സെന്റ്. തോമസ് യു.പി. എസ് പൈങ്കുളം/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ സ്‌കൂളിൽ ആകെ 10 ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളുണ്ട് അതിൽ ഒന്ന് ഓഫീസ് ഉപയോഗത്തിനും ബാക്കി 9 എണ്ണം കമ്പ്യൂട്ടർ ലാബിൽ കുട്ടികളുടെ കംപ്യൂട്ടർ ക്ലാസ്സുകൾക്കുമായി ഉപയോഗിക്കുന്നു. ഓഫീസ് ഉപയോഗത്തിന് ഒരു ഇങ്ക്‌ജെറ്റ് പ്രിന്ററും ഉണ്ട്.


ഈ സ്കൂളിൽ ആകെ 9 ലാപ്ടോപ്പുകളും 9 സ്‌പീക്കറുകളും കുട്ടികൾക്ക് വിവരവിനിമയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസുകൾ നൽകാനായി ഉപയോഗിച്ച്  വരുന്നു. 2 ക്ലാസ്സ്മുറികൾ സ്മാർട്ട് ക്ലാസ് സംവിധാനം ഉള്ളവയാണ്. എല്ലാ ക്ലാസ്സ്മുറികളിലേക്കും പബ്ലിക് അഡ്രസിങ് സിസ്റ്റം കണക്ട് ചെയ്തിട്ടുണ്ട്. 1 മുതൽ 7 വരെ ക്ലാസ്സുകളിൽ കമ്പ്യൂട്ടർ ക്ലാസ്സുകളും, ദൃശ്യ ശ്രാവ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയുള്ള മറ്റ് വിഷയങ്ങളുടെ ക്ലാസ്സുകളും ഭംഗിയായി നടത്താൻ കഴിയുന്നു. ഇ- ക്യൂബ് ഇ ലാംഗ്വേജ് ലാബ് പ്രവർത്തനങ്ങളും ഇവിടെ മികച്ച രീതിയിൽ നടന്നുവരുന്നു.


കെ-ഫോൺ ഇന്റർനെറ്റ് സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികൾക്ക് അത്യാധുനിക രീതിയിൽ സമകാലികവും നവീനവുമായ ചിത്രങ്ങൾ,വിഡിയോകൾ പ്രസന്റേഷൻസ് എന്നിവയുടെ സഹായത്തോടെ പാഠഭാഗത്തെ ആശയങ്ങൾ വ്യക്തതയോടും കൃത്യതയോടും കൂടി പകർന്നു നൽകാൻ അധ്യാപകർക്ക് കഴിയുന്നു.