മൗവ്വഞ്ചേരി യു പി സ്കൂൾ
മൗവ്വഞ്ചേരി യു പി സ്കൂൾ | |
---|---|
വിലാസം | |
മൗവ്വഞ്ചേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
16-01-2017 | 13372 |
ചരിത്രം
കണ്ണൂർ ജില്ലയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിൽ കണ്ണൂർ -അഞ്ചരക്കണ്ടി റോഡരികിൽ 7 ആം വാർഡിൽ മൗവഞ്ചേരി എന്ന പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1933 ൽ ഒരു കടയുടെ മുകളിൽ ജ:സി വി അഹമ്മദ് എന്ന ആളുടെ നേതൃത്വത്തിലാണ് വിദ്യാലയം ആരംഭിച്ചത് .എങ്കിലും 1939 ൽ മാത്രമേ സർക്കാർ അംഗീകാരം ലഭിച്ചുള്ളൂ .ആ വര്‍ഷം തന്നെ 5 ആം തരാം ആരംഭിച്ചു .ആദ്യബാച് പരീക്ഷ എഴുതി .ഈ പ്രദേശത്തെ ഭൂരിപക്ഷ സമുദായമായ മുസ്ലിങ്ങൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്".മൗവഞ്ചേരി മാപ്പിള എലി മെൻഡറി സ്കൂൾ"എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യകാലനാമം .1944 -45 കാലഘട്ടത്തിലെ മാനേജരായിരുന്ന കാഞ്ഞിരോട് സ്വാദേശി വി വി അഹമ്മദിന്റെ കാലത്ത്ഹയർ എലിമെണ്ടറിസ്കൂളായി ഉയർത്തപ്പെട്ടു .8 ആം ക്ലാസ് പരീക്ഷയിൽ കുട്ടികളെ പങ്കെടുപ്പിച്ചത് അക്കാലത്താണ്.ESLCഎന്നായിരുന്നു പ്രസ്തുത പരീക്ഷയുടെ പേര് .1950 ന് ശേഷം കണയന്നൂർ സ്വദേശി ജ :കെ ടി മുഹമ്മദ് മാനേജരായി .കെ ഇ ആർ നിലവിൽ വന്നതോടെ സ്കൂളിന്റ പേര് മൗവഞ്ചേരി യു പി സ്കൂൾ എന്നായി മാറി.1933 മുതൽ 1957 വരെയുള്ള കാലയളവിൽ വെള്ളി ,ശനി എന്നിവ അവധി ദിനങ്ങളും മറ്റ് ദിവസങ്ങൾ പ്രവൃത്തി ദിവസങ്ങളുമായിരുന്നു.1964 -65 കാലത്ത് കോയ്യോട് സ്വദേശിയായ ജ ;പി അബ്ദുൽഖാദർ ഹാജി മാനേജരായി. അദ്ദേഹത്തിന്റെ കാലത്താണ് ഇന്നത്തെ രീതിയിലുള്ള വളർച്ച വിദ്യാലയത്തിനുണ്ടായത്. അദ്ദേഹത്തിന്റെ മരണശേഷം പാത്തൂട്ടി ഹജ്ജുമ്മ മാനേജരായി .
== ഭൗതികസൗകര്യങ്ങള് ==24 ക്ളാസ് മുറികൾ , കംപ്യുട്ടർ ലാബ്, ലൈബ്രറി, ലാബ്, സ്കൂൾ വാഹനങ്ങൾ ,ധാരാളം അധ്യാപകർ , ഇംഗ്ലീഷ് മലയാളം മാധ്യമങ്ങൾ ,സ്മാർട് ക്ളാസ്
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ശാസ്ത്ര ക്ലബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ,ഗണിത ശാസ്ത്ര ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, സ്കൗട് , ഗൈഡ്, റെഡ് ക്രോസ്സ്, കുട്ടി പോലീസ് , സോപ് നിർമാണം , ഡിറ്റർജന്റ്റ് നിർമാണം ,പച്ചക്കറിത്തോട്ടം
== മാനേജ്മെന്റ് ==വ്യക്തിഗത മാനേജ്മെന്റ്
== മുന്സാരഥികള് ==ഹോം ഗാർഡ് സ്റ്റേറ്റ് കമാണ്ടന്റ് ആയിരുന്ന ശ്രീ പി ഓ രാഘവൻ മാസ്റ്റർ , പ്രമുഖ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകനായിരുന്ന ശ്രീ ടി സി അബ്ദുറഹിമാൻ മാസ്റ്റർ , ശ്രീ കെ പി രാജാനന്ദൻ മാസ്റ്റർ ,ചെമ്പിലോട് പഞ്ചായത്ത് മുൻ പ്രസിഡന്റും പ്രമുഖ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു ശ്രീ കെ വി കുഞ്ഞിരാമൻ മാസ്റ്റർ , ശ്രീമതി സി കെ ദേവി ടീച്ചർ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==പ്രമുഖ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകനായിരുന്ന ശ്രീ ടി സി അബ്ദുറഹിമാൻ മാസ്റ്റർ,ഡോക്ടർ പി സുബൈർ , ഡോക്ടർ യശോദ,ഡോക്ടർ പി ഫാത്തിമ , സാർ സയ്യദ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന പ്രൊഫസര്‍ പി കെ അബ്ദുള്ള , മുൻ സംസ്ഥാന കലാപ്രതിഭ ശ്രീ വി കെ പ്രശാന്ത് , മുണ്ടേരി പഞ്ചായത്ത് പ്രെസിഡന്റ് ആയിരുന്ന ശ്രീ കെ ടി ഭാസ്കരൻ ,ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന ശ്രീ എം മുസ്തഫ മാസ്റ്റർ ,കണയന്നൂർ മാപ്പിള എൽ പി സ്കൂൾ പ്രധാന അദ്ധ്യാപകൻ ശ്രീ പ്രദീപൻ മാസ്റ്റർ ,
==മികവുകള്‍==ഉപ ജില്ലാ സ്കൂള്‍ കലമേളയില്‍ എല്‍ പി വിഭാഗത്തിലും യു പി വിഭാഗത്തിലും നിരവധി സമ്മാനങ്ങള്‍ ,ഉപ ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയില്‍ യു പി വിഭാഗത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനം എല്‍ പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം., ജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ അറബി സംഘ ഗാന മല്‍സരത്തില്‍ ഒന്നാം സ്ഥാനം.ശാസ്ത്രോല്സവത്തില് സബ് ജില്ലാ ജില്ലാ മല്‍സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍, സംസ്ഥാന ശാസ്ത്രോല്സവത്തില് അര്ജുന് അനില്‍ കുമാര്‍ എന്ന വിദ്യാര്‍ഥിക്ക് പ്രസംഗ മല്‍സരത്തില്‍ എ ഗ്രേഡ്.ഉര്‍ദു കയ്യെഴുത്ത് മാസികയ്ക്ക് സബ്ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനവും, ഗണിത ശാസ്ത്ര കയ്യെഴുത്തു മാസികയ്ക്ക് സബ് ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം, ഗണിത ശാസ്ത്ര സെമിനാറില്‍ സബ് ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനം,100 ശതമാനം രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയുള്ള ക്ലാസ്സ് പി ടി എ,മികച്ച പി ടി എ യ്ക്കുള്ള സമ്മാനം ഒരു തവണ ലഭിച്ചു.ഉപ ജില്ലാ കായിക മേളയില്‍ കിഡ്ഡീസ് വിഭാഗത്തില്‍ ഡിവിഷനല്‍ ചാംബ്യന്‍ഷിപ്പും വ്യക്തിഗത ചാംബ്യന്‍ഷിപ്പും ലഭിച്ചു.
വഴികാട്ടി
{{#multimaps:11.890386,75.462241|width=800px|zoom=16}}