സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/നാടോടി വിജ്ഞാനകോശം
കേരളത്തിലെ വിവിധ കലാരൂപങ്ങള്‍
- കാക്കാരിശ്ശി നാടകം :-മധ്യതിരുവിതാംകൂറില്‍ നിലനിന്നുപോരുന്ന ഒരു വിനോദകല.
- കാളിയൂട്ട് :- കാളിസേവയുമായി ബന്ധപ്പെട്ട ഒരു അനുഷ്ഠാനകല.
- കാവടിയാട്ടം :- കേരളത്തിലും തമിഴ്നാട്ടിലും പ്രചാരത്തിലുള്ള അനുഷ്ഠാനനൃത്തരൂപം.
- കുമ്മട്ടി :- കുമ്മാട്ടിപ്പുല്ലു കൊണ്ട് ശരീരം മൂടി പൊയ്മുഖവുമണിഞ്ഞ് നടത്തുന്ന കലാരൂപം.
- കൂടിയാട്ടം :- നടന്മാര് കുടി ആടുന്നതുകൊണ്ട് കൂടിയാട്ടം എന്നറിയപ്പെടുന്ന ഒരു ക്ഷേത്രകലയാണ്.
- കൂത്ത് :- ഒരു ക്ഷേത്രകലയാണ്. ചാക്യാന്മാരാണ് കൂത്ത് നടത്തുന്നത്.
- കോല്‍ക്കളി :- ഒരു വിനോദകലരൂപം.
- ചവിട്ടുനാടകം :- കേരളത്തിലം ക്രിസ്താനികളുടെ ഒരു ദൃശ്യകല. കഥകളിയിലെ ചില അംഗങ്ങളോട് സാദൃശ്യം.
- തിരുവാതിരക്കളി :- ഇത് സ്ത്രീകളുടെ മാത്രമായ കലയാണ്.
- പൂരക്കളി :- കേരളത്തിലെ ഏറ്റവും വടക്കന്‍ ജില്ലകളിലെ കലാരൂപം.
- പൊരാട്ടുനാടകം :- പാണസമുദായത്തില്‍പ്പെട്ടവര്‍ അവതരിപ്പിക്കുന്ന കലാരൂപം.
- പരിചമുട്ടുകളി :- ഒരിക്കല്‍ ആയോധന പ്രധാനമായ വിനോദമായിരുന്നു പരിചമുട്ടുകളി. കാലക്രമേണ ഒരു അനുഷ്ഠാന നൃത്തരൂപമായി മാറി.
- മാര്‍ഗംകളി :- ക്രിസ്ത്യാനികളുടെ ഇടയില്‍ മാത്രം പ്രചാരമുള്ള ഒരു വിനോദകല.
- മുടിയേറ്റ് :- മധ്യകേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ആണ്ടിലോരിക്കല്‍ നടത്തപ്പെടുന്ന അനുഷ്ഠാനകല.
- സര്‍പ്പപ്പാട്ട് :- നാഗക്ഷേത്രങ്ങളിലും , സര്‍പ്പക്കാവുകളിലും പുള്ളുവര്‍ നടത്തുന്ന അനുഷ്ഠാനനിര്‍വഹണം.
- തിറയാട്ടം :- തെക്കന്‍മലബാറിലെ(കോഴിക്കോട്, മലപ്പുറം ജില്ലകള്‍) കാവുകളില്‍ ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ഗോത്രകലാരൂപം.
- തിറ :- ധനുമാസത്തിലും മേടമാസത്തിലുമായി കാവുകളില്‍ സംഘടിപ്പിക്കുന്ന നാടോടികലാരൂമാണ്.
- തീയ്യാട്ട് :- പ്രാചീനമായ ഒരു അനുഷ്ഠാനകല. അയ്യപ്പന്‍തീയ്യാട്ട്, ഭദ്രകാളിതീയ്യാട്ട് എന്നിങ്ങനെ തീയ്യാട്ട് രണ്ടുതരം.
- തെയ്യം :- ദൈവങ്ങളെ ആരാധിച്ചു കൊണ്ടാരംഭിക്കുന്ന തെയ്യം കളി വടക്കേമലബാറില്‍ ഏറെ പ്രചാരം സിന്ധിച്ചിട്ടുള്ള അനുഷ്ഠാനകല.
- ദഫ്മുട്ട് :- മുസ്ലീം വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു വിനോദകലാരൂപം.
- ഒപ്പന :- മുസ്ലീം സ്ത്രീകള്‍ നടത്തുന്ന ഒരു സാമുദായിക വിനോദം.
** അര്‍ജുനനൃത്തം :-ദക്ഷിണകേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളില്‍ കണ്ടുവലരുന്ന ഒരു അനുഷ്ഠാനകല. ** ആദിത്യ പൂജ :- കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലും തെക്കേമലബാറില്‍ ചിലയിടങ്ങളിലും നിലവിലുള്ള അനുഷ്ഠാനകല. ** ഏഴിവട്ടംകളി :- പാലക്കാട്ടു ജില്ലയില്‍ പ്രചാരമുള്ള ഒരു അനുഷ്ഠാനകല. പാണന്മാരാണ് ഇതില്‍ ഏര്‍പ്പെടുന്നത്. ** ഏഴാമുത്തിക്കളി :- ഹാസ്യരസ പ്രധാനമായ ഒരു വിനോദകല. കലാരൂപത്തില്‍ ചോദ്യോത്തരങ്ങളടങ്ങിയ പാട്ടുകളാണധികവും. ** അയനിപ്പാട്ട്:- കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളില്‍ ഒരിനം.