സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:35, 16 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephupsknmv (സംവാദം | സംഭാവനകൾ) ('<references /> =='''പാഠ്യേതര പ്രവർത്തനങ്ങൾ(2018-2019)'''== ===പ്രവേശനോത്സവ ഉദ്‌ഘാടനം=== കോട്ടുവള്ളി പഞ്ചായത്തു തല പ്രവേശനോത്സവ ഉദഘാടനം ഞങ്ങളുടെ സ്കൂളിൽ വച്ച് നടത്തപ്പെട്ടു.ലോക...' താൾ സൃഷ്ടിച്ചിരിക്കുന്നു)


പാഠ്യേതര പ്രവർത്തനങ്ങൾ(2018-2019)

പ്രവേശനോത്സവ ഉദ്‌ഘാടനം

കോട്ടുവള്ളി പഞ്ചായത്തു തല പ്രവേശനോത്സവ ഉദഘാടനം ഞങ്ങളുടെ സ്കൂളിൽ വച്ച് നടത്തപ്പെട്ടു.ലോക്കൽ മാനേജർ ഡോക്ടർ.സി ജോളി സി എം സി ഏവർകും സ്വാഗതം ഏകി.പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ കെ ശാന്ത ഉദഘാടന കർമം നിർവഹിച്ചു.വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലിസി റാഫേൽ , വാർഡ് മെമ്പർ ശ്രീമതി ഡെലീന ബിജു , പി ടി എ പ്രസിഡന്റ് ശ്രീ അനീഷ് ജോസ് എന്നിവർ ആശംസ അർപ്പിച്ചു.സെൻറ് ജോസഫ് സ്കൂളിന്റെ പ്രധാന അധ്യാപിക സിസ്റ്റർ സീന ജോസ് , വിദ്യാഭാസ മന്ത്രിയുടെ സന്ദേശം നൽകി, പുതുവർഷത്തിൽ ആദ്യമായ് കടന്നുവന്ന ----- നവാഗതർക്ക് നോട്ടുബുക്ക്,ബലൂൺ,മധുരപലഹാരം എന്നിവ നൽകി കുട്ടികളെ വരവേറ്റു . അതോടൊപ്പം കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഏവർക്കും ആസ്വാദകരമായി.

ഡോക്ടർസ് ഡേ

2/7/18 തിങ്കളാഴ്ച സെൻറ് ജോസഫ്‌സ് സ്കൂളിൽ ഡോക്ടർസ് ഡേ സമുചിതമായി ആചരിച്ചു."രോഗം വന്നിട്ട് ഡോക്ടറെ തേടാതെ , രോഗം വരാതെ ശ്രെദ്ധിക്കുക " എന്ന ചിന്ത കുട്ടികൾക്ക് നൽകാൻ പറ്റുന്ന രീതിയിലായിരുന്നു ഈ വർഷത്തെ ഡോക്ടർസ് ഡേ ആചരണം. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തു എന്ന് ഓരോ വിദ്യാർത്ഥിക്കൾക്കും മനസിലാക്കി കൊടുക്കുവാൻ തക്കരീതിയിൽ സ്കൂളും പരിസരവും വൃത്തിയാക്കികൊണ്ടു ഇത് ആരംഭിച്ചു. കുട്ടികൾക്കൊപ്പം ഹെഡ് മിസ്ട്രസ് സിസ്റ്റർ സീന ജോസും മത്തു അധ്യാപകരും "സീറോ വേസ്റ്റ് " ഗ്രൗണ്ട് നിര്മാണത്തിനിറങ്ങിയത് കുട്ടികൾക്ക് ഉത്സാഹം വർധിപ്പിച്ചു.ചിരട്ടകൾ,പൂച്ചട്ടികൾ മറ്റു പാത്രങ്ങൾ എന്നിവയിലെ മലിനജലം കൊതുകിന് കുഞ്ഞുങ്ങളുടെ വളർച്ചക്ക് കാരണമാകും എന്ന് അറിയാവുന്ന കുട്ടികൾ ഇവ വെടിപ്പാക്കാനും,വേസ്റ്റ് ടെറാകോട്ടകളിൽ നിക്ഷേപിച്ചു പ്രകൃതിദത്തമായ രീതിയിൽ ഇവ നിർമാർജനം ചെയാൻ തുടങ്ങിയതും ഏറെ പ്രശംസാര്ഹമായിരുന്നു.

ഗുരു സപര്യ

GURUSAPARYA

7/7/18 ശനിയാഴ്ച രാവിലെ -- മണിക്ക് എറണാകുളം ബി.എഡ് കോളേജിൽ വെച്ച്

വിമല പ്രൊവിൻസിനു കീഴിലുള്ള എല്ലാ അധ്യാപകരും ഒന്നിച്ചു ചേർന്നു. അധ്യക്ഷനായി എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ലിറ്റിൽ ഫ്ലവറും , ഉദഘാടനം പ്രൊവിൻഷ്യൽ സിസ്റ്റർ ശുഭ മരിയയും ആയിരുന്നു. പ്രൊവിൻസിന്റെ കീഴിലുള്ള എല്ലാ സ്‌കൂളുകളിലേക്കും മികച്ച നേട്ടങ്ങൾ കൈവരിച്ച അധ്യാപകർക്കും, സ്കൂളുകൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.മഹാരാജാസ് കോളേജിലെ റിട്ടയേർഡ് പ്രിസിപ്പൽ ഡോക്ടർ മറിയ മെറ്റിൽഡ അധ്യാപകർക്കായി ബോധവത്കരണ ക്ലാസ് നടത്തി. നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു. 1.30 നു ഉച്ചഭക്ഷണത്തോടെ 2018-19 ലെ ഗുരു സപര്യ സമാപിച്ചു.

പി ടി എ ജനറൽ ബോഡി മീറ്റിംഗ്

13/7/18 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് സെൻറ് ജോസഫ്‌സ് യു പി എസ് കൂനമ്മാവിൽ 1 മുതൽ 7 വരെയുള്ള ക്ലാസിലെ കുട്ടികളുടെ പി ടി എ ജനറൽ ബോഡി മീറ്റിംഗ് നടത്തുകയുണ്ടായി. ഏകദേശം 1500 മാതാപിതാക്കൾ ഇതിൽ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് സീന ജോസിന്റെ സ്വാഗതത്തോടെ മീറ്റിംഗ് ആരംഭിച്ചു.അധ്യാപക പ്രധിനിധി ലീമാമോൾ ടീച്ചർ 2017 -18 വർഷത്തെ സ്കൂളിൽ നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ടും , വരവ് ചെലവ് കണക്കുകളും സമക്ഷം അവതരിപ്പിച്ചു.മാനേജർ ഡോക്ടർ സിസ്റ്റർ ജോളി ഉദഘാടനം നിർവഹിക്കുകയും,പി ടി എ പ്രസിഡന്റ് മിസ്റ്റർ അനിൽ ജോസ് അധ്യക്ഷ പദം അലങ്കരിക്കുകയും ചെയ്‌തു. വിദ്യാഭാസ സംരക്ഷണത്തിന്റെ ഭാഗമായി കുട്ടികളുടെ ഇംഗ്ലീഷിനോടുള്ള താല്പര്യം വളർത്താനായി ആരംഭിച്ച ഹലോ ഇംഗിഷിന്റെ ഭാഗമായി ഓരോ ക്ലാസ്സുകാരും അന്നത്തെ യോഗത്തിൽ അവരുടെ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു നടത്തിയ ഒരു ഇംഗ്ലീഷ് സ്കിറ്റും യു പി ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഹിന്ദി സ്കിറ്റും അവതരിപ്പിച്ചു.

പൊതു വിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളം ഗവെർന്മെന്റ് പ്രസിദ്ധീകരിച്ച "നന്മ പുതുക്കുന്ന നാളെക്കായി" എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ജീമോൾ ടീച്ചറിന്റെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി ഒരു ബോധവത്കരണ ക്ലാസ് നടത്തുകയുണ്ടായി.

മാതാപിതാക്കളിൽ നിന്നും പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റീ , പി ടി എ പ്രസിഡന്റ് ആയി രാജേന്ദ്രനും വൈസ് പ്രസിഡന്റ് ആയി റോക്കിയും എം പി ടി എ ചെയർപേഴ്സൺ ആയി ഗ്ലിൻസി ജോബിനെയും തിരഞ്ഞെടുത്തു. എൽ എസ് എസ് സ്കോളർഷിപ് നേടിയ ആൽവിൻ സുനി, യു എസ് എസ് സ്കോളർഷിപ് നേടിയ അഹത്, ആദിത്യൻ എം , സോഷ്യൽ സയൻസ് വർക്കിംഗ് മോഡൽ കോമ്പറ്റിഷൻ സ്റ്റേറ്റ് ലെവൽ -- ൪ത് പൊസിഷൻ വാങ്ങിയ നടാഷ റോസ്,അസ്‌ന ഷിറിൻ, വർക്ക് എക്സ്പീരിയൻസ് എ ഗ്രേഡ് നേടിയ ജ്വാല ദിനേശ് (വേസ്റ്റ് മെറ്റീരിയൽ) ആൽഡ്രിൻ ബൈജു (അഗര്ബത്തി നിർമാണം) കേരളഗണിത ശാസ്ത്ര പരിഷത് നടത്തിയ പരീക്ഷയിൽ 7 ആം റാങ്ക് നേടിയ ഗോപിക ടി എസ് , ഡി സി എൽ സ്കോളർഷിപ് നേടിയ അനഘ സുരേന്ദ്രൻ , മോറൽ സയൻസ് റാങ്ക് ജേതാക്കളായ റോസ് മരിയ ഷാജി, ഹൈമ കെ എസ് എന്നിവർക്കും അവരെ പരിശീലിപ്പിച്ച അധ്യാപകർക്കും ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച അധ്യാപകർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. സിസ്റ്റർ റെജിയുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.

കാർമൽ ഡേ

പരിശുദ്ധ കർമല മാതാവ് തന്ടെ സാഹോദര്യത്തിന്റെയും സംരക്ഷണത്തിന്റെയും അടയാളമായി ഉത്തരീയം നൽകിയതിനെ അനുസ്മരിച്ചു കൊണ്ട് , കൊണ്ടാടുന്ന കര്മലമാതാവിന്റെ തിരുനാൾ എന്നത്തേയും പോലെ ഈ വർഷവും ആഘോഷിക്കുകയുണ്ടതായി.9 ദിവസത്തെ നൊവേനയോടെയാണ് ആത്മീയ ഒരുക്കം ആരംഭിച്ചത്.ഓരോ ദിവസത്തെയും നൊവേനയ്ക്കു കുട്ടികൾ നേതൃത്വം നൽകിയത് ജാതിമതഭേദമന്യേ കുട്ടികളിൽ മാതൃഭക്തി വർധിക്കാൻ കാരണമായി.

"ജൂലൈ 16 നു" കുട്ടികളുടെ നേതൃത്വത്തിൽ കലാപരിപാടികൾ ഒരുങ്ങി എങ്കിലും "മഴ" വില്ലനായി വന്നത് ആഘോഷങ്ങൾ അധ്യാപകർക്കിടയിൽ മാത്രം ചുരുങ്ങാൻ കാരണമായി.അന്നേദിവസം സിസ്റ്റേഴ്സ് ബ്രൗൺ ഉടുപ്പ് ധരിച്ചാണ് വന്നത്.രാവിലെ പുതിയ ക്ലാസ്റൂമിന്റെ വെഞ്ചിരിപ്പും നടത്തി.കൊവേന്തയിലെ 3 വൈദികരുടെ സാന്നിധ്യം ഏറെ സന്ദോഷജനകമായിരുന്നു.ആ ദിവസത്തിന്റെ പ്രത്യേകത പങ്കുവെച്ചുകൊണ്ട് റെയ്‌മോൾ ടീച്ചർ ഏവർകും ആശംസ നേർന്നു.ഹെഡ്മിസ്ട്രസ് എല്ലാവര്ക്കും ഉത്തരീയവും മധുരപലഹാരവും നൽകി. സിസ്റ്റേഴ്സിനു അധ്യാപകർ സമ്മാനം നൽകി പ്രത്യേകം ആദരിച്ചു.വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടെ അന്നേദിനം അധ്യാപകർ പിരിഞ്ഞു.അടുത്ത പ്രവർത്തിദിനം കുട്ടികൾക്ക് തിരുനാളിനോടനുബന്ധിച്ചു വെന്തിങ്ങയും കോഴിക്കറിയും നൽകിയത് അവരുടെ സന്ദോഷം ഒരു പടികൂടി വളരാൻ സഹായകമായി.

