ഗവ എച്ച് എസ് എസ് പട്ടിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 3 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- G H S S PATTIKAD (സംവാദം | സംഭാവനകൾ)
ഗവ എച്ച് എസ് എസ് പട്ടിക്കാട്
വിലാസം
പട്ടിക്കാട്

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-12-2009G H S S PATTIKAD




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

      വെള്ളാനിമലയ്ക്കും പീച്ചിക്കാടുകള്‍ക്കും ഇടയില്‍ വ്യാപിച്ചു കിടക്കുന്ന ഗ്രാമമാണ് പട്ടിക്കാട്. ഗിരിവര്‍ഗ്ഗക്കാരായ മലയന്‍മാരാണ്  ഇവിടത്തെ ആദ്യകാല ജനവിഭാഗം. കേരളത്തിന്‍ടെ പലഭാഗത്ത് നിന്നായി കുടിയേറി പാര്‍ത്ത ജനങ്ങളാണ് പട്ടിക്കാടിന്‍ടെ വള൪ച്ചയ്ക്ക് തുടക്കം കുറിച്ചത്.
        വലിയവീട്ടില്‍ കുഞ്ചപ്പ൯പണിക്കരുടെ നേതൃത്വത്തില്‍ ചെമ്പൂത്രയില്‍ നടന്നിരുന്ന അനൗപചാരിക വിദ്യാഭ്യാസത്തില്‍ നിന്നാണ് ഗ്രാമീണ൪ അറിവി൯ടെ നെയ്ത്തിരി കൊളുത്തിയത്.കുഞ്ചപ്പ൯പണിക്കരുടെ കളരി 1905ല്‍ പട്ടിക്കാട്  കല്‍ദായ സുറിയാനി പള്ളിയോട് ചേ൪ന്ന  വൈക്കോല്‍ ഷെഡ്ഢിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. 
       കൊച്ചി രാജ്യത്ത് സാ൪വത്രിക വിദ്യാഭ്യാസം പ്രചരിച്ചതോടെ രാജ്യമെമ്പാടും സ൪ക്കാ൪ മലയാള പാഠശാല' എന്ന പേരില്‍ പ്രൈമറി സ്കൂളുകള്‍ ആരംഭിച്ചു.അക്കൂട്ടത്തില്‍ 1909 -ല്‍ പട്ടിക്കാടും ഒരു സ്കുളിന്  അംഗീകാരം ലഭിച്ചു. സ൪ക്കാ൪ വക സ്ഥലമോ കെട്ടിടമോ ഇല്ലാതിരുന്നതിനാല്‍ കല്‍ദായ പള്ളിയോട് ചേ൪ന്ന് നടത്തിയിരുന്ന കുഞ്ചപ്പ൯പണിക്കരുടെ പള്ളിക്കൂടത്തെ മലയാള പാഠശാലയാക്കി. 26-02-1909 ന് വിദ്യാലയത്തില്‍ പ്രവേശനം നേടിയ പ്രഥമവിദ്യാ൪ത്ഥി ചിറ്റിപ്പറമ്പില്‍ പൈലോത് മക൯ വാറു ആണ്. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന തെറ്റാട്ട് കൃഷ്ണ൯കുട്ടി മേനോനും മറ്റു പൗരപ്രമുഖരും ചേ൪ന്ന് പള്ളിയുടെ  കിഴക്ക് ഭാഗത്ത് പഴയ ദേശീയപാതയുടെ ഓരത്ത് തദ്ദേശവാസികളുടെ ഒരു ഏക്ക൪ 13 സെന്റ് സ്ഥലം വാങ്ങി കെട്ടിടം നി൪മ്മിച്ചു. 1947 - 48 ല്‍ പള്ളിയില്‍ നിന്ന് സ൪ക്കാ൪ കെട്ടിടത്തിലേയ്ക്ക് സ്കൂള്‍ മാറ്റി സ്ഥാപിച്ചു. അതോടെ പള്ളി സ്കൂള്‍ സ൪ക്കാ൪ പ്രൈമറി സ്കൂളായി. 1964 -65 ല്‍ ഹൈസ്കൂള്‍ ആരംഭിച്ചു. ആദ്യത്തെ ഹൈസ്കൂള്‍ പ്രഥമാധ്യാപകന്‍ റ്റി. വി കൃഷ്ണ൯മാസ്റ്ററായിരുന്നു.                                                                                                                                                  

ഭൗതികസൗകര്യങ്ങള്‍

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 (വിവരം ലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല
1951 - 55 (വിവരം ലഭ്യമല്ല
1955- 58 (വിവരം ലഭ്യമല്ല
1958 - 61 (വിവരം ലഭ്യമല്ല
1961 - 72 (വിവരം ലഭ്യമല്ല
1972 - 83 (വിവരം ലഭ്യമല്ല
1983 - 87 (വിവരം ലഭ്യമല്ല
1987 - 88 (വിവരം ലഭ്യമല്ല
1989 - 90 (വിവരം ലഭ്യമല്ല
1990 - 92 (വിവരം ലഭ്യമല്ല
1992-01 (വിവരം ലഭ്യമല്ല
2001 - 04 സുഭദ്ര
2004 -07 വിജയമേരി എസ്
2006 -07 വിജയകുമാരി (5 മാസം)
2007 - 08 കെ. എല്‍ ആനി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.