സെറാഫിക് കോൺവെൻറ് സി ജിഎച്ച് എസ് പെരിങ്ങോട്ടുകര
സെറാഫിക് കോൺവെൻറ് സി ജിഎച്ച് എസ് പെരിങ്ങോട്ടുകര | |
---|---|
വിലാസം | |
പെരിങ്ങോട്ടുകര തൃശൂര്‍ ജില്ല | |
സ്ഥാപിതം | 14 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
03-12-2009 | Seraphicperingottukara |
ചരിത്രം
1948 ജൂണ്‍ 14 നായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപനദിനം. ഇതിന്റെ വളര്‍ച്ച, വികാസം എന്നിവയിലേക്ക് കടന്ന് നോക്കാം. പെരിങ്ങോട്ടുകര പള്ളിയിലെ അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഔസേപ്പച്ചനും ഇന്നാട്ടിലെ പ്രമുഖ വ്യക്തിയായ ശ്രീമാന്‍ തട്ടില്‍ നടക്കലാന് ഔസേപ്പ് അവര്‍കളും തൃശുര് രൂപതയുടെ മെത്രാനായിരുന്ന റൈററ് റവ. ഡോ. ജോര്‍ജ്ജ് ആലപ്പാട്ടിന്റെ അനുമതിയോടെ തൃശൂര്‍ ക്ലാരസഭയുടെ അന്നത്തെ മദര്‍ ജനറലായിരുന്ന ബ.ബര്ണ്ണര്ദീത്തമ്മയെ സമീപിച്ച് ഒരു വിദ്യാലയത്തിനായി അഭ്യര്‍ത്ഥിച്ചു. ശ്രീമാന്‍ തട്ടില്‍ നടക്കലാന് ഔസേപ്പ് അവര്‍ തുച്ഛമായ പ്രതിഫലത്തിന് സംഭാവനയായി നല്കിയ സ്ഥലത്ത് അന്നത്തെ ഡി.ഡി പോളുട്ടി വര്‍ഗ്ഗീസിന്റെ അനുവാദത്തോടെ 1948 ജൂണ്‍ പതിനാലിനായിരുന്നു ഈവിദ്യാലയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ടു ക്ലാസ്സുുകളിലായി 27 വിദ്യാാര്ത്ഥികളും 3 അദ്ധ്യാപകരുമായി ആരംഭിച്ച അന്നത്തെ കൊച്ചു വിദ്യാലയമിന്ന് 29 ഡിവിഷനുകളിലായി 1170 വിദ്യാര്‍ത്ഥികളും 47 അദ്ധ്യാപകരുമായി പെരിങ്ങോട്ടുകരയുടെ ഹൃദയഭാഗത്ത് വിജ്ഞാനത്തിന്റെ വെണ്‍കതിര്‍ എമ്പാടും പ്രസരിപ്പിച്ച് പ്രശാന്ത ഗംഭീരമായി ശിരസ്സുയര്‍ത്തി നിലകൊള്ളുന്നു. പെരിങ്ങോട്ടുകരയിലെ മാത്രമല്ല സമീപ പ്രദേശങ്ങളിലേയും പെണ്‍കുട്ടികളെ വിദ്യാസമ്പന്നരാക്കാനും ജീവിതത്തിന്റെ വ്യത്യസ്ത തുറകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാനും ഈ വിദ്യാലയത്തിനു സാധിച്ചു. ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മിസ്ട്രസ്സും മദര്‍ സുപ്പീരിയറും ആയിരുന്ന റവ.സിസ്ററര് കോര്ദുലയും മററ് സിസ്റററുമാരും ആദ്യ നാളുകളില്‍ പഴുവില്‍ കോണ്‍വെന്റില്‍ താമസിച്ച് ദിവസവും ഇവിടെ വന്ന് അദ്ധ്യാപനം നടത്തി വരികയായിരുന്നു. 1948 ജൂലൈ 28 നായിരുന്നു സ്കളിനോടനുബന്ധിച്ച് സെറാഫിക്ക് കോണ്‍വെന്റ് സ്ഥാപിച്ചത് . 1949 ജൂണ്‍ മാസത്തില്‍ തന്നെ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും പുതിയ ഹെഡ്മിസ്ട്രസ്സായി സി.ആന്സല നിയമിതയാകുകയും ചെയ്തു.
1950-51 അദ്ധ്യയനവര്‍ഷം 8,9 ക്ലാസ്സുകള്‍ ആരംഭിക്കുകയുംഅടുത്ത മാര്‍ച്ചില്‍ പ്രഥമ ബാച്ച് വിദ്യാര്‍ത്ഥിനികളെ എസ്.എസ്. എല്‍.സി പരീക്ഷക്ക് അയക്കുകയും ചെയ്തു. പാഠ്യേതരവിഷയങ്ങളിലും വിജയത്തിന്റെ വെന്നിക്കൊടി പാറിക്കാന്‍ ഈ വിദ്യാലയത്തിനു സാധിച്ചു. എല്ലാവരുടെയും സ്നേഹപാത്രമായി വര്‍ത്തിച്ചുകൊണ്ട് അദ്ധ്യാപകരെയും രക്ഷാകര്ത്താക്കളെയുംകൂട്ടിയിണക്കിവിജയസോപാനത്തിലേേക്ക് ഈ വിദ്യാലയത്തെ കൈപിടിച്ചുയര്‍ത്താന്‍ സി. ആന്സലക്ക് സാധിച്ചു. 26 വര്‍ഷം ഈ കലാക്ഷേത്രത്തിന്റെ സാരഥിയായിരുന്നു സി. ആന്സല.
തുടര്‍ന്ന് ബ.സിസ്ററര് റെമീജീയ(1975-81), സിസ്ററര് ആബേല്‍ (1981-88), സിസ്ററര് എമിലി (1988-90), സിസ്ററര് ക്ലോഡിയസ്സ് (1993-96), സിസ്ററര് റൊഗാത്ത (1993-1996), സിസ്ററര് ഗ്രേയ്സി ചിറമ്മല്‍ (1996-2002),സിസ്ററര് റാണി കുര്യന് (2002-2008) എന്നിവര്‍ വിദ്യാലയത്തെ പ്രശസ്തിയുടെ പടവുകളിലേക്ക് പിടിച്ചുയര്‍ത്തി.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- .
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
പെരിങ്ങോട്ടുകര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്സെറാഫിക്ക് കോണ്‍വെന്റ് സ്ക്കൂള് . ഫ്രാന്‍സിസ്കന്‍ ക്ലാരിസ്ററ് സഭയുടെ തൃശൂര്‍ അസ്സീസി പ്രോവിന്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണിത്. 1948-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഈ പരിസരത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന് | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
..=
[[
കുട്ടിക്കുറുപ്പുകളുമായി 300 മാഗസിനുകള്‍
[[
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക