ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ചരിത്രം
അനേകം തലമുറകളെ ദീപ്തമാക്കിയ
ഒരു പള്ളിക്കൂടത്തിന്‍റെ കഥ
വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാസമ്പന്നമാക്കുക എന്ന ഉദ്ദേശത്തോടെ 1966-ല്‍ ശ്രീ.കെ.വി മുഹമ്മദ് സാഹിബ്,ശാസ്ത്രി മെമ്മോറിയല്‍ എന്ന നാമധേയത്തില്‍ ഒരു യൂ.പി സ്കൂള്‍ കക്കോവിലെ കുന്നിന്‍ ചെരുവില്‍ ആരംഭിച്ചു. ഒരു താല്‍ക്കാലിക ഓല ഷെഡ്ഡിലാണ് ആരംഭിച്ചത്. ആദ്യത്തെ പ്രധാനാദ്ധ്യാപകനായിരുന്നത് ശ്രി. ടി.പി. വേലായുധന്‍കുട്ടി മാസ്റ്റ്റാണ്.1967 ജനുവരിയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുകയും 6,7 ഡിവിഷനുകള്‍ തുടങാനുള്ള അനുവാദം ലഭിക്കുകയും ആവശ്യമായ ഉപകറരണങള്‍ നിര്‍മിക്കുകയും ചെയ്തു. 1970 ല്‍ 13 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനുമടക്കം 14 പേരാണ് സ്കൂളില്‍ പ്രവര്‍ത്തിച്ചിരുന്നത്. 1969 ഏപ്രില്‍ 9 ന് പ്രഥമ വാര്‍ഷികം ആഘോഷിച്ചു. ഈ കാലഘട്ടത്തില്‍ സബ്ജില്ലയില്‍ സ്പോട്സ്, കലാമേള എന്നിവയില്‍ ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു.
1976-ല്‍ ഇത് ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.പി.എം.എസ്.എ.പൂകോയ തങള്‍ ഹൈസ്കൂള്‍ എന്ന് നാമകരണം ചെയ്തു. 2000-ത്തില്‍ ഇത് ഹയര്‍ സെക്കന്‍ററി യായി ഉയര്‍ത്തപ്പെട്ടു.അന്ന് ഇവിടെ രണ്ട് സയന്‍സ് ബാച്ചുകളാണ് അനുവദിച്ചു കിട്ടിയത്. വളര്‍ച്ചയുടെ കൊടമുടികള്‍ കീഴടക്കി ഉയര്‍ന്ന വിജയശതമാനവും,സംസ്ഥാനതലത്തില്‍ നാലാം റാങ്കും കരസ്ഥമാക്കിയ ഈ സഥാപനം 2006-ല്‍ 40