ചന്ദ്ര ദിനം

CHANDRAYAN DAY

20/7/18 വെള്ളിയാഴ്ച ചന്ദ്രദിനത്തോടനുബന്ധിച്ചു ഉ പി , എൽ പി കുട്ടികൾക്കായി ക്വിസ് മത്സരം സ്കൂൾ തലത്തിൽ നടത്തുകയും 7 ആം ക്ലാസ്സിലെ അസ്‌ന ഷിറിൻ, സൂര്യജിത് എന്നിവർ ഉ പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

21/7/18 ശനിയാഴ്ച ചന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയ 4 കുട്ടികൾ ( എൽ പി - 2 ) ( യു പി - 2 ) പറവൂർ ഉപജില്ലാതലത്തിൽ, ബി ആർ സി യിൽ വച്ച് നടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയും യു പി വിഭാഗത്തിലെ അസ്‌ന ഷിറിൻ, സൂര്യജിത് എന്നിവർ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ചന്ദ്രദിനത്തോടനുബന്ധിച്ചു 7 ആം ക്ലാസ്സിലെ നിതു കൃഷ്ണൻ ബഹിരാകാശ യാത്രികന്റെ മാതൃകയിൽ അണിഞ്ഞൊരുങ്ങുകയും എൽ പി, യു പി, ക്ലാസ്സിലെ കുട്ടികൾ നിതു കൃഷ്ണനുമായി അഭിമുഖം നടത്തുകയും ചെയ്തു.



അഭിമുഖ സമയത്തു കുട്ടികൾ ചോദിച്ച ചില ചോദ്യങ്ങൾ:

 1. ചന്ദ്രനിലേക്ക് ആദ്യമായിട്ടുള്ള യാത്ര എങ്ങനെ ആയിരുന്നു?
      അമേരിക്കക്കാരനായ നീൽ ആംസ്ട്രോങ്ങ് , എഡ്വിൻ ആൽഡ്രിൻ,മൈക്കിൾ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണു ചന്ദൂപരിതലത്തിൽ എത്തിയത്. ജൂലൈ 21 നു വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന നീൽ ആംസ്ട്രോങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കിൾ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ദ്രിക്കുകയായിരുന്നു .
 2. അവിടെ അവർ എന്തെല്ലാമാണ് ചെയ്‌തതു
       2 മണിക്ക്‌യൂർ 48 മിനിറ്റു ചന്ദ്രോപരിതലത്തിൽ അവർ ചിലവഴിച്ചു. അവർ 20 .87 കെജി പാറയും മണ്ണും ശേഖരിച്ചു. വിലയേറിയ പരീക്ഷണ ഉപകരണങ്ങൾ അവിടെ സ്ഥാപിച്ചു.അതിനു ശേഷം അവർ മടങ്ങിപ്പോന്നു.
 3. സൂപ്പർ മൂൺ എന്നാൽ എന്ത്?
       ചന്ദ്രൻ ബുലൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസം ആണ് സൂപ്പർമൂൺ.
 4. ചന്ദ്രനിൽ നിന്നും നോക്കിയാൽ ഭൂമിയിൽ കാണാവുന്ന വസ്തു എന്താണ് ?
       ചൈന വന്മതിൽ 
 5. ഇതുവരെ എത്ര പേരാണ് ചന്ദ്രനിലിറങ്ങിയിട്ടുള്ളത്?
       12  പേര് 

അതിനു ശേഷം ചന്ദ്രദിനത്തോടനുബന്ധിച്ചു വീഡിയോ പ്രദർശിപ്പിച്ചു

ബഹിരാകാശ യാത്രികനായി വേഷമിട്ട നിതു കൃഷ്ണനെ എച് എം സിസ്റ്റർ സീന ജോസ് അഭിനന്ദിക്കുകയും കുട്ടികളോട് ചന്ദ്രദിനത്തോടനുബന്ധിച്ചുള്ള ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. കുട്ടികൾ മത്സരിച്ചു ഉത്തരം പറഞ്ഞുകൊണ്ടിരുന്നു.

ക്ലബ്ബ് മത്സരങ്ങൾ

24/7/18 ചൊവ്വാഴ്ച 2.30 മുതൽ 3.30 വരെയുള്ള സമയത്തു വർക്ക് എക്സ്പീരിയൻസ് സയൻസ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് എന്നിവയുടെ സ്കൂൾ തല മത്സരങ്ങൾ നടത്തി. ഒന്നും രണ്ടും സ്ഥാനത്തിനര്ഹരായവരെ കണ്ടെത്തി കൂടുതൽ പരിശീലനം നൽകി ഉപജില്ലാതല മത്സരങ്ങൾക്ക് അയക്കാമെന്നു തീരുമാനമെടുത്തു.

ഒരു കൈതാങ്

KAITHANGU

രണ്ടു ഉടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് നൽകട്ടെ എന്ന തിരുവചനത്തെ പ്രാവർത്തികമാക്കാൻ സ്‌കൂളിന് കിട്ടിയ അവസരമാണ് പ്രളയ കെടുതികൾ മൂലം വിഷമിക്കുന്നവരെ സഹായിച്ചത്.വിദ്യാർത്ഥികളോട് തലേ ദിവസം തന്നെ പറഞ്ഞതനുസരിച്ചു വ്യാഴാഴ്ച കുട്ടികൾ വസ്ത്രങ്ങൾ കൊണ്ടുവന്നത് അധ്യാപകരുടെ പ്രതീക്ഷക്കും അപ്പുറമായിരുന്നു. ധാരാളം വിദ്യാർത്ഥികൾ തങ്ങളുടെ വസ്ത്രം മറ്റുള്ളവർക്ക് നൽകാനാന്യ തയ്യാറായത് ഇനിയും നന്മയുടെ തിരിവെട്ടം നമ്മുടെ പുതുതലമുറയിൽ കേട്ട് പോയിട്ടില്ല എന്നതിന് മികച്ച ഉദാഹരണമാണ്.

യുവജനോത്സവം

YOUTH FESTIVAL
YOUTH FESTIVAL

കുട്ടികളുടെ കഴിവും കലകളും വർധിപ്പിക്കാൻ എന്ന് സാഹചര്യം ഒരുക്കാറുണ്ട് സെന്റ് ജോസഫ്‌സ് കൂനമ്മാവ്. സ്കൂളിൽ കുട്ടികൾക്ക് വേണ്ടി ആഘോഷമായി നടത്തുന്ന യൂത്ത് ഫെസ്റ്റിവൽ ഈ പ്രാവശ്യവും കലകളാൽ നിറഞ്ഞു നിന്ന്. അവരുടെ അർപ്പണമനോഭാവവും, തയ്യാറെടുപ്പുകളും തിരിച്ചറിയാൻ പറ്റുമായിരുന്നു ഓരോ പരിപാടിയിൽ നിന്നും.

ലോക പ്രകൃതി സംരക്ഷണ ദിനം

ENVIRONMENT DAY

ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ പല തരം ചെടികൾ നടുകയും പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് ബോധവത്കരിക്കുകയും ചെയ്തു. പ്രകൃതിയെ സംരക്ഷിക്കുന്നത് വഴി ശുദ്ധവായു ലഭിക്കുക മാത്രമല്ല ഒരുപാട് ജീവജാലങ്ങൾക്ക് അഭയം കൊടുക്കാനും സാധിക്കും എന്ന തിരിച്ചറിവ് കുട്ടികളെ ഉന്മേഷവാന്മാരാക്കി .

സ്കൗട്ട് & ഗൈഡ്സ്

സ്കൂളിലെ എല്ലാ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾക്കുമുള്ള വഴി കാട്ടികളായും എല്ലാ സേവനങ്ങൾക്കുമുള്ള മാതൃകയായും സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രവർത്തനസജ്ജമാണ്. ഏതൊരു പരിപാടിയുടെ ആസൂത്രണത്തിലും അവർ വഹിക്കുന്ന പങ്ക് അഭിനന്ദനാർഹനീയം ആണ്. ഒരു മടിയും കൂടാതെ ആവശ്യപ്പെടുന്നതിന് മുന്നേ തന്നെ എല്ലാ സഹായങ്ങൾക്കും അവർ തയ്യാറാണ്. ഗൈഡിങ്ന്റെ നേതൃത്വത്തിലുള്ള പല പ്രവർത്തനങ്ങളും സ്കൂളിന്റെ പുരോഗമനത്തിൽ സഹായകമായിട്ടുണ്ട്.

അധ്യാപക ദിനം

TEACHER"S DAY
TEACHER'S DAY

അധ്യാപക ദിനം കുട്ടികൾക്കും അധ്യാപകർക്കും ഒത്തിരി സന്ദോഷം നിറഞ്ഞ ദിനമായിരുന്നു . കുട്ടികൾ ടീച്ചേഴ്സിനെ റോസാപൂക്കളും ഗ്രീറ്റിംഗ് കാർഡുകളും നൽകി നിറഞ്ഞ മനസോടെ സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് പൂർവവിദ്യാർത്ഥികളായിരുന്നു രണ്ടു അധ്യാപകർക്ക് സമ്മാനം നൽകി ആദരിച്ചു.അന്നേ ദിവസം പ്രയറിനു നേതൃത്വം നൽകിയതും ടീച്ചേർസ് ആയിരുന്നു.

പ്രയർ ഗ്രൂപ്പ്

സ്കൂളിലെ പ്രയർ ഗ്രൂപ്പ് ഓരോ മാസവും ഓരോ ക്ലാസ്സുകളിലെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിവരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും പ്രയർ ചൊല്ലിക്കൊടുക്കുന്നത് കുട്ടികൾക്ക് അതു പഠിക്കാനുള്ള ഒരു അവസരം കു‌ടി കണ്ടുകൊണ്ടാണ്.

കെ സി എസ് എൽ

കെ സി എസ് എൽ സങ്കടനയിൽ മേഖല തലത്തിലും ജില്ലാ തലത്തിലും മത്സരങ്ങൾക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ എല്ലാം നടത്താറുണ്ട്. ചവിട്ടുനാടകത്തിനു വേണ്ടി പ്രത്യേകം കുട്ടികളെ സമയം കണ്ടെത്തി പരിശീലിപ്പിക്കാറുണ്ട്. പല ക്രിസ്തീയ കലാരുപങ്ങളും അന്യം നിന്ന് പോകാതെ ഇരിക്കാൻ ഈ സങ്കടന വലിയ പങ്ക് വഹിക്കുന്നുണ്ട്. കെ സി എസ് എൽ കൂപ്പണുകൾ വെള്ളപ്പൊക്കത്തിൽ കുറെ നഷ്ടപ്പെട്ടെങ്കിലും പരമാവതി കൂപ്പണുകൾ തിരിച്ചേല്പിക്കാൻ സാധിച്ചു.

ഡാൻസ് ക്ലാസ്

കുട്ടികളുടെ കല അഭിരുചികൾ വളർത്തുന്നതിന്റെ ഭാഗമായി കുട്ടികളെ ഡാൻസ് പഠിപ്പിക്കാനായി ഒരു ഡാൻസ് ടീച്ചറെ സ്കൂളിൽ നിയമിച്ചിട്ടുണ്ട്. ടീച്ചർ നിശ്ചിത ദിവസങ്ങളിൽ വരികയും സ്കൂളിന്റെ സ്റ്റേജിൽ ഡാൻസ് പഠിപ്പിക്കുകയും ചെയ്തു വരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടുകൂടി തന്നെയാണ് ഡാൻസ് ക്ലാസ്സിൽ പങ്കുചേരുന്നത്.

മ്യൂസിക് ക്ലാസ്

നിശ്ചിത ദിവസങ്ങളിൽ കുട്ടികളെ പാട്ടു പഠിപ്പിക്കുന്നതിനായി ഒരു അധ്യാപകനെ സ്കൂളിൽ നിയമിച്ചിട്ടുണ്ട്. ആ ദിവസങ്ങളിൽ കുട്ടികളെ അദ്ധ്യാപകൻ ക്ലാസ്സ്‌വൈസ് കുട്ടികളെ പാട്ടിന്റെ പാഠങ്ങൾ പഠിപ്പിക്കും. കുട്ടികൾ വളരെ താല്പര്യത്തോടു കൂടിയാണ് പാട് ക്ലാസ്സിൽ പങ്കുചേരുന്നത്.


ഡോക്യുമെന്ററി

സ്കൂളിന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ഒത്തുചേരുന്ന ഒരു ഡോക്യുമെന്ററി സ്കൂൾ നിർമിച്ചുകൊണ്ടിരിക്കുകയാണ്.


ആനിവേഴ്സറി

ഫെബ്രുവരി 1 നു ഫ്ലാഗ് ഹോസ്റ്റിംഗും സ്കൂളിലെ എല്ലാ സ്റ്റാഫ്‌സിനും കുട്ടികളുംഅധികാരികൾക്കും ഇത് വരെ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി സൂചകമായി വിശുദ്ധ കുർബാനയും നടത്തപ്പെട്ടു. ഫെബ്രുവരി 2 ആം തീയതി 3 മണിയോടെ ആനുവൽ പ്രോഗ്രാംസ് ആരംഭിച്ചു. മാനേജർ ആയസിസ്റ്റർ ഡോക്ടർ ജോളി സി എം സി സ്നേഹത്തോടെ എല്ലാവരെയും സ്വാഗതം ചെയ്തു.


