ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/പ്രവർത്തനങ്ങൾ/2023-24
103-മത് വാർഷികാഘോഷം
സ്കൂളിലെ 103-മത് വാർഷിക ആഘോഷവും രക്ഷാകത്തൃദിനവും 17.02.2023 വെള്ളിയാഴ്ച ബഹുമാനപ്പെട്ട വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ കോവളം ബൈജു അധ്യക്ഷനായ യോഗത്തിൽ ഫിലിം ആർട്ടിസ്റ്റ് AS ജോബി വിശിഷ്ടാതിഥിയായി കുട്ടികളുടെ വിവിധ കലാപരിപാടികളും ക്യാഷ് അവാർഡ് വിതരണവും സമ്മാനദാനവും നടന്നു
പ്രവേശനോത്സവം
വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ആർ എസ് ശ്രീകുമാർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ കോവളം ബൈജു അധ്യക്ഷനായ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബീന എംഎസ് സ്വാഗതം ആശംസിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമപ്രിയ എംപി മുട്ടക്കാട് വാർഡ് മെമ്പർ ശ്രീമതി ഗീതാ മുരുകൻ സി ആർ സി കോഡിനേറ്റർ ശ്രീമതി കുമാരി ബിന്ദു പി എസ് എന്നിവർ ആശംസകൾ അറിയിച്ചു അതിഥികൾ നവാഗതർക്ക് പഠനോപകരണം വിതരണം ചെയ്തു. ഭിന്ന ശേഷിക്കാരനായ കൈലാസനാഥ് ഉൾപ്പെടെയുള്ള നവാഗതർ അക്ഷരദീപം തെളിയിച്ചു.രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ലഡു വിതരണം നടത്തി എസ് എം സി ചെയർമാൻ ശ്രീ അനീഷ് കുമാർ നന്ദി രേഖപ്പെടുത്തി.
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് എം എസ് ബീന ടീച്ചർ അസംബ്ലിയിൽ സംസാരിച്ചു, മാലിന്യമുക്തം നവകേരളം പ്രതിജ്ഞ ഷാബു സാർ ചൊല്ലി കൊടുക്കുകയും ചെയ്തു. എല്ലാ ക്ലാസ്സുകളിലും മാലിന്യമുക്തം നവകേരളം എന്ന വിഷയത്തെക്കുറിച്ച് പോസ്റ്റർ രചന നടത്തി. അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടു
പ്രഭാത ഭക്ഷണം
വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള പ്രഭാതഭക്ഷണ പരിപാടി ജൂൺ രണ്ടിന് രാവിലെ കൂടിയ യോഗത്തിൽ സ്കൂൾ എച്ച്.എം ശ്രീമതി ബീനഎംഎസ് സ്വാഗതമറിയിക്കുകയും വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ എസ് ശ്രീകുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീ കോവളം ബൈജു ചെയർമാൻ ശ്രീ അനീഷ് കുമാർ ആശംസകൾ അറിയിച്ചു സീനിയർ അസിസ്റ്റൻറ് നന്ദി അറിയിക്കുകയും ചെയ്തു പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളിൻറെ ചുറ്റുമതിൽ , പ്രീ പ്രൈമറി ക്കാർക്ക് ശിശു സൗഹൃദ ഫർണിച്ചർ ,ബയോഗ്യാസ് പ്ലാൻറ് മഴവെള്ള സംഭരണി ഇവയും ഈ വർഷത്തെ പ്രോജക്ട് ഉൾപ്പെടുത്തി നൽകി