സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/ലിറ്റിൽകൈറ്റ്സ്
14033-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 14033 |
യൂണിറ്റ് നമ്പർ | LK/2018/14033 |
അംഗങ്ങളുടെ എണ്ണം | 89 |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ലീഡർ | ആകാശ് എം പി |
ഡെപ്യൂട്ടി ലീഡർ | ഐറിൻ ജോൺസൺ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജിലു കെ മാണി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സ്വപ്ന ബി വി |
അവസാനം തിരുത്തിയത് | |
27-07-2023 | SJHSPERAVOOR |
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ് മാസ്റ്റർ : ജൈജു എം ജോയ്
ലിറ്റിൽ കൈറ്റ്മിസ്ട്രസ് : ജിലു കെ മാണി
അംഗങ്ങൾ:93
- ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അവധിക്കാലത്ത് കമ്പ്യൂട്ടർ ലാബ് കേന്ദ്രീകരിച്ച് ഉബണ്ടു ഇൻസ്റ്റാളേഷൻ നടത്തി.
- അമ്മ അറിയാൻ എന്ന പേരിൽ സൈബർ ക്ലാസ്സ് രക്ഷിതാക്കൾക്ക് 20/5/2022, 20/7/2022 എന്നീ തീയതികളിൽ നൽകി. പ്രസ്തുത ക്ലാസ്സിന് ശ്രീ.ജൈജു എം ജോയ് നേതൃത്വം കൊടുത്തു.
- സത്യമേവ ജയതേ(27/07/2022) എന്ന പ്രോഗ്രാമിന് ശ്രീ.ശ്രീഹരി കെ.ജി നേതൃത്വം നൽകി.
- ഇന്റർനെറ്റ് പ്രൊജക്ടർ മുതലായവ പ്രവർത്തിപ്പിക്കാനും, ക്യുആർ കോഡ് സ്കാനിങ്, ഡി.എസ്.എൽ.ആർ ക്യാമറ നിർമ്മാണം മുതലായവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പരിശീലനം മികവുറ്റതായിരുന്നു.
- ഫിലിം ഷൂട്ടിംഗ്, ഡോക്യുമെന്ററി നിർമ്മാണം, ഡിജിറ്റൽ ക്യാമറ, ഡി എസ് എൽ ആർ ക്യാമറ എന്നിവ ഉപയോഗിക്കുവാൻ കഴിവുള്ള കുട്ടികളെ അധ്യാപകരുടെ നേതൃത്വത്തിൽ കണ്ടെത്തി. അവർക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകി.
- സ്കൂൾ അസംബ്ലി മറ്റു പ്രധാനപ്പെട്ട ചടങ്ങുകൾക്കെല്ലാം ലിറ്റിൽ കൈറ്റ് സംഘങ്ങൾ നേതൃത്വം കൊടുത്തുവരുന്നു.
- സ്കൂൾ കായികമേള, കലോത്സവം, മെറിറ്റ് ഡേ, ആനുവൽ ഡേ, മറ്റു വിവിധ പരിപാടികൾ എന്നിവ ഡോക്കുമെന്റ് ചെയ്യുവാൻ മുൻപന്തിയിൽ നിന്നു.
- ലിറ്റിൽ കൈറ്റ്സിന്റെ സബ്ജില്ല ജില്ലാതല ആനിമേഷൻ ക്യാമ്പിൽ മാനുവൽ ജോസ് പങ്കെടുത്തു.
- വൈ .ഐ.പി പ്രോഗ്രാം എല്ലാക്ലാസ്സുകളിലും നടത്തുകയും താല്പര്യം ഉള്ള കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
- ഓണത്തോടനുബന്ധിച്ച ഡിജിറ്റൽ പൂക്കളമത്സരം നടത്തി.