങൾ

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ കൊപ്പം, കുലുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും പട്ടാമ്പി നഗരസഭയും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പട്ടാമ്പി നിയമസഭാമണ്ഡലം. 2016 മുതൽ സി.പി.എയിലെ മുഹമ്മദ് മുഹ്സിനാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്

ശ്രദ്ധേയരായ വ്യക്തികൾ

  • അക്കിത്തം അച്യുതൻ നമ്പൂതിരി
  • അനൂപ് കൃഷ്ണൻ
  • അനുമോൾ
  • സി പി മുഹമ്മദ്
  • ഇ പി ഗോപാലൻ
  • ഇ.ശ്രീധരൻ
  • ഗോവിന്ദ് പത്മസൂര്യ
  • കലാമണ്ഡലം ഗോപി
  • എം ടി വാസുദേവൻ നായർ
  • എം ജി ശശി
  • മേജർ രവി
  • മണികണ്ഠൻ പട്ടാമ്പി
  • മുഹമ്മദ് മുഹ്സിൻ
  • പി രാമൻ
  • ഷാഫി പറമ്പിൽ
  • ശിവാജി
  • വി ടി ബൽറാം
  • വി ടി ഭട്ടതിരിപ്പാട്

ആരാധനാലയങ്ങൾ

പട്ടാമ്പി ജുമാ മസ്ജിദ്

പട്ടാമ്പിയിലെ പ്രധാന മുസ്ലീം ആരാധനാലയമാണ് പട്ടാമ്പി ജുമാ മസ്ജിദ്. നഗരത്തിന്റെ കണ്ണായ ഭാഗത്ത്, ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ പള്ളി, പട്ടാമ്പിയിൽ വരുന്ന നിരവധി ആളുകളെ ആകർഷിയ്ക്കുന്നുണ്ട്. ഇവിടെ നടക്കുന്ന പ്രധാന ആഘോഷമാണ് പട്ടാമ്പി നേർച്ച. പട്ടാമ്പിയുടെ ദേശീയോത്സവം എന്നറിയപ്പെടുന്ന ഈ ഉത്സവം, എല്ലാ വർഷവും മാർച്ച് മാസത്തിലാണ് നടക്കുന്നത്. പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ആലൂർ വലിയ പൂക്കുഞ്ഞിക്കോയ തങ്ങളുടെ ഓർമ്മയ്ക്കാണ് ഈ നേർച്ച നടത്തുന്നത്. പട്ടാമ്പിക്കാരുടെ മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ ചടങ്ങിനെ നാട്ടുകാർ കണക്കാക്കിവരുന്നു. ജാതിമതഭേദമെന്യേ ആയിരങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്.

കൈത്തളി മഹാദേവക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.എച്.എസ്.എസ് പട്ടാമ്പി
  • ജി.യു.പി.എസ്.പട്ടാമ്പി
  • മഹർഷി വിദ്യാലയം, പട്ടാമ്പി
  • സെൻ്റ് പോൾസ് ഇംഗ്ലീഷ് മീഡിയം