ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കുറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
23:24, 14 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskuttoor (സംവാദം | സംഭാവനകൾ)
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കുറ്റൂർ
വിലാസം
തിരുവല്ല

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-01-2017Ghskuttoor




തിരുവല്ലാ ടൗണില്‍ നിന്നും 4 കി.മി തെക്കുമാറി എം.സി റോഡരികില്‍ വരട്ടാര്‍ പാലത്തിനും മണിമലയാറ് ഒഴുകുന്ന തോണ്ടറ പാലത്തിനും മദ്ധ്യേ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

ചരിത്രം

. വളരെ പുരാതനമായ ഗ്രാമമാണ് കുറ്റൂർ.കുറ്റൂർ രാജാവിന്റെ കീഴിലുണ്ടായിരുന്ന വെൺപാല നാടിൻറെ ആസ്ഥാനം വെൺപാലയും കിഴക്കതിരിന്റെ പ്രദേശം കുറ്റൂരും ആയിരുന്നു .കേരളം ചരിത്രത്തിൽ ഒരു ഘട്ടത്തിലെ പ്രാദേശിക രാജവാഴ്ചയുടെ നിരയിൽ എണ്ണപ്പെട്ട ഒരു രാജവംശമായിരുന്നു തെക്കുംകൂർ രാജവംശം.അവരുടെ ആസ്ഥാനമായിരുന്നു കുറ്റൂർ പ്രദേശം.ചരിത്രമുറങ്ങുന്ന ഇവിടുത്തെ മണ്ണ് അനവധി ഐതിഹ്യങ്ങളുടെ ഖേദാരഭൂമിയാണ്.

                                  കുറ്റൂർ ഗ്രാമത്തിൻറെ കിഴക്കതിരിൽ ഉയർന്നു നിൽക്കുന്ന പ്രദേശം ഇന്നും കൊട്ടപ്പുറ എന്നറിയപ്പെടുന്നു. ഇവിടെ കോട്ടപോലെയോ ,കോട്ടയോ ആയിരുന്നു .കോട്ടയുള്ള സ്ഥലം എന്നർത്ഥത്തിൽ കോട്ടയുർ എന്ന് സ്ഥലനാമമുണ്ടായി.പിന്നീടതു കുറ്റൂർ ആവുകയും ചെയ്‌തു.
                                  ഈ പഞ്ചായത്തിലുള്ള കുറ്റൂർ ഗവണ്മെന്റ് സ്കൂൾ 1895 ൽ സ്ഥാപിതമായതാണ്.കിഴുവന കുടുംബക്കാർ നൽകിയ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിച്ചത്.ആദ്യമിതു ഇംഗ്ലീഷ് മീഡിയവും പിന്നീട് 1984 ൽ ഹൈസ്കൂൾ ആയുമുയർത്തി .2014 -15 അധ്യയനവർഷം ഇതു ഹയർ സെക്കന്ഡറി   ആയി  ഉയർത്തപ്പെട്ടു .ഇപ്പോൾ കോമേഴ്‌സ് ,സയൻസ് എന്നീ ബാച്ചുകൾ പ്രവർത്തിക്കുന്നു .
                                 എംസി റോഡരികിലായി 2 .38 ഏക്കറിൽ സ്ഥിതിചെയുന്ന കുറ്റൂർ പഞ്ചായത്തിൽ പെട്ട ഏക സർക്കാർ ഹയർ സെക്കന്ററി സ്കൂൾ ആണിത്.

ഭൗതികസൗകര്യങ്ങള്‍

`വിപുലമയ ലാബ്,ലൈബ്രറി സൗകര്യം,വിശാലമയ മൈതാനം,കുടിവെള്ള സംവിധാനം,വൃത്തിയുള്ള ടോയില്ലെറ്,സ്മാർട്ട് ക്ലാസ്സ്‌റൂം,വാഹനസൗകര്യം,പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശിശുസൗഹൃദം.



പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട പരീക്ഷണനിരീക്ഷണങ്ങൾ കുട്ടികളെ ലാബുകളിൽ വെച്ച് തന്നെ ചെയ്യിപ്പിക്കുന്നു.പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട പല പ്രവർത്തനങ്ങളും IT ലാബിന്റ്റെ സാഹായത്താൽ ചെയ്‌തുവരുന്നു.

വിശാലമായ ലൈബ്രറി സൗകര്യം ഈ ഇവുടുത്തെ കുട്ടികൾക്ക് ലഭ്യമാണ് .നിരവധി പുസ്തകങ്ങളടങ്ങിയ ലൈബ്രറിയിൽ കുട്ടികൾക്ക് വായനയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്ക് നൽകുന്നു.കുട്ടികൾ വായനാക്കുറിപ്പു തയാറാക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു.

വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ പ്രത്ത്യേകതയാണ്.ഫുട്ബോൾ വോളീബോൾ എന്നിവയുടെ പരിശീലനവും കുട്ടികൾ നടത്തുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • JRC പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.360108, 76.588569| zoom=15}}


തിരുവല്ല ചെങ്ങന്നൂർ റൂട്ടിൽ കുറ്റൂർ പഞ്ചായത്തു ജംഗ്ഷന് സമീപം.