ആർ. സി. എൽ. പി. എസ് കീഴാറൂർ/കുഞ്ഞെഴുത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prabul (സംവാദം | സംഭാവനകൾ) ('== '''അമ്മ''' == അമ്മ എന്ന കവിതയോളം വരില്ല ഒരു താരാട്ട് പാട്ടും അച്ചൻ എന്ന നിഴലിനോളം വരില്ല ഒരു മേൽക്കൂരയും ചേട്ടൻ എന്ന സൂര്യനോളം വരില്ല ഒരു വഴിവിളക്കും നീ അണയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അമ്മ

അമ്മ എന്ന കവിതയോളം

വരില്ല ഒരു താരാട്ട് പാട്ടും

അച്ചൻ എന്ന നിഴലിനോളം

വരില്ല ഒരു മേൽക്കൂരയും

ചേട്ടൻ എന്ന സൂര്യനോളം

വരില്ല ഒരു വഴിവിളക്കും

നീ അണയാതെ നോക്കുക

ഈ സ്നേഹനാളങ്ങളെ

നാലു ചുവരിനകത്ത്

എരിഞ്ഞടങ്ങിയ സ്വപ്നങ്ങളും

ചിറകരിഞ്ഞ ആഗ്രഹങ്ങളും കൊണ്ട്

നമ്മുടെ അമ്മമാർ തീർത്ത

ലോകമായിരുന്നു എപ്പോഴും ഒരു കുുടുംബം

ദേവനന്ദ

4.A