കഴിഞ്ഞു പോയ ഒരു വർഷത്തെ എല്ലാ നേട്ടങ്ങളും പ്രവർത്തനങ്ങളും ഞങ്ങളുടെ സ്വന്തം ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് അവതരിപ്പിച്ചു.എം എൽ എ അഡ്വക്കേറ്റ് വി ഡി സതീശന്റെ അധ്യക്ഷ പ്രസംഗത്തോടെ , അഡ്വക്കേറ്റ് യേശുദാസ് പറപ്പിള്ളി ( ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ), കെ കെ ശാന്ത , കെ എൻ ലത ( എ ഇ ഓ ), ഫിലോ ടീച്ചർ ( സ്കൂൾ പ്രതിനിധി ), സ്റ്റെഫി ടോമി ( സ്കൂൾ ലീഡർ ) എന്നിവർ ആശംസകൾ അർപ്പിച്ചു.എം പി ടി എ ചെയർപേഴ്സൺ ശ്രീമതി ബിന്ദു കലാധരൻ റിട്ടയർ ആകുന്ന ഞങ്ങളുടെ കൊച്ചുറാണിടീച്ചറിന് സ്കൂളിന്റെ പേരിൽ മൊമെന്റോ സമ്മാനിച്ചു.


കുട്ടികളെയും ടീച്ചേഴ്സിനെയും ഒരുപോലെ കണ്ടറിഞ്ഞു സഹായിക്കുന്നതിനുള്ള ടീച്ചറിന്റെ പ്രാഗൽഭ്യത്തെ എടുത്തുപറയാതെ വയ്യ.സ്നേഹം നിറഞ്ഞ കൊച്ചുറാണി ടീച്ചറിന്റെ മറുപടി പ്രസംഗം ഇന്നും കാതുകളിൽ മുഴങ്ങുന്നു. അതിനു ശേഷം ഈ വർഷത്തെ കുട്ടികളുടെ കലാകായികവും വിദ്യാപരവുമായ സമ്മാനദാനം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി റാഫേലും, വാർഡ് മെമ്പർ ഡെലീന ബിജുവും നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ രാജേന്ദ്രന്റെ നന്ദി പ്രസംഗത്തോടെ കാര്യപരിപാടികൾ അവസാനിച്ചു.


ശേഷം കുട്ടികളുടെ കലാപരിപാടികളോടെ 9 മണിക്ക് ആനുവൽ പ്രോഗ്രാംസ് അവസാനിച്ചു എല്ലാരും സന്തോഷത്തോടെ വീടുകളിലേക്കു മാതാപിതാക്കളോടൊപ്പം തിരിച്ചു പോയി.

പാഠ്യേതര പ്രവർത്തനങ്ങൾ(2019-2020)

ടീച്ചേർസ് ഓറിയന്റേഷൻ ക്ലാസ്

പുതിയ അധ്യയന വർഷത്തിലെ മുന്നൊരുക്കത്തിന്റെ ഭാഗമായി മെയ് 26 തിയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജോസഫ് സ്കൂളിലെ അധ്യാപകർ കോൺവെന്റ് ചാപ്പലിൽ ഒരുമിച്ചു കൂടി . ഹെഡ് മിസ്ട്രസ് സിസ്റ്റർ സീന ജോസ് ഏവർക്കും സ്വാഗതം ആശംസിക്കുകയും പുതുയ മാനേജർ സിസ്റ്റർ അൻസീറ്റയെ പരിചയപ്പെടുത്തുകയും ചെയ്തു . തുടർന്ന് ഫാദർ അനിൽ ഓറിയന്റഷന് ക്ലാസിലുടെ ഒരു അധ്യാപിക എങ്ങിനെ പഠിപ്പിക്കണമെന്നും , എങ്ങിനെ തന്നെത്തന്നെ സജ്ജമാക്കണമെന്നും പറഞ്ഞു തന്നു .ദിവ്യ കാരുണ്യ ആരാധനയുടെ മഹത്വവും യേശുവിൽ നിന്നുള്ള ശക്തിയും ഊർജവും ഞങ്ങൾക്ക് ലഭിച്ചു . തുടർന്ന് സിസ്റ്റർ ആൻസിറ്റ അധ്യാപകർക്കും ആശിർവാദം നൽകി .ഉച്ചക്ക് ശേഷം സ്റ്റാഫ് മീറ്റിംഗോടുകൂടി എല്ലാവരും പിരിഞ്ഞുപോയി .

ഹാൻഡ് റയിറ്റിങ് ക്ലാസ്

മെയ് 28നു സ്കൂളിൽ വെച്ച് വേദ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ ഹാൻഡ്‌റൈയ്റ്റിങ് ക്ലാസ് നടത്തുകയുണ്ടായി . മിസ് മേരിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്ലാസ് രാവിലെ തന്നെ ആരംഭിച്ചു .സിസ്റ്റർ സീനയുടെ സ്വാഗതത്തോടെ ആരംഭിച്ച ക്ലാസ്സിൽ ഹാൻഡ്‌ഡറിറ്റിങ് പ്രാക്റ്റീസ് ചെയ്യുന്നതിനായുള്ള വർക്ക് ബുക്ക് വിതരണം ചെയ്തു .സിറ്റിംഗ് പൊസിഷനും ഹാൻഡ് റയിറ്റിങ് പൊസിഷനും വീഡിയോയിലൂടെ കാണിച്ചുതരികയും ചെയ്തു .ആർട്ടിസ്റ്റിക് മനോഭാവത്തോടെ എഴുത്തിനെ സമീപിക്കണം എന്ന മേരി മിസ്സിന്റെ ഉപദേശം എല്ലാവരെയും ഹാൻഡ് റെയിറ്റിംഗിന്റെ ആവശ്യകത മനസിലാക്കി തന്നു .കുട്ടികളിലേക് ഇത് എങ്ങനെ പകർന്നുകൊടുക്കാമെന്നു വ്യെക്തമാക്കി തരികയും ചെയ്തു .മിസ് സാനിയോയുടെ നന്ദിയോടെ ക്ലാസ് അവസാനിക്കുകയും ചെയ്തു .

പ്രവേശനോത്സവം

പൂന്തോട്ടത്തിലെ പൂമ്പാറ്റകളെ പോലെ ആയിരത്തി മുന്നൂറ്റി അമ്പതോളം പൊന്നോമനകൾ സെന്റ് ജോസഫ്‌സ് തിരുമുറ്റത്തെ അക്ഷര ജ്ഞാനം തേടിയെത്തി .രണ്ടു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ വളരെ ഉത്സാഹത്തോടെ തങ്ങളുടെ പഴയ ക്ലാസുകൾ പുതിയവർക്കായി നൽകിക്കൊണ്ട് പുതിയ ക്ലാസ്സിലേക്ക് പോയി .പത്തു മണിയോടെ പ്രവേശനോത്സവ ആഘോഷ പരിപാടികൾ ആരംഭിച്ചു .മാനേജർ റെവറന്റ് സിസ്റ്റർ ആൻസിറ്റയുടെ അധ്യക്ഷതയിൽ ഉദഘാടകയായി വാർഡ് മെമ്പർ ശ്രീമതി ഡെലീന ബിജുവും പി ടി എ , എം പി ടി എ മെമ്പേഴ്‌സും രണ്ടായിരത്തോളം മാതാപിതാക്കൾ , അധ്യാപകർ എന്നിവരുടെ നിറസാന്നിധ്യം സ്കൂൾ അങ്കണത്തെ കൂടുതൽ മനോഹരമാക്കി .സിസ്റ്റർ സീനയുടെ സ്വാഗതത്തോടെ എല്ലാം മനോഹരമായി .

'അ' എന്ന അക്ഷരദീപം തെളിച്ചുകൊണ്ട് വേദിയിലിരിക്കുന്ന വിശിഷ്ട വ്യക്തികളും അധ്യാപകരും കുട്ടികളും ചേർന്ന് ഔദ്യോധികമായി ഈ വര്ഷം ഉദ്ഗാടനം ചെയ്തു .ഒന്നാം ക്ലാസ്സുകാരുടെ ഇരുവശത്തുമായി നിന്ന മാതാപിതാക്കൾ അവരെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചതും, അപ്പോൾ മുതിർന്ന കുട്ടികൾ മുകളിൽ നിന്നും പൂക്കൾ വർഷിച്ചതും , മാതാപിതാക്കൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു .അതിനു ശേഷം സി ബി എസ് സി യിൽ നിന്നും വന്ന അബ്രഹാം സാവിയോ സിജോയുടെയും ,യാസിലിന് കെ ജെ യുടെയും 'എന്റെ സ്കൂൾ ' അനുഭവം ഏവരെയും കോരിത്തരിപ്പിച്ചു .ഒന്നാം ക്ലാസ്സിലേക് പുതിയതായി ചേർത്ത ദേവികയും കൂട്ടുകാരും അവതരിപ്പിച്ച കവിതാലാപനം വളരെ നല്ലതായിരുന്നു .കഴിഞ്ഞവ൪ഷത്തെ എൽ എസ് എസ് , യു എസ് എസ് മോറൽ സയൻസ് വിജയകൾക്ക് ഈ വ൪ഷ൦ പറവൂ൪ ഉപജില്ലയിൽ ആർ പി മാരയി തങ്ങളുടെ പ്രാഭവം തെളിയിച്ച ജീമോൾ ,ആതിര, റിനി എന്നി അധ്യപ൪ക്കു൦ സമ്മാനങ്ങൾ നൽക്കി സെന്റ് ജോസഫിന്റെ പൊൻതൂവലായി സന്ന്യാസ സമ൪പ്പണത്തിലൂടെ തന്റെ ജിവത൦ ദൈവത്തിന് കാഴ്ചവെയ്ച സി അയനെയെ പൊന്നാട യണിച്ചു ആദരിച്ചു സിസ്റ്റ൪ തന്റെ അനുഭവ൦ കുട്ടികളുമായി പങ്കുവച്ചു ഒന്നാ൦ ക്ലാസിലേ കുട്ടികൾക്കു മധുരപലഹാര൦ നൽക്കി ബലുണു൦ നൽക്കി തുട൪ന്ന് സി സ്റ്റ൪ റെജി യുടെ നന്ദിപ്രകടനചതോടെ പ്രവശനോൽസവ൦ സമാപിച്ചു ഹരിക്ര‍ഷ്ണനു൦ കുട്ടുകാരു൦ ദേ‍‍ശിയഗാന൦ആലപിച്ചു പ്രേവേശനോൽസവ ഗാനത്തിന്റെ അകടമ്പടിയോടെ കുട്ടികൾ ക്ലാസുകളിലേയ്ക്ക് പൊയി

പരിസ്ഥിതിദിനാചാണം

പ്രവേശനോ‍‍ത്സവത്തോടനു ബന്ധിച്ച് ജൂൺ 6ാം തിയ്യതി മുഖൃാതിഥികൾക്ക് ഹെഡ് മിസ്ട്രസ് സി. സീന ജോസ് വൃക്ഷ തൈകൾ നൽകി പരിസ്ഥിതി ദിനാചരത്തിനു തുടക്കം കുറിച്ചു .

യുവ തലമുറക്ക് കൃഷിയുടെ ബാലപാഠങൾ പക൪ന്നു കൊടുക്കുന്നതിന്റെ ഭാഗമായി അധൃാപകരെല്ലാവരും ഫലവൃക്ഷ തൈകൾ സ്കൂളിലേക്ക് സഠഭാവന നൽകുകയും ചെയ്തു ബാപ്പുജി മെമേമാറിയൽ ഗ്രന്ഥശാലയുടെ നേതൃത്വത്തി ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്റെ് യേശുദാസ് പറപ്പിളളി വൃക്ഷ തൈകൾ കൊണ്ടു വരികയും യു.പി യിലെ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. പരിസ്ഥിതി ദിനത്തോടനു ബന്ഥിച്ച് സ്ഥലസൗകരൃമുളള എല്ലാ വിദൃാ൪ത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു.

നിപ്പവൈറസ് ബോധവത്കരണ ക്ലാസ്

7/6/2019 വെള്ളിയാഴ്ച കുൂനമ്മാവ് ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഓഫിസർ മേരി madam സ്കുൂളിലെ എല്ലാ കുട്ടികൾക്കും ആനുകാലിക പ്രശ്നമായ നിപ്പവൈറസിനെക്കുറിച്ചും ആരോഗ്യമേഖലകളിൽ നമ്മളെടുക്കേണ്ട മുന്കരുതലളെക്കുറിച്ചും വളരെ വ്യക്തമായും ക്രത്യമായും കുട്ടികൾക്ക് വിശദികരിച്ചു കൊടുത്തു.

