എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ഒരുമയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയോടെ

കൊറോണ എന്നൊരു ഭീകരനിന്നു
  മാനവ രാശിയെ വിഴുങ്ങിടുമ്പോൾ
പോരാടുവാൻ നേരമായി കൂട്ടരേ
    പ്രതിരോദമാമി മാർഗത്തിലൂടെ ..
കണ്ണിപൊട്ടിക്കാം തകർത്തെറിഞ്ടാം
 ദുരന്തത്തിൽ നിന്നും മുക്തിനേടാം
ഒരുമിച്ചു കൂടലും ഹസ്തദാനങ്ങളും
  ഒഴിവാക്കിടാം നമുക്ക് അല്പകാലം
പരിഭവിക്കേണ്ട നാം, പിണങ്ങിടെണ്ട നാം
  നല്ലൊരു നാളെക്കായി കാത്തിരിക്കാം
കരുതലില്ലാതെ നാം ഇറങ്ങിടുമ്പോൾ
 പൊലിയുന്നതല്ലോ ഒരു ജനതയാണ്
പാലിച്ചിടാം നിർദേശങ്ങൾ ഒട്ടും മടിക്കാതെ
ആരോഗ്യരക്ഷക്ക് വേണ്ടിയല്ലേ
ജാഗ്രത വേണം, ശുചിത്വം വേണം
  കൈ കഴുകിടാം വൃത്തിയോടെ
വീട്ടിലിരുന്നു ലോകത്തെ രക്ഷിക്കാൻ
 കിട്ടിയ അവസരം പാഴാകിടരുതേ ...
 

SHIFNA.C
1 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത