കേരളീയരുടെ ദേശീയ ഉത്സവമായ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു.അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒരുമയോടെ പങ്കെടുത്തു.അമ്മമാരുടെ തിരുവാതിര ഏറെ ആകർഷണീയമായി .പൂക്കളവും മാവേലിയും ആർപ്പുവിളികളും ആഘോഷത്തെ കെങ്കേമമാക്കി.വടംവലി,സുന്ദരിക്ക്‌പൊട്ടുതൊടൽ,കസേരകളി,കലമടി തുടങ്ങിയ കളികളും അരങ്ങേറി.വിഭവസമൃദ്ധമായ ഓണസദ്യ ഏവരും ആസ്വദിച്ചുകഴിച്ചു.