പഴവർഗ്ഗങ്ങൾ നമ്മൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Madam വ്യക്തമാക്കി. നിലത്തുകിടക്കുന്നതോ പക്ഷികൾ കഴിച്ചതോ ആയ പഴങ്ങൾ ഒഴിവാക്കേണ്ടതിന്റെയും പഴവർഗ്ഗങ്ങൾ കഴിക്കുമ്പോൾ വ്രത്തിയായി കഴുകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവർ വ്യക്തമാക്കി. നല്ല ആരോഗ്യത്തിനു വ്രത്തിയുള്ള ശരീരം ആവശ്യമാണെന്നു വ്യക്തമാക്കി കൊണ്ടു വ്രത്തിയായി കൈ കഴുകേണ്ടതിന്റെ വിവിധ Step-കൾ Madam പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ഇന്നത്തെ ആനുകാലിക പ്രശ്നവുമായി ബന്ധപ്പെട്ട ക്ലാസായിരുന്നു ഇത്. റോസ്മോൾ ടീച്ചറുടെ നന്ദിയോടെ ക്ലാസ് അവസാനിച്ചു.

വായനാ വാരാചരണം

പി എ൯ പണിക്കരുടെ ചരമദിനമായ ജുൺ 19 വായനാ വാരാചണത്തിനു തുടക്ക൦ കുറിച്ചു മലായാള കരയിൽ വായനയുടെ വസന്ദ൦ വിരിയിച്ച പി എ൯ പണിക്ക൪ എന്ന മഹാ പ്രതിഭയെ കുട്ടികൾക്ക് പരിചയപ്പെടിത്തി.ഗ്രന്ഥശാല ഇലാതെ ഒരു ഗ്രമാവു൦ കേരളത്തിലുണ്ടാവുതെന്ന് അദ്ദേഹ൦ അഗ്രഹിച്ചു എന്നു ജനങ്ങളാണ് രാഷ്ട്രത്തിന്റെ സമ്പത്തെന്നു൦ ഇരുട്ടിനെ പഴിക്കാതെ ഒരിത്തിരി വെളിച്ചമെങ്കിലു൦ കോളുത്തണമെന്നുദ൦ അദ്ദേഹ൦ ജനങ്ങളെ ഉപദ്ദേശിച്ചിരുന്നു വായിച്ചു വളരുക ചിന്തിച്ചു വിവേക൦ നേടുക എന്ന മുദ്രവാക്യ൦ പണിക്ക൪ കേരളത്തിലെ ഗ്രാമത്തിളിൽ എത്തിചു൦ എന്നീ കാര്യയങ്ങൾ അ൯ മരിയ പറഞ്ഞു കുടാതെ എല്ലാ എല്ലാ മത ഗ്രന്ഥങ്ങളിൽ നിന്നുളള വായനകൾ നടത്തി അത്തിന്റെ വ്യാക്യാനവു൦ എവതരിപ്പിച്ചു

രണ്ടാ൦ ദിവസ൦ 20-6-19 വായനത്തിന്റെ രണ്ടാ൦ ദിവസ൦ 2-ാ൦ ദിവസ൦ 6-ാ൦ ക്ലാസിലെ കുട്ടികൾ പ്രശസ്ത കവിയത്രയങ്ങളിൽ സുഗുതകുമാരി , കമല സുരയ്യ , മേരിമ്പനീഞ്ജ എന്നിവരെ വേഷവിധാനത്തോടെ ജെസിയ , അൽഫിയ കൃ‍ഷ്ണേന്തുു എന്നി കുട്ടികൾ അവതരിപ്പിരിച്ചു ഒരോരുത്തിരുടെ ജീവചരിത്രവു൦ അവരെഴുതിയ പ്രാധാന പുസ്തകങ്ങളു൦ കുട്ടികൾകുു൦ പരിചയപ്പെടുത്തി മൂന്നാ൦ ദിവസ൦ 21-6-19

7-ാ൦ ക്ലാസിലേ കൂട്ടികൾ ആധുനിക കവിയത്രങ്ങളായ കുമാരനാശാ൯ ,വളത്തോൾ , ഉളളൂ൪

എന്നിവരുടെ പ്രാചീന കവിയത്രങ്ങളായ ചെറുശ്ശേരി ‍എഴുത്തച്ഛ൯ കുഞ്ച൯ നമ്പ്യാ൪ എന്നിവരേയു൦ പരിചയപ്പടുത്തി തുട൪ന്ന്

ആവരുടെ ജീവചരിത്ര൦ പ്രധാന പുസ്തകങ്ങൾ എന്നിവയു൦ പരിചയപ്പെടുത്തി നാലാ൦ ദിവസ൦ 24-6-19 4-ാ൦ ക്ലാസിലേ കുട്ടികൾ വൈക൦ മുഹമ്മദ് ബെഷീറിന്റെചിത്ര൦ സ്വന്തമായി ഫ്രെയി൦ ചെയ്തു൦ കുട്ടികളെ കാണിക്കുകയു൦ ചെയ്തു കുട്ടികളെ കാണിക്കുകയു൦ ചെയ്തു൦ ബഷീറിന്റെ പ്രശസ്തമായ ന്റെ പ്പാപ്പയക്കൊരാ നേണ്ടാ൪ന്ന് എന്ന നോവലിലെ പ്രശസ്തമായ ആനപ്പൂട എന്ന ഭാഗ൦ആ൯ മരിയ വളരെ രസകരമായി പറയുകയു൦ ചെയ്തുു 5-ാ൦ ദിവസ൦ 25-6-19 വായനാദിനത്തിന്റെ സമാപനത്തോടനുബന്ധിച്ചു 1 ക്ലാസിലെ 135 കുട്ടികളുടെ ലൈബ്രറി ശാക്തികരണത്തിന്റെ ഭാഗമായി ലൈബ്രറി ബുക്കുകൾ എല്ലാ കുട്ടികളു൦ കൊണ്ടുവരികയും തുട൪ന്ന് പുസ്തകതാലസമ൪പ്പണവു൦ ആ കുട്ടികൾ തന്നെ ചെയ്തു 5-ാ൦ ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ ആ എന്ന അക്ഷരത്തിൽ ആകൃതിയിൽ ആണിന്നിരന്നുകൊണ്ട് വായനവാചരണത്തിനു സമാപന൦ കുറിച്ചു.


ക്ലാസ് പി ടി എ

സെന്റ് ജോസഫ് യു പി എസ് ന്റെ ക്ലാസ് പി ടി എ , 19-6-19, 20-6-19 എന്നീ ദിവസങളിലായി നടത്തി. 19-6-19 - രാവിലെ 9 മണിയ്ക്ക് std 7, std 3 ഉച്ചയ്ക്ക് ശേഷം 2:30ന് std 6 ,std 4.കുട്ടികൾ തന്നെ മാതാപിതാക്കളെ സ്വാഗതം ചെയ്തുകൊണ്ട് മീറ്റിംഗ് ആരംഭിച്ചു സ്കൂളിന്റെ പൊതുനിയമങൾ,വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങൾ, പഠിപ്പിക്കുന്ന കാര്യങൾ അന്നു തന്നെ പഠിക്കുക,പുസ്തകങൾ വൃത്തിയായി സൂക്ഷിക്കൽ മാതാ പിതാക്കൾ കുറച്ചു സമയമെങ്കിലും കുട്ടികളോട് ഒന്നിച്ച് ചെലവഴിക്കണം തുടങിയ കാര്യങൾ ക്ലാസ് ടീച്ചേഴ്സും ഹെഡ് മിസ്ട്രെസ്സും ഒാ൪മ്മപ്പെടുത്തി . എല്ലാമാസവും cpta ഉണ്ടാകുമ്പോൾ parents ഒരാലളെങ്കിലും വരണമെന്നും ഇടയ്ക്ക് teachers - നെ കണ്ട് കുട്ടികളെക്കുറിച്ച് അന്വേഷിക്കണമെന്നും ഹെഡ്മിസ്ട്രസ് ഒാ൪മ്മപ്പെടുത്തി ക്ലാസ് ടീച്ചേഴ്സിന്റെ ഫോൺ നമ്പർ നല്കാമെന്നും അത്യാവശ്യസന്ദ൪ഭങളിൽ വിളിക്കാമെന്നും ഓ൪മ്മപ്പെടുത്തി . pta യിലേക്കും mpta യിലേക്കും ഓരോ class ൽ നിന്നും ഓരോരുത്തരെ തിര‍ഞ്ഞെടുത്തു .ക്ലാസ് ലീഡറിന്റെ നന്ദി പ്രകടനത്തോടെയാണ് meeting അവസാനിച്ചത്.


അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്രയോഗ ദിനത്തോടനുബന്ധിച്ച് അഞ്ചാം ക്ലാസ്സിലെ ആൻമരിയ കുട്ടികൾ യോഗ ചെയ്യുന്നടിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു . മുതിർന്നവരെ പോലെത്തനെ കുട്ടികളും ഒട്ടേറെ മാനസിക സംഘർഷങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിതെന്നും, കുട്ടികളുടെ പ്രകൃതത്തെ പരിഗണിക്കാതെയുള്ള പഠനരീതി ട്യുഷൻ സെന്ററുകളിലും വീട്ടിലുമുള്ള പഠനം എന്നിവ പിരിമുറുക്കത്തിന് കാരണമാക്കുന്നു,.കൂടാതെ കുട്ടികളുടെ ജീവിതരീതി, ചിട്ടയില്ലാത്ത ഭക്ഷണം ക്രമം എന്നനയും വെല്ലുവിളി ഉയർത്തുന്നു. ചെറുപ്രാത്തിൽ യോഗസനങ്ങളും പ്രാണയാമങ്ങളും ധ്യനവുമെക്കെ ആരംഭിച്ചാൽ ഒരു പരിധിവരെ മാനസിക ശാരീരിക പ്രശ്നങ്ങളും അയവുണ്ടാക്കുമെന്നും അലീന അഭിപ്രായപ്പെട്ടു. പഠനത്തിൽ ഉത്സാഹം വർധിക്കാനും പഠന നിലവാരം മെച്ചപ്പെടുത്താനും ദിവസവും അല്പസമയം യോഗാസനങ്ങൾക്ക് സാധിക്കും. എന്നീ കാര്യങ്ങൾ വിശദീകരിച്ചു. അഞ്ചാം ക്ലാസ്സിലെ കുട്ടികളുടെ നേത്രത്വത്തിൽ മറ്റുക്കുട്ടികൾക്ക് യോഗസനത്തിനുള്ള പരീശീലനം നല്കുകയം ദിവസവും രാവിലെ 5 മിനിറ്റെങ്കെലും യോഗ പരീശീലിക്കണമെന്നും കുട്ടികളെ ഓർമിപ്പിച്ചു.


അന്താരാ‍ഷ്ട്ര ലഹരി വിരുദ്ധദിന൦

ജൂണ് 25-ാ൦ തീയതി അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബനുന്ധിച്ച് സ്കൂൾ അസംബ്ലി യി‍‍ൽ വച്ച് ലഹരി ദുരുപയോകത്തിനു൦ അനധിക്രത കൈമാറ്റത്തിനെതിരെയു൦ ജൂൺ 26-അന്താരാ‍ഷട്ര ദിനമായി ആചരിക്കുന്നത്തിന്റെ പ്രാധാന്യ൦ ത്തെ ക്കുറിച്ചു൦ മിഷൽ മാത്യു പ്രസ൦ഗിക്കുകയുണ്ടായി അതിനെ തുട൪ന്ന് കുട്ടികൾ എങ്ങനെ ലഹരുക്ക്അടിമപ്പെടുന്നു എന്നു൦ അതിൽ നിന്ന് എങ്ങനെ പിന്തിരിയാ൦ എന്നതിനേയു൦ അട്സ്താനമാക്കി 5-ാ൦ ക്ലാസ്സുകാ൪ സ്കിറ്റ് അവതരിപ്പിച്ചു

കുടാതെ LP section നിലെ കുട്ടികളെ പ്ലെകാ൪ഡ് മത്സര൦ നടത്തുകയു൦ ആ പ്ലെകാ൪ഡ് മത്സര൦ ഉപയോഗിച്ച് റാലി നടത്തുകയു൦ ചെയ്തു up section നിലെ കുട്ടികൾക്ക് poster making മത്സര൦ നടത്തി എല്ലാ പോസ്റ്ററുകളു൦ സ്റ്റേജിൽ പ്രദ൪ശിപ്പിച്ചു ഏറ്റവു൦ നല്ല പോസ്റ്റർ ന് സമ്മാന൦ നൽക്കുകയു൦ചെയ്തു മറ്റ് കുട്ടികൾ ക്ക് കാണനുളള അവസരവു൦ ഉണ്ടായി ജൂൺ 26-ാ൦ തീയതി ലഹരി വിരുദ്ധ ദിനത്തിനോടുഅനുഭത്തിച്ച assembly യിൽ സാനിയോ ടീച്ച൪ ,ലഹരി ഉപയോഗത്തിന്റെ ദുഷ്യ ഫലങ്ങളെ കുറിച്ച് കുട്ടികൾക്ക് ഒരു ബോദവൽകരണ൦ നടത്തി അഞ്ചാം ക്ലാസിലെ സനിഹ ലഹരിയ്ക്ക് കുട്ടികൾ എങ്ങനെ അടിമയാകുന്നു എന്നും അതിൽ നിന്നും വിമുക്തി നേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രസംഗിച്ചു. തുടർന്ന് അന്ന ജോസ് പോൾ ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലികൊടുത്തു. മത്സര വിജയികൾ പ്ലക്കാർഡ് മേക്കിങ് 1st- AKSHITHA PR(4d) 2nd- LAKSHMI VINOD(4d) ചാർട്ട് മേക്കിങ് 1st-EVGIN T SHIJU(5c) 2nd- SAYANORA SABU(7d)


പരിസ്ഥിതി ക്ലബ് മൽസരങ്ങൾ

എ ഇ ഓ യിൽ നിന്നുള്ള നിർദ്ദേശപ്രകാരം പരിസ്ഥിതി ക്ലബിന്റെ നേത്രത്വത്തിൽ 26/6/2019 ബുധനാഴ്ച്ച ക്വിസ്, ചിത്രരചന ‍‍[കുടുംബകൃഷി]ഉപന്യാസം [കൃഷി ഒരു സംസ്കാരം]എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി. ഇിതിൽ മികച്ചവ തിരഞ്ഞെടുത്തു.

