ജി.എൽ.പി.സ്കൂൾ താനൂർ/ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1886 ലാണെന്ന് ഔദ്യോഗിക രേഖകളിൽ കാണുന്നു.അതിനു മുൻപു കുടിപ്പള്ളിക്കൂടമെന്ന നിലയിൽ ഇതു നിലവിലുണ്ടായിരുന്നുവെന്ന് പഴമക്കാർ പറയുന്നു.എന്തായാലുംമലബാർ ഡിസ്ട്രിക്ട് ബോർഡിൻ കീഴിൽ ഹിന്ദു ബോർഡ് ബോയ്സ്സ് ലോവർ എന്ന പേരിൽ വിദ്യാലയം സ്ഥാപിതമായത് 1886ൽ തന്നെ.