ഉള്ളടക്കത്തിലേക്ക് പോവുക

എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സൗജന്യ നേത്രചികിത്സാ ക്യാമ്പും മരുന്നു വിതരണവും

സൗജന്യ നേത്രചികിത്സാ ക്യാമ്പ് ശ്രീകാന്ത് ശ്രീധരീയം ഉദ്ഘാടനം ചെയ്യുന്നു.

കാരമല: കൂത്താട്ടുകുളം ഹയര്‍സെക്കന്ററി സ്ക്കൂള്‍ എന്‍. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കാരമല സെന്റ് പീറ്റേഴ്സ് യു. പി. സ്ക്കൂളില്‍ 2016 ഡിസംബര്‍ 30 ന് സൗജന്യ നേത്രചികിത്സാ ക്യാമ്പും മരുന്നു വിതരണവും നടന്നു. ശ്രീധരീയം ആയുര്‍വ്വേദ ഗവേഷണകേന്ദ്രത്തിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പ് ശ്രീകാന്ത് ശ്രീധരീയം ഉദ്ഘാടനം ചെയ്തു. പാലക്കുഴ കൂത്താട്ടുകുളം മേഖലയിലെ നിരവധി ഗ്രാമവാസികള്‍ ഈ ക്യാമ്പ് പ്രയോജനപ്പെടുത്തി.


എന്‍. എസ്. എസ്. സപ്തദിന സഹവാസക്യാമ്പ്

ക്യാമ്പ് പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്യുന്നു

കാരമല: കൂത്താട്ടുകുളം ഹയര്‍സെക്കന്ററി സ്ക്കൂള്‍ എന്‍. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യ സപ്തദിന സഹവാസക്യാമ്പ് കാരമല സെന്റ് പീറ്റേഴ്സ് യു. പി. സ്ക്കൂളില്‍ 2016 ഡിസംബര്‍ 26 മുതല്‍ 2017 ജനുവരി 1വരെ നടന്നു. ശുചിത്വഭാരതം സുന്ദരഭാരതം മാലിന്യ നിര്‍മ്മാര്‍ജന പരിപീടിയാണ് പൊതു വിഷയമായി തെരഞ്ഞെടുത്തിരുന്നത്. സേവനത്തിലൂടെ ഗ്രാമവികസനത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാനുള്ള ക്യാമ്പ് പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ സ്ക്കൂള്‍ പരിസരം ശുചീകരിക്കുകയും ശ്രീധരീയം ആയുര്‍വ്വേദ ഗവേഷണകേന്ദ്രത്തിന്റെ സഹകരണത്തോടെ ഔഷധോദ്യാനം നിര്‍മ്മിക്കുകയും ചെയ്തു. വിജ്ഞാനപ്രദമായ നിരവധി വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസ്സുകള്‍ നയിച്ചു. ക്യാമ്പിനോടനുബന്ധിച്ച് സൗജന്യ നേത്രചികിത്സാക്യാമ്പും മരുന്നു വിതരണവും നടക്കും.


വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി 'നവപ്രഭ'

നവപ്രഭ 2016 പദ്ധതിയുടെ ഉദ്ഘാടനം
റിപ്പോര്‍ട്ടര്‍

കൂത്താട്ടുകുളം: സെക്കന്ററി തലത്തില്‍ ഒമ്പതാംക്ലാസ്സില്‍ നിശ്ചിത ശേഷികള്‍ ആര്‍ജിക്കാതെ എത്തിപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകപരിശീലനം നടത്തി പഠനനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആര്‍.എം.എസ്.എ. കേരളം ആവിഷ്കരിച്ച 'നവപ്രഭ' പദ്ധതി കൂത്താട്ടുകുളം ഹൈസ്ക്കൂളില്‍ 08-12-2016 വൈകുന്നേരം 4 മണിക്ക് ആരംഭിച്ചു. സ്ക്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖാകേശവന്‍ സ്വാഗതം ആശംസിച്ച യോഗം പി.റ്റി.എ. പ്രസിഡന്റ് ശ്രീ. പി. ബി. സാജു ഉദ്ഘാടനംചെയ്തു. ജീവശാസ്ത്രാദ്ധ്യാപകന്‍ ശ്രീ അനില്‍ ബാബു ആദ്യക്ലാസ്സിന് തുടക്കം കുറിച്ചു. മാസ്റ്റര്‍ അജിത് എന്‍. കെ. യോഗത്തിന് കൃതജ്ഞതപറഞ്ഞു.

ഒന്‍പതാം ക്ലാസ്സിലെ പതിനാറ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പദ്ധതിയുടെ ഭാഗമായി ഗണിതശാസ്ത്രം, ശാസ്ത്രം, മലയാളം എന്നീ വിഷയങ്ങളില്‍ പ്രത്യേക പരിശീലനം ലഭിക്കുക എന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.