മത്സര വിജയികൾ:- ക്വിസ് യു പി സെക്ഷൻ 1.SANA T J(6a) 2.ALAN BABU(6d) എൽ പി സെക്ഷൻ 1.AJIL P A(3c) 2.SALVIN MARTIN(4a)

ചിത്രരചന മത്സരം യു പി സെക്ഷൻ 1.JEWEL JOY(7b) 2.SADWIKA T SUDHEESH(7A) എൽ പി സെക്ഷൻ 1.ABHINAV PA(4D) 2.ASHNA MARY RAJESH(4C)


തിരുഹൃദയ തിരുനാൾ

28-6-2019 വെള്ളിയാഴ്ച്ച തിരുഹൃദയ തിരുന്നാളിനോടനുബന്ധിച്ച് സ്കൂൾ വെഞ്ചിരിപ്പ് നടത്തി. ബഹുമാനപ്പെട്ട വൈദികരായ ഫാ. സക്കറിയാസ് പായിക്കാട്ട് , ഫാ. ജോബി കോഴിക്കോട്ട് ,ഫാ. ലിജോ എന്നിവരായിരുന്നു വെഞ്ചിരിപ്പ് നടത്തിയത് . വെഞ്ചിരിപ്പിന്റെ ഭാഗമായി കുട്ടികൾ അവരവരുടെ ക്ലാസുകൾ അലങ്കരിക്കുകയും വെഞ്ചിരിപ്പിനായി ഒരുങ്ങുകയും ചെയ്തു . വെഞ്ചിരിപ്പിനെ തുടർന്ന് ഫാദർ സക്കറിയാസ് പായിക്കാട്ട് വിശുദ്ധ കുർബാന അർപ്പിക്കുകയും സന്ദേശം നൽകുകയും ചെയ്തു


ക്ലബ്ബ് ഉദ്ഘാടനം

28-6-19 വെളളിയാഴ്ച വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി head mistress സിസ്റ്റ൪ സീന ജോസ് അധൃക്ഷയും p.t.a പ്രസി‍ഡന്റ് എ കെ രാജേന്ദ്ര൯ ഉദ്ഘാടന ക൪മ്മവും നി൪വ്വഹുച്ചു. 5ാം ക്ലാസിലെ റിസ്പ മാ൪ഗ്രറ്റ് സൃഗതം ആശംസിച്ചു.മലയാലം ,ഇംഗ്ലീഷ്,ഹിന്ദി,സംസ്കൃതം,സയ൯സ്,സോഷൃൽസയ൯സ്,കണക്ക്,ഹെൽത്ത് പരിസ്ഥി കെ സി എസ് എൽ , പ്രയർ ഗ്രൂപ്പ് എന്നിവരുടെ സംയുക്ത ഉദ്ഘാടനമാണ് നടത്തിയത്. ഓരോ ക്ലബ് അംഗങ്ങളും ഒരു പരിപാടി വീതം അവതരിപ്പിച്ചു . സനിഹയുടെ നന്ദിയോടെ പരിപാടി അവസാനിച്ചു

ഹരിത കേരളം ശുചിത്വ മിഷൻ

10/06/2019 തിങ്കൾ വൈകിട്ട് 3.30 ന് ഹെഡ് മിസ്ട്രസ് സിസ്റ്റർ സീന ജോസിന്റെ അദ്ധൃയക്ഷതയിൽ യോഗം ആരംഭിച്ചു. ക്ലാസ്സും പരിസരവും വൃത്തിയായി സൂക്ഷിക്കമെന്നും മൂന്നു തരം വേസ്റ്റ് ബോക്സ് വച്ചിരിക്കുന്നതിൽ തരം തിരിച്ച് വേസ്റ്റ് നിക്ഷേപിക്കുന്നതിൽ കുട്ടികളെ പരിശീലിപ്പിക്കണമെന്നു സിസ്റ്റ൪ പറഞു ഏകദേശം നാലുമണിയോടെ യോഗം അവസാനിച്ചു.


ചാന്ദ്രദിന൦

ചന്ദ്രയാ൯ 2 വിക്ഷേപണ൦ 1969 ജൂലൈ 21 ന് മനുഷ്യ൯ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ സുവ൪ണദിന൦ ഇന്നേയ്യക്ക് 50 വ൪ഷ൦ പിന്നിട്ടു കഴിഞ്ഞിരുന്നു വ്യത്യസ്തങ്ങളായ പരിപാടികളോടെ ചാന്ദ്രദിന൦ ആഘോഷിച്ചു അസ൦ബിളിയോടനുബന്തിച്ച് ചാന്ദ്ര ദിനത്തെക്കുറിച്ചു൦ ഇന്ത്യ വിക്ഷപിക്കുന്ന ചന്ദ്രയാ൯ 2 ഉപഗ്രഹത്തെക്കുറിച്ചു വാ൪ത്ത വായിച്ചു നാലാ൦ ക്ലാസ്സിലേ കുട്ടികളുടെ നേത്രത്വത്തിൽ മറ്റുക്ലാസ്സുകളിലേയു൦ കുട്ടികളി ലേയു൦ കുട്ടികലെ ഉൾപ്പെടുത്തിക്കൊണ്ട് ഉചയ്ക്ക് 1.30 ക്ക് ചന്ദ്രയാ൯ 2 വിക്ഷപണ൦ ഡെമോൺസ്‌ട്രേഷൻ നടത്തുകയുണ്ടായി ഭുമി ചന്ദ്ര൯ ചന്ദ്രയാ൯ ചന്ദ്രയാ൯ 2 എന്നിവയു൦ ചാന്ദ്രദിനത്തെ ഓർമിപ്പിച്ചു കൊണ്ട് ബഹിരാഷികസഞ്ചാരികളായ നീൽആ൦സ്രോങ് ,എഡവി൯ ആൽഡ്ര൯ മൈക്കിൾ കൊളി൯സ് എന്നിവരെയു൦ കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു ചന്ദ്രയാ൯ 2 ഭുമിയെ ചുറ്റുന്നതു൦ അതിനുശേഷം ചന്ദ്രന്റെ ആക൪ഷണവലയത്തിലേയ്ക്ക് പ്രവേശിച്ച് ചന്ദ്രനുചുറ്റും ഉപഗ്രഹ൦ ചന്ദ്രനിൽ ഇറങ്ങുന്നതു൦ ഡെമോൺസ്‌ട്രേഷനിലൂടെ കുട്ടികൾക്ക് കാണിച്ചുകൊട്ടുത്തു അതിനുശേഷ൦ സ്മാർട്ട് ബോർഡിൽ സുവ൪ണ ചന്ദ്രക വീഡിയോ കാണിച്ചു കുട്ടികൾക്ക് സ്പേസ് സ്റ്റഡിയിൽ കുടുതൽ താത്പര്യ൦ ഉണ്ടാക്കാനു൦ ഭാരത്തിന്റെ വിവര സാക്നേതിക പ്രവ൪ത്തനങ്ങളെ ക്കുറിച്ചു് കുടുത്തൽ അറിവുനേടാനു൦ ഇത്തര൦ പ്രവ൪ത്തനങ്ങളിൽ താത്പര്യ൦ ജനിപ്പിക്കുവാനു൦- ഇതു സഹായിച്ചു


പരിശുദ്ധ കർമ്മലമാതാവിന്റെ തിരുനാൾ

ജൂലൈ 16 പരിശുദ്ധകർമലമാതാവിന്റെ തിരുനാൾ കുട്ടികളുടെയും ടീച്ചേഴ്സിന്റെയും നേത്രത്വത്തിൽ ആഘോഷിച്ചു. അസംബ്ലിയോടനുബന്ധിച്ച് റോസ്മോൾ ടീച്ചർ പ്രത്യേകപ്രാർത്ഥന നടത്തുകയുണ്ടായി.ലിന്റ ടീച്ചർ എല്ലാ സിസ്റെര്സിനും ആശംസകളർപ്പിച്ചുകൊണ്ട് സംസാരിച്ചു. കർമ്മലസഭയിൽ അംഗങ്ങളാക്കുന്നതിനായി ഒരുങ്ങികൊണ്ടിരിക്കുന്ന നൊവിഷ്യയരയററിലെ സോനയും ബെറ്റിയും നഴ്സറി സ്‌കൂളിലെ ഹെഡ്ഡ്മിസ്ട്രസ് സി. തേജ തെരേസ് ഉം പ്രത്യേക അതിഥികളായിരിന്നു.sonaതന്റെ ദെെവവിളി അനുഭവം കുുട്ടികളോട് പങ്കുവച്ചു.തന്നെ പിന്തുടർന്ന് മഠത്തിലേക്കു വന്നിട്ടുള്ള അനിയത്തിയെക്കുറിച്ചും സോന സുചിപ്പിക്കുകയുണ്ടായി. എല്ലാ സിസ്റെര്സിനും നൊവിഷ്യറ്റ്സിനും സമ്മാനവും ‍പൂക്കളും നൽകി ആശംസകളർപ്പി‍‍ക്കുകയും ആദരിക്കുുകയും ചെയ്തു ടീച്ചേഴ്സിന്റെ നേത്രത്വത്തിൽ പാടിയ ആശംസാഗാനം കേട്ടപ്പോൾ ഏവരിലും സന്തോഷത്തിന്റെ അലയടികൾ ഉണർന്നു.

11.45AMന് ഫാദർ ജോബി കോഴിക്കലിന്റെ കാർമികത്വത്തിൽ വി. കുർബാന അർപ്പിച്ചു. ടീചെര്സ് ലേഖനം വായിക്കുകയും ഗായകസംഖത്തെ നയിക്കുകയും ചെയ്തു. കുട്ടികൾക്ക് സ്പെഷ്യൽ കറികളോടുളോടുകുടിയ ഉച്ചഭക്ഷണം നൽകി. വൈകുന്നേരം ചായസൽക്കാരവും നടന്നു.


ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവ൪ത്തിപരിചയമേള

ജൂലൈ 12 വെള്ളിയാഴ്ച 1: 30 p. M ന് എൽ പി , യു പി തലത്തിൽ ശാസ്ത്ര

ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവ൪ത്തി പരിചയമേള സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തുകയുണ്ടായി എൽ പി പ്രവ൪ത്തിപരിചയമേള ഓപ്പൺ ഓഡിറ്റോറിയത്തിലാണ് നടത്തിയത്. ഒന്നാം ക്ലാസ്സുമുതലുള്ള കുട്ടികൾ അവരുടെ കഴിവുപോലെ മത്സരങളിൽ പങ്കെടുക്കുകയുണ്ടായി. പ്രവ൪ത്തിപരിചയമത്സരത്തിൽ ത്രെഡ് പാറ്റേണും പേപ്പർ ക്രാഫ്റ്റും ശ്രദ്ധേയമായി. എൽ പി ക്ലാസ്സുകളിലെ കുട്ടികൾ ലഘുപരീക്ഷണങൾ നടത്തി.വിജയികളെ കണ്ടെത്തുകയും സബ് ജില്ലാ മത്സരങൾക്കുള്ള ഒരുക്കങൾ ആരംഭിക്കുകയും ചെയ്തു.


സെക്സ് എഡ്യൂക്കേഷൻ

ജൂലൈ 6 ശനിയാഴ്ച്ച ഉച്ചയ്ക്കു ശേഷം 5,6,7 ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി ഒരു sex education class സംഘടിപ്പിക്കുകയുണ്ടായി ഹെൽത് ഡിപ്പാർട്മെന്റിലെ നേഴ്സ് ശ്രമതി രമൃയാണ് ക്ലാസ്സ് നയിച്ചത്. കൗമാര പ്രായത്തിൽ പെൺക്കുട്ടികൾക്കുണ്ടാകുന്ന ശരീരിക വൃതിയാനങൾ, വൃക്തിശുചിത്വം പാലിക്കേണ്ടത് എങനെ, അതിന്റെ പ്രാധാനൃം, ആരോഗൃ പരിപാലനം തുടങിയവ വിഷയമാക്കി ഡെമോൺസ്‌ട്രേഷൻ നടത്തുകയും ചെയ്തു.


പി ടി എ പൊതുയോഗം

2019-20 അധൃയന വ൪ഷത്തെ പി.ടി.എ പൊതുയോഗം 1.30 pm ന് പ്രസിഡന്റെ ശ്രീ ഏ .ആ൪ രാജേന്ദ്രന്റെ അധൃക്ഷതയിൽ ഒാപ്പൺ ഒാഡിറ്റോറിയത്തിൽ കൂടുകയുണ്ടായി യോഗത്തിൽ വാ൪ഡ് മെമ്പ൪ ശ്രീമതി ഡെലീന ബിജു വിദൃാലയ വികസന രേഖ പ്രകാശം ചെയ്യുകയും ഉദ്ഘാടനം നി൪വഹിക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ് സി.സീന ജോസ് വിദൃാലയ വികസന രേഖയെ കുറിച്ച് വിശദമായി സംസാരിച്ചു 2019-20 വ൪ഷത്തെ പി.റ്റി.എ കമ്മറ്റി അംഗങളെ തെരെ‍‍‍‍‍‍‍ഞ്ഞെടുത്തു


പി ടി എ അവെയർനെസ്സ് ക്ലാസ്

ഗുഡ് പാരന്റിങ് എന്ന വിഷയത്തെ ആസ്പദമാക്കി dr. sr.reema grace phd p.t.a യക്കു വേണ്ടി

ബോധവത്കാണ ക്ലാസ്സ് നടത്തുകയുണ്ടായി. ആദൃാന്തം ഉണ൪വും ഉന്മേഷവും പക൪ന്ന ഈ ക്ലാസ്സിൽ എല്ലാ രക്ഷക൪ത്താക്കളും മുഴുവ൯ സമയവും പങ്കുകൊണ്ടു . ഒരു രക്ഷിതാവ് എങനെ തന്റെ കുട്ടിക്ക് മാതൃകയാകണം അല്ലങ്കിൽ പ്രചോദനമേകണം എന്ന് തന്റെ ജീവിതാനുഭവങളുലൂടെ സിസ്റ്റ൪ അവതിരിപ്പിച്ചു.


ക൪മ്മല മാതാവിന്റെ നൊവോന ആരംഭം

ജൂലൈ 16 ക൪മ്മല മാതാവിന്റെ തിരുനാളിന് ഒരുക്കമായുളള നൊവേന ജൂലൈ 4ന് ഏഴാം ക്ലാസ്സിന്റെ നേതൃത്വത്തിൽ ആരംഭിച്ചു . മാതാവിന്റെ രൂപം അസംബ്ലി ഹാളിൽ എഴുന്നളളിച്ചു വയ്ക്കുകയും ചെയ്തു. ഒാരോ ദിവസവും ഒരോ ക്ലാസ്സിന്റെ നേതൃത്വത്തിൽ നൊവേന നടത്തി വരുന്നു


സെന്റ് തോമസ് ഡേ സെലിബ്രേഷൻ

ജൂലൈ 3 സെന്റ് തോമസ് ഡേ സെലിബ്രേഷൻ , സ്പെഷ്യൽ ഹോളീഡേ ആയതിനാൽ 2-ാം തിയതി ദുഖ്റാനതിരുന്നാൾ വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു . അസംബ്ലിയോടനുമ്പന്ധുച്ച് ബൈബിൾ ഭാഗം വായിക്കുകയും യേശു ശി‍ഷ്യന്മാ൪ക്കു പ്രത്യക്ഷപ്പെടുന്ന ഭാഗം Skit ആയി അവതരിപ്പിക്കുകയും ചെയ്തു . നാലാം ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിച്ച ഈ പരിപ്പാടി കുട്ടികളിൽ ആത്മീയഉണ൪വുണ്ടാക്കാനും ജാതിമതമന്യേ യേശുവിനെയും ശി‍‍‍‍‍ഷ്യന്മാരെയുംക്കുറിച്ച് അറിവുനൽകാനും അതോടൊപ്പം പാഠ്യേതരപ്രവ൪ത്തനങളിൽ മുന്നോട്ടുവരാത്ത കുട്ടികളെ വേദിയിലെത്തിക്കാനും സാധിച്ചു Thomas നാമധാരികളായ എല്ലാ കുട്ടികളേയും പ്രത്യേകം വിളിച്ച് മംഗളഗാനം പാടി ആശംസകള൪പ്പിക്കുകയും അവ൪ക്ക് സെന്റ് തോമസിന്റെ ചിത്രം നൽകുകയും ചെയ്തു .


സ്കിറ്റ് അവതരണ൦

July 3 സ്പെഷ്യൽ ഹോളീഡേ ആയതിനാൽ സെന്റ് തോമസിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു സ്കിറ്റ് അസ൦ബ്ലിയോടനിബന്ധിച്ച് നടത്തുകയായി പാ൦േ്യതര പ്രവത്തനങ്ങളി‍ൽ മുന്നോട്ടുവരാത്ത കുട്ടികളെ വേദിയിലെത്തിക്കാൻ കഴി‍ഞ്ഞു . നാലാം ക്ലാസ്സിലെ കുട്ടികളുടെ നേത്റത്വത്തിലാണ് സ്കിറ്റ് അവതരിപ്പിച്ചത്


ഹിരോഷിമ നാഗസാക്കി ദിനം

സമാധാനത്തിന്റെ സന്ദേശം കൂട്ടികളിൽ എത്തിക്കൂക എന്ന ചിന്തയോടെ സെന്റെ ജോസഫ്സ് യു.പി. സ്കൂളിൽ ഓഗസ്ററ് 6-ാം തീയതി ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചുയുദ്ധത്തിന്റെ പ്രത്യഘാതങൾ നിറഞ്ഞ ചാ൪ട്ടും സമാധാനത്തിന്റെ പ്രതീകമായി കുുട്ടികൾ നി൪മ്മിച്ചുകൊണ്ടുവന്ന സഡാക്കോ കൊക്കുകളേയും പ്രദ൪ശിപ്പിച്ചു. സഡാക്കോ കൊക്കുകൾ എങനെ സമാധാനത്തിന്റെ പ്രതീകമായി മാറിയെന്ന് മൂന്നാം ക്ലാസിലെ കുുട്ടികൾ സ്കിറ്റിലൂടെ അവതരിപ്പിച്ചു . അതോടൊപ്പം യുദ്ധ വിരുദ്ധ പ്രതിജ്തയും ഏറ്റിചൊല്ലി.


സ്വതന്ത്ര ദിനം

പ്രകൃതി ദുരന്തത്തിന്റെ ഞെട്ടലിൽ ആയിരുന്നെങ്കിലും മാതൃരാജ്യത്തോടുള്ള സ്നേഹാദരവ് പ്രകടിപ്പിക്കുന്നതിൽ എല്ലാ അധ്യാപകരും പി ടി എ അംഗങ്ങളും കുറച്ചു വിദ്യാർത്ഥികളും 8.30 നു വിദ്യാലയത്തിൽ എത്തിച്ചേർന്നു .ബഹുമാനപെട്ട ഹെഡ്മിസ്ട്രസ് ഇൻചാർജ് സിസ്റ്റർ ഹിത എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു .ബഹുമാനപെട്ട റെവ സിസ്റ്റർ അൻസീറ്റ ദേശീയപതാക ഉയർത്തുകയും എല്ലാവരും ചേർന്നു ദേശീയഗാനം ആലപിക്കുകയും ചെയ്തു .സന്ദേശം നൽകുന്നതിനൊപ്പം നമ്മുടെ എല്ലാ സഹോദരരേയും നാം സഹായിക്കണമെന്നും കൂട്ടിച്ചേർത്തു .പി ടി എ പ്രസിഡന്റ് ശ്രീ സാമോൻ ആന്റണി ആശംസകൾ നേർന്നു . ഡാലി ടീച്ചർ ഏവർകും നന്ദി അർപ്പിച്ചു .മധുരപലഹാര വിതരണവും നടത്തി .


ലാപ്ടോപ്പ് വിതരണം

ഓരോ ക്ലാസ്റൂമും ഹൈടെക് ആക്കുക എന്ന ഉദ്ദേശത്തോടെ കേരളം ഗവണ്മെന്റ് അനുവദിച്ച 16 ലാപ്ടോപ്പുകൾ വിദ്യാർത്ഥികൾക്കായി വിതരണം ചെയ്തു . എൽ പി ഓരോ ക്ലാസ്സുകളിലെക്കും ഓരോന്നും യു പി ഓരോ ക്ലാസ്സുകളിലേക്കും രണ്ടെണ്ണം വീതവും വിതരണം ചെയ്തു .തുടർന്ന് ആറു ലാപ് ടോപ്പുകൾ കമ്പ്യൂട്ടർ ക്ലാസ്സിൽ സെറ്റ് ചെയ്യുകയും ചെയ്തു .ഓരോ ലാപ്ടോപ്പിനും ഓരോ അധ്യാപകർക്കും ഇൻചാർജ് നൽകുകയും ചെയ്തു .


ഉല്ലാസഗണിതം

ഗണിത വിഷയത്തിൽ കുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടു മനസിലാക്കി അവര്ക് എളുപ്പത്തിൽ ഗണിതം പഠിക്കുവാനായും എളുപ്പത്തിൽ മനസിലാക്കുവാനും വേണ്ടി തയ്യാറാക്കിയിരിക്കുന്ന പ്രവർത്തനമാണ് ഉല്ലാസഗണിതം .കളികളിലൂടെയുള്ള ഈ പ്രവർത്തനങ്ങൾ ഗണിതത്തിലെ വ്യത്യസ്ത ശേഷികൾ നേടാൻ കുട്ടികളെ സഹായിക്കുന്നു . രണ്ടു ദിവസത്തെ കോഴ്സിൽ പങ്കെടുക്കാൻ സ്കൂളിൽ നിന്നും ഒന്നാം ക്ലാസ്സിലെ ഡാലി ടീച്ചർ ജി എൽ പി ജി എസ സ്കൂളിൽ പോയിരുന്നു . പഠനപ്രവർത്തനങ്ങളിൽ കുട്ടികൾ ഉല്ലാസത്തോടെ പങ്കെടുക്കാൻ സഹായിക്കുന്ന തരത്തിലുള്ള കളികളാണ് അവിടെ ഒരുക്കിയിരുന്നത് .ഇവയെല്ലാം പഠനപ്രവർത്തനങ്ങളോടൊപ്പം നടത്തേണ്ടവയാണ് . കുട്ടികളുടെ നിലവാരത്തിന് യോജിച്ച കളികളാണ് ഉല്ലാസഗണിതത്തിലുള്ളതു . കാലികളിലൂടെയുള്ള ഈ പ്രവർത്തനങ്ങളെല്ലാം ഒന്നാം ക്ലാസ്സിലെ അധ്യാപകർ പഠനപ്രവർത്തനങ്ങളോടൊപ്പം നടത്തേണ്ടവയാണ് . കുട്ടികളുടെ നിലവാരത്തിന് യോജിച്ച കളികളാണ് ഉല്ലാസഗണിതത്തിലുള്ളത് .കളികളിലൂടെയുള്ള ഈ പ്രവർത്തനങ്ങളെല്ലാം ഒന്നാം ക്ലാസ്സിലെ അധ്യാപകർ പഠനപ്രവർത്തനങ്ങളോടൊപ്പം കുട്ടികൾക്ക് നൽകുവാൻ തീരുമാനിച്ചു .


കൈതാങ്

പ്രകൃതി ദുരന്തം കൊണ്ട് അവശത അനുഭവിക്കുന്ന വടക്കൻ കേരളത്തിലെ ജനതയ്ക്ക് സ്കൂളിന്റെ കൈതാങ് നൽകുകയുണ്ടായി . കുട്ടികൾ കൊണ്ടുവന്ന ആവശ്യോപയോഗ സാധനങ്ങൾ , പഠനോപകരണങ്ങൾ എന്നിവ പറവൂർ ജി എൽ പി എസ് , ബി ആർ സി എന്നിവിടങ്ങളിലേക് കൈമാറുകയുണ്ടായി .

സഹജീവികളുടെ വേദനകൾ മനസിലാക്കുന്നതിനും അത് തന്ടെ കുടെ വേദന ആണെന്ന തിരിച്ചറിവിൽ എത്തിക്കുന്നതിനും ഇത് നല്ല ഒരു അവസരമായിരുന്നു .


ആന്റി ഡ്രഗ് ക്ലബ് റാലി

ആന്റി ഡ്രഗ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എക്സൈസ് ഉദ്യോഗസ്ഥരും സ്കൂളിലെ വിദ്യാർത്ഥികളും റാലിക്കായി അണിനിരന്നു . 1.30 നു പ്ലക്കാർഡുകളുമായി കുട്ടികൾ റാലി മനോഹരമാക്കി . പ്രിവന്റീവ് ഓഫീസർ ധന്യ മാഡവും സിവിൽ എക്സൈസ് ഓഫിസർ വികാന്ത് സാറും സ്കൂളിൽ എത്തിച്ചേർന്നിരുന്നു .ഹെഡ്മിസ്ട്രസ് ഇൻചാർജ് സിസ്റ്റർ ഹിത റാലി ഉത്ഘാടനം ചെയ്തു .ഡ്രഗ് ന്റെ ദുരുപയോഗങ്ങളെ കുറിച്ച് വളരെ ആകർഷകമാണ് മനോഹരമാണ് കുട്ടികൾ പ്ലക്കാർഡുകൾ തയാറാക്കിയിരുന്നു .സ്കൂളിൽ നിന്നും ആരംഭിച്ച റാലി കൂനമ്മാവ് ബസ് സ്റ്റോപ്പിലെ ഓട്ടോ സ്റ്റാൻഡ് ചുറ്റി സ്കൂളിൽ തിരിച്ചെത്തി .എക്സൈസിന്റെ വാഹനം റാലിക്കു അകമ്പടിയായി മുമ്പിലുണ്ടായിരുന്നു. ഓഫീസർസും ടീച്ചേഴ്സും കുട്ടികളോടൊപ്പം റാലിയിൽ പങ്കെടുത്തു .


ലൈബ്രറി സന്ദർശനം

സമുങുഹവുമായി വിദ്യാലയത്തെയും വിദ്യാർത്ഥികളെയും ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ അധ്യാപകരും വിദ്യാർത്ഥികളും ലൈബ്രറി സന്ദർശനം നടത്തി .ഹെഡ്മിസ്ട്രസ് ഇൻചാർജ് സിസ്റ്റർ ഹിത മരിയ ചാവറപിതാവിന്റെ 'ഒരു നല്ല അപ്പന്റെ ചാവരുൾ ' എന്ന പുസ്തകം 50 എണ്ണം ലൈബ്രറിലേക് കൈമാറി . ലൈബ്രറിയിലെ മിനി തിയേറ്ററിന്റെ ഉത്ഘാടനത്തിൽ കുടി കുട്ടികൾക്ക് പങ്കെടുക്കുവാൻ സാധിച്ചു .കുട്ടികൾക്ക് അതിന്റെ പ്രയോജനം ഉള്പെടുത്താമെന്നു അവർ അറിയിക്കുകയും ചെയ്തു .


എവുപ്രാസിയമ്മയുടെ തിരുനാൾ

എവുപ്രാസിയമ്മയുടെ തിരുനാൾ ദിനത്തിൽ സ്കൂൾ അസീംബ്ലിയിൽ കുട്ടികൾ വിവിധയിനം പരിപാടികൾ അവതരിപ്പിച്ചു .മൂന്നാം ക്ലാസ്സിലെ ലീവിന് അമ്മയുടെ വേഷമണിഞ്ഞു .പ്രാർത്ഥന ഡാൻസിനിടയിൽ അമ്മയുടെ മാദ്ധ്യസ്ഥത്താൽ രോഗം മാറിയ ഒരു സംഭവത്തിന്റെ ദൃശ്യാവിഷ്കാരം നടത്തിയത് കൂടുതൽഹൃദയ സ്പർശിയായി . അണ്ണാ തോമസ് പ്രാർത്ഥിക്കുന്ന 'അമ്മ എന്ന ഒരു കൊച്ചു പ്രസംഗം പറഞ്ഞു . അതോടൊപ്പം അമ്മയുടെ മൊഴിമുത്തുകൾ കുട്ടികൾക്ക് നൽകുകയും അവിദ്യ കഴിഞ്ഞു വരുമ്പോൾ നന്നായി പേടിച്ചു എഴുതണമെന്നുമാവശ്യപ്പെട്ടു . ഏറ്റവും നന്നായി എഴുതുന്ന കുട്ടിക്ക് സമ്മാനവും നൽകും എന്നും അറിയിച്ചു .


ഫിറ്റ് ഇന്ത്യ മൂവേമെന്റ്

ആരോഗ്യകരമായ ഒരു ഇന്ത്യ എന്ന ആശയവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നോട്ടു വെച്ച ഫിറ്റ് ഇന്ത്യ എന്ന കർമ്മ പദ്ധതി ആഗസ്ററ് 29 ആം തിയതി സമാരംഭിച്ചു . വിവരസാങ്കേതികഥ വളർന്ന ഈ കാലത്തു നമുക്ക് നഷ്ടപ്പെട്ട് പോകുന്ന ആരോഗ്യം ഓരോരുത്തർക്കും വീണ്ടെടുക്കുക എന്ന ലക്ഷ്യം കുട്ടികളിൽ നിന്ന് ആരംഭിക്കുന്നതിനു വേണ്ടി അവർക്കു ലോഞ്ചിങ് സെറിമണിയുടെ പ്രദർശനം ഓഗസ്റ്റ് 29 ആം തിയതി രാവിലെ പത്തുമണിക്ക് സ്മാർട്ട് റൂമിൽ ഒരുക്കി . വിവിധ കലാരുപങ്ങളുംകായികപ്രകടനങ്ങളും പ്രദർശിപ്പിച്ചു .


എ ഇ ഓ സന്ദർശനം

30 ആം തിയതി വെള്ളിയാഴ്ച എ ഇ ഓ ശ്രീമതി കെ എൻ ലത സ്കൂൾ സന്ദർശിച്ചു .ഓരോ മാസത്തേയും മാസ്റ്റർ പ്ലാൻ പരിശോധിച്ചു . അധ്യാപകരെ എല്ലാരേയും ഒരുമിച്ചു കൂട്ടി ചില നിർദ്ദേശങ്ങൾ നനൽകി .സിസ്റ്റർ ഹിത മരിയ സ്വാഗതം ആശംസിച്ചു .എല്ലാ അധ്യാപകർക്കും ആക്ഷൻ പ്ലാൻ സംബന്ധിച്ച വ്യെക്തമായ ധാരണ ഉണ്ടായിരിക്കണമെന്ന് ഓർമപ്പെടുത്തി . ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും ഉദ്ഗ്രഥിതത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു .ഓഫീസിൽ റൂമിന്റെയും സ്റ്റാഫ് റൂമിന്റെയും മുമ്പിൽ കേന്ദ്ര ഗവണ്മെന്റിന്റെ ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കാളിയാണെന്നു തെളിയിക്കുന്ന എമ്പലോം ഉണ്ടായിരിക്കണമെന്ന് പ്രത്യേകം പറഞ്ഞു .ഓരോ അധ്യാപകരും പരീക്ഷ കഴിഞ്ഞതിനു ശേഷം അതിനെക്കുറിച്ചു ഒരു റിവ്യൂ എഴുതണമെന്നു നിർബന്ധമായും ആവശ്യപ്പെട്ടു .അധ്യാപകർ കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചും എ ഇ ഓ സംസാരിച്ചു .കുട്ടികളെ ലഹരി വസ്തുക്കളുടെ മാഫിയയിൽ നിന്നും സംരക്ഷിക്കുന്നതിനായി ഇടക്കൊക്കെ അവരുടെ ബാഗ് മിന്നൽ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു .എ ഇ ഒയുടെ വിലപ്പെട്ട നിർദ്ദേശങ്ങൾക്കു ഫിലോ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു .


ലോക സമാധാന ദിനം

സെപ്തംബര് 23 ആം തീയതി അസ്സെംബ്ലിയിൽ ലോക സമാധാനത്തെ കുറിച്ചുള്ള ബോധവത്കരണം നടത്തി .വ്യക്തി ജീവിതത്തിനും , സമൂഹത്തിനും , ലോകത്തിനും സമാധാനപൂർവം ജീവിക്കാൻ നാം ഓരോരുത്തരും എന്ധെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം , മറ്റുള്ളവരുടെ തകർച്ച കണ്ടു ആനന്ദിക്കുകയല്ല ചെയ്യേണ്ടത് , മറിച്ചു അവരുടെ ഒപ്പം ആയിരുന്നു അവരെ സഹായിക്കണം എന്ന സന്ദേശം കുട്ടികൾക്ക് നൽകി . സമാധാനം എന്ന ആശയം ഉൾകൊള്ളിച്ചു കൊണ്ട് നടത്തിയ സ്കിറ്റിൽ വ്യക്തി ജീവിതത്തിലും , സാമൂഹിക ജീവിതത്തിലും അതിനു എത്രമാത്രം പ്രസക്തിയുണ്ട് എന്ന് കുട്ടികൾക്ക് വെളിപ്പെടുത്തി കൊടുക്കാൻ സാധിച്ചു .


അധ്യാപക ദിനം

സ്‌കൂളിലെ അധ്യാപക ദിനവും ഓണാഘോഷ പരിപാടിയോടൊപ്പം തന്നെയാണ് ആഘോഷിച്ചത് .അധ്യാപകരെ ആദരിക്കുന്നതിനായി എല്ലാ അധ്യാപകരോടും സ്റ്റേജിൽ അണിനിരക്കാൻ ആവശ്യപ്പെട്ടു .പിന്നീട് കുട്ടികൾ അവർ തന്നെ സ്വയം നിർമിച്ചു നൽകിയ ബൊക്കെയും , ആശംസ കാർഡും ഓരോ അധ്യാപകർക്കും നൽകി .ഇതിനിടയിൽ യു പി സെക്ഷനിലെ കുട്ടികൾ ചേർന്നു ആശംസാഗാനം പാടി . ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കുമാരി ഡയാന ജോർജ് അധ്യാപകർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു . അധ്യാപകരും , കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢതയും , പ്രാധാന്യവും വെളിവാക്കാൻ ഉതകുന്ന തരത്തിലുള്ള ഒരു ക്ലാസും ദൃശ്യാവിഷ്കാരവും സ്റ്റേജിൽ അരങ്ങേറി .


ഓണാഘോഷം

ഈ അധ്യയന വർഷത്തിലെ ഓണാഘോഷ പരിപാടികൾ സെപ്തംബര് രണ്ടാം തീയതി രാവിലെ തന്നെ ആരംഭിച്ചു . പൊതു വിദ്യാഭ്യാസ കാര്യാലയത്തിന്റെ ഉത്തരവ് പ്രകാരം തന്നെയായിരുന്നു ആഘോഷപരിപാടികൾ എല്ലാം തന്നെ ആസൂത്രണം ചെയ്തത് .പ്രളയക്കെടുതികൾ മൂലം ദുരിതം അനുഭവിക്കുന്നവർക് ഒരു കൈതാങ് ആകുക , പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത എത്രമാത്രം ഉണ്ടെന്നു കുട്ടികളെ ബോധ്യപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾക്കാണ്‌ ഇത്തവണത്തെ ഓണാഘോഷ പരിപാടിയിൽ മുഘ്യ ലക്‌ഷ്യം വച്ചിരുന്നത് . ഏഴാം ക്ലാസ്സിലെ അധ്യാപകരും , കുട്ടികളും മാതാപിതാക്കളും ചേർന്നു ഓഫീസ് റൂമിന്റെ മുമ്പിൽ പൂക്കളം ഇട്ടു .കുട്ടികൾ ശേഖരിച്ചു കൊണ്ടുവന്ന പൂക്കൾ ഉപയോഗിച്ചാണ് പൂക്കളം ഇട്ടതു .പി ടി എ യുടെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള പായസവും തയ്യാറാക്കി .രാവിലെ 10.30 നു തന്നെ ഈശ്വര പ്രാർത്ഥനയോടെ ഔദ്യോദിക പരിപാടികൾ ആരംഭിച്ചു .പി ടി എ പ്രസിഡന്റ് ശ്രീ സാമോൻ ആന്റണി , ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് , സിസ്റ്റർ ഹിത തുടങ്ങിയവർ സ്റ്റേജിൽ സന്നിഹിതരായിരുന്നു . സ്വാഗത പ്രസംഗത്തിന് ശേഷം സിസ്റ്റർ സീന ജോസ് കുട്ടികളോട് സംസാരിച്ചു .പി ടി എ പ്രസിഡന്റ് ശ്രീ സാമോൻ ആന്റണി പരിപാടിയുടെ അധ്യക്ഷ പദം അലങ്കരിച്ചു . മുഖ്യ മന്ത്രിയുടെ 'ഓണ സന്ദേശം' ശ്രീ ജീമോൾ ടീച്ചർ അവതരിപ്പിക്കുകയുണ്ടായി . ശ്രീമതി ഡാലി ടീച്ചറിന്റെ ഓണസന്ദേശവും കുട്ടികൾക്ക് ഒരു പുത്തൻ ഉണർവേകി . ഓരോ ക്ലാസ്സുകാരും വ്യത്യസ്ത തരം കലാപരിപാടികൾ സ്റ്റേജിൽ അവതരിപ്പിച്ചു .പരിപാടിയിൽ മാവേലി വേഷധാരി വിശിഷ്ടാതിഥിയായി മുന്നിൽ നിന്ന് കുട്ടികൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്തു . ഏകദേശം 12.30 നു ചടങ്ങുകൾ അവസാനിച്ചു .പിന്നീട് ഓരോ ക്ലാസ്സ്മുറികളിലും അധ്യാപകരുടെ നേതൃത്വത്തിൽ സദ്യ വിളമ്പി . മാതാപിതാക്കളുടെ സാന്നിധ്യം ക്ലാസ്സുകളിൽ ഒരു പുത്തൻ ഉണർവേകി , കുട്ടികളും അധ്യാപകരും മാതാപിതാക്കളും ആസ്വദിച്ചു കൊണ്ട് തന്നെ പരിപാടികൾ അവസാനിച്ചു .


സ്കൂൾ പാർലമെന്റ് ഇലെക്ഷൻ

സെന്റ് ജോസഫ് യു പി എസ് കൂനമ്മാവിന്റെ ഈ അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് എലെക്ഷൻ നടത്തുകയുണ്ടായി.വിദ്യാർത്ഥികളിൽ ജനാധിപത്യബോധവും , ഐക്യവും , സാഹോദര്യവും വളർത്തുവാനാണ് വിദ്യാലയങ്ങളിൽ പാര്ലമെന്റ് എലെക്ഷൻ നടത്തുന്നത്.പൊതു വിദ്യാഭാസ ഡിറ്റക്ടറുടെ നിർദ്ദേശ പ്രകാരമാണ് എല്ലാം നടത്തിയത്. ഇതിൽ പറഞ്ഞിരിക്കുന്ന പ്രകാരം നാമനിർദ്ദേശ പത്രിക സമർപ്പണമാണ് ആദ്യം നടത്തിയത് .തുടർന്ന് രണ്ടു ദിവസം ക്യാംപെയിൻ നടത്തുകയുണ്ടായി . 24 ആം തീയതി ലിസ്റ്റ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. ഇതു മൂലം കുട്ടികൾക്ക് മത്സരാർത്ഥികളെ പറ്റി ഒരു അവബോധം ലഭിക്കുകയുണ്ടായി .ഏഴാം ക്ലാസ്സിൽ നിന്നും യാഫിൻ കെ ജെ , ഡേയ്‌ന ജോർജ് , ആറിൽ നിന്നും ഫെബി ദേവസ്സി , സന ടി ജെ ,അഞ്ചിൽ നിന്നും അമെയ ടോജോ , എബ്രഹാം സാവിയോ സിജോ എന്നിവരായിരുന്നു മത്സരാർഥികൾ . രണ്ടു ദിവസത്തെ ക്യാമ്പയിനു ശേഷം 25 നു മത്സരാർത്ഥികൾ അസ്സെംബ്ലിയിൽ പ്രസംഗിക്കുകയും തുടർന്നു അസ്സെംബ്ളിക്ക് ശേഷം ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തുകയും ചെയ്തു . ഓരോ ക്ലാസ്സിൽ നിന്നും ഏറ്റവും അധികം വോട്ടു കിട്ടിയ ഒരു മത്സരാർഥിയെ തിരഞ്ഞെടുക്കുകയും വോട്ടുകൾ കൃത്യമായി ഉന്നത ചുമതലയുള്ളവർക് കൈമാറുകയും ചെയ്തു .


ഗാന്ധി ജയന്തി

നമ്മുടെ രാഷ്ടപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനം 150 ആം വര്ഷം തികഞ്ഞ വേളയിൽ രാജ്യമൊട്ടാകെ ആഘോഷിക്കുകയാണല്ലോ . മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട ഏതാനും ചില ചോദ്യങ്ങൾ എല്ലാ ക്ലാസ്സുകളിലും നൽകുകയുണ്ടായി . അതിൽ നിന്ന് തിരഞ്ഞെടുത്ത രുദ്ര എം എം , ഭദ്ര , അദ്നാ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി . അവർക്കു അസ്സെംബ്ലിയിൽ സമ്മാനം നല്കുകയുമുണ്ടായി.സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ഏഴാം ക്ലാസ്സിലെ കുട്ടികൾ സ്കൂൾ ഗേറ്റ് മുതൽ ബസ് സ്റ്റോപ്പ് വരെയുള്ള ഭാഗങ്ങൾ പി ടി എ യുടെ സഹായത്തോടെ വൃത്തിയാക്കി .ഈ പരിപാടികളെല്ലാം കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു .രാഷ്ട്ര പൗരന്മാരായ നമ്മുടെ കടമയാണ് വൃത്തിയുള്ള നാടും പരിസരവുമെന്നു കുട്ടികൾ ഇതിലൂടെ മനസിലാക്കി .


ലോക കാഴ്ച ദിനം

മനുഷ്യൻ വ്യത്യസ്ത കഴിവുകളുടെ ഉറവിടമാണ് .കഴിവുകൾ ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല , അവന്റെ ഇച്ഛാശക്തിയാണ് അവനെ അതുല്യനാക്കുന്നത് .കാഴ്ചയാണ് മനുഷ്യനെ വ്യത്യസ്തനാക്കുന്നത് .പുറം കണ്ണിന്റെ കാഴ്ചയേക്കാൾ എത്രയോ മഹത്തരമാണ് ഉള്കാഴ്ചയോടെയുള്ള പ്രവർത്തനം .എന്തു കാണുന്നു എന്നല്ല , എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം .കാഴ്ചയുടെ വർണ്ണപ്രപഞ്ചം നമുക്കായി ഒരുക്കിത്തന്ന നല്ല ഥിഏവത്തിനു നന്ദി പറയാം .കാഴ്ച ശക്തി ഇല്ലാതിരുന്നിട്ടും തന്റെ ന്യുനതയെ അതിജീവിച്ചു വിജയം കൈവരിച്ച കൈതാരം ഗവണ്മെന്റ് സ്കൂളിലെ അധ്യാപകനും മോട്ടിവേഷണൽ സ്‌പീക്കറുമായ ശ്രി ഷാബു സർ കാഴ്ചയുടെ പ്രാധാന്യത്തെയും കാഴ്ചയില്ലാത്തവരുടെ ബുദ്ധിമുട്ടുകളെയും കുറിച്ച് കുട്ടികളോട് അസ്സെംബ്ലിയിൽ സംസാരിച്ചു .ശ്രീമതി ഡാലി ടീച്ചർ നന്ദിയർപ്പിച്ചു .ബഹുമാനപ്പെട്ട എച് എം സിസ്റ്റർ സീന ജോസ് പൊന്നാടയണിയിച്ചു സാറിനെ ആദരിച്ചു .


ലോക വയോജന ദിനം

പ്രായമായവരെ ആദരിക്കുന്നതിന്റെ ഭാഗമായി കൂനമ്മാവ് സെന്റ് ജോസഫ്‌സ് സ്‌കൂളിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .പ്രായമായവരുടെ അവശതകളെക്കുറിച്ചു വിവരിക്കുന്ന വൃദ്ധവ്യസനം എന്ന കവിത ഒന്നാം ക്ലാസ്സിലെ കുമാരി ആൻഡ്രിയ ജറീഷ് ആലപിച്ചു .തലേദിവസം അസ്സെംബ്ലിയിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് പ്രായമായവരെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ഉത്‌ബോധിപ്പിച്ചു .കുട്ടികൾ അവരുടെ മുത്തശ്ശി മുത്തശ്ശന്മാർക് ആശംസ കാർഡുകൾ കൈമാറി . അന്നേദിവസം മുതിർന്ന കുട്ടികൾ മുൻകൂട്ടി തയ്യാറാക്കിയ ആശംസ കാർഡുകളും പൂച്ചെണ്ടുകളും കൂനമ്മാവ് ജംഗ്ഷനിൽ കണ്ടുമുട്ടിയ പ്രായമായവർക്ക് നൽകി ആദരവ് അർപ്പിച്ചു .ഇരുകൂട്ടർക്കും പറഞ്ഞറിയിക്കാനാവാത്ത സന്ദോഷത്തിന്റെ മുഹൂർത്തംമായിരുന്നു അതു .തങ്ങളെ ഓർത്തതിനും ആദരിച്ചതിനും പ്രായമായവർ നന്ദി പറഞ്ഞു .തലമുറകൾ തമ്മിലുള്ള വിടവ് സ്നേഹം കൊണ്ട് മാറ്റാനാവുമെന്നു ഇത് തെളിയിച്ചു .


മലയാള ദിനാഘോഷം

നവംബര് ഒന്ന് മലയാള ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മലയാളം അസ്സെംബ്ളിയോടെപരിപാടികൾക്ക് തുടക്കം കുറിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്നു ഭാഷ പ്രതിജ്ഞ എടുത്തു .മലയാള ഭാഷ ദിനം സംബന്ധിച്ച ബാനർ പ്രദർശിപ്പിച്ചു .കേരളം പിറവി ദിനത്തിന്റെ ആശംസകളുമായി എത്തിയ ഏഴാം ക്ലാസ്സിലെ ജിഫ്‌ന റോസ് , കേരള രൂപീകരണത്തെ കുറിച് വിവരിച്ചു .ഏഴാം ക്ലാസ്സിലെ തന്നെ ആദിത്യ ഷേണായ് , പരശുരാമനെ അവതരിപ്പിച്ചു .വിവിധ മത വിഭാഗത്തിൽ പെട്ടവർ , ഏകമനസോടെ ജീവിക്കുന്ന കേരളത്തിന്റെ ദൃശ്യാവിഷ്കാരവും ഉണ്ടായിരുന്നു .കേരളത്തിന്റെ പ്രകൃതി ഭംഗി വിവരിക്കുന്ന ഗാനത്തോടൊപ്പം അവതരിപ്പിക്കപ്പെട്ട നൃത്തം , പരിപാടിയുടെ മാറ്റ് കൂട്ടി. ഇംഗ്ലീഷ് പദങ്ങൾക്കു സമാനമായ മലയാളം പദങ്ങളും പ്രദർശിപ്പിച്ചു .നവംബര് എട്ടു വരെ നീളുന്ന മലയാള വാരാഘോഷവും സങ്കടിപ്പിക്കുന്നു .


സ്‌റ്റെപ്സ്

നവംബര് 11 ആം തിയതി പറവൂർ ബി ആർ സി യിൽ വെച്ച് നടന്ന സാമൂഹ്യ ശാസ്ത്ര പരിപോഷണ പരിപാടിയുടെ ഉപജില്ലാ പരിശീലനത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി അന്നുതന്നെ സ്‌കൂളിൽ വന്നു നാളത്തെ ശില്പശാലക്കുവേണ്ട പഠനസാമഗ്രികൾ തയാറാക്കി . തിരിച്ചറിയൽ കാർഡ് രൂപീകരിക്കുക എന്ന പ്രവർത്തനവുമായി ബന്ധപ്പെട്ടു ആറാം ക്ലാസ്സിലെ അഞ്ചു ഡിവിഷനിലേക്കും ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കി .പോസ്റ്റർ നിർമാണവുമായി ബന്ധപ്പെട്ട ന്യൂസ്‌പേപ്പർ ചിത്രങ്ങൾ കുട്ടികളോട് കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തു . ചരിത്ര രചനയുടെ ബന്ധപ്പെട്ട നന്നങ്ങാടിയെകുറിച്ചുള്ള വിവരണവും ഉൾപ്പെട്ട ചാർട്ടുകളും ടീച്ചർ തയ്യാറാക്കി .സ്‌റ്റെപ്സ് സമിതി രൂപീകരിക്കുന്നതിനായി പി ടി എ , എം പി ടി എ , വാർഡ് മെമ്പർ തുടങ്ങിയവരെയും അറിയിച്ചു .12 ആം തിയതി രാവിലെ 10 മണിക്ക് പ്രധാന അദ്ധ്യാപിക സിസ്റ്റർ സീന ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി ഡെലീന ബിജു , പി ടി എ പ്രസിഡന്റ് സമൻ ആന്റണി , എം പി ടി എ ചെയർപേഴ്സൺ ശ്രീമതി മെറീന ദേവസ്സി മറ്റു പി ടി എ കമ്മിറ്റി അംഗങ്ങൾ , അധ്യാപകർ , സോഷ്യൽ സയൻസ് അധ്യാപകർ , എസ ആർ ജി കൺവീനർ എന്നിവർ പങ്കെടുത്തു .13 ആം തീയതി രണ്ടു മണി മുതൽ മൂന്നര മണി വരെ സ്‌റ്റെപ്സ് സ്കൂൾ തല തെരഞ്ഞെടുപ്പിനുള്ള പരീക്ഷ നടത്തി .ആറാം ക്ലാസ്സിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു .പരീക്ഷ എളുപ്പമായിരുന്നു എന്നും കുറച്ചു ദിവസം മുൻപ് പഠിക്കാൻ കിട്ടിയിരുന്നെങ്കിൽ നന്നായി പരീക്ഷ എഴുതാമായിരുന്നു എന്നും കുട്ടികൾ അഭിപ്രായപ്പെട്ടു . സ്കൂൾ തല പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ജനറൽ - 1.ടീന സി പി - 37 മാർക്ക് 2.അശ്വതി പി എസ് - 38 മാർക്ക് