ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
14:40, 10 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryshsskuravilangad (സംവാദം | സംഭാവനകൾ) (''''കുറവിലങ്ങാട് എന്ന സ്ഥലനാമത്തിന്റെ ഉത്ഭവത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുറവിലങ്ങാട് എന്ന സ്ഥലനാമത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ച് ചരിത്രകാരന്മാരുടെ ഇടയില്‍ ഏകാഭിപ്രായമല്ല ഉള്ളത്. കൊറവേലന്മാരുടെ കാട് ‘കൊറവേലനാടായി’ എന്നും അത് പിന്നീട് കുറവിലങ്ങാട് എന്നതായി മാറി എന്നുമാണ് ഒരഭിപ്രായം. ഈ അഭിപ്രായത്തിന് ഉപോല്‍ബലകമായി ഏറ്റവും ആദ്യമുണ്ടായ അഞ്ചല്‍ മുദ്രയില്‍ ‘ കൊറവിലങ്ങാട് ‘ എന്നു ചേര്‍ത്തിരിക്കുന്നത് ചൂണ്ടി കാണിക്കപ്പെടുന്നു. കുറവിലനാട് കുറവിലങ്ങാടായി എന്ന മറ്റൊരഭിപ്രായവുമുണ്ട്. ഏലക്കാടായിരുന്ന ഇലക്കാടിന് പടിഞ്ഞാറുണ്ടായിരുന്ന ‘കുറവ് ഏലക്കാട്‘ ആണ് കുറവിലങ്ങാട് ആയതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്നാല്‍ സ്ഥലനാമങ്ങളെപറ്റിയും, മലയാള ഭാഷക്ക് തമിഴുമായുള്ള ബന്ധത്തെപറ്റിയും ഗവേഷണം നടത്തുന്ന ഭാഷാപണ്ഡിതന്മാരുടെ അഭിപ്രായം മറ്റൊന്നാണ്. ഉയര്‍ന്ന പ്രദേശം എന്നര്‍ത്ഥം വരുന്ന തമിഴ് വാക്ക് 'എല്ലക്കോട്' ആണ് ഇലക്കാട് ആയതെന്നും, ഇലക്കാടിനെക്കാള്‍ കുറച്ചു താഴ്ന്ന പ്രദേശമായ കുറവ് എല്ലക്കോട് എന്നതാണ് കുറവിലങ്ങാട് ആയി രൂപാന്തരപ്പെട്ടതെന്നും അവര്‍ അഭിപ്രായപ്പെടുന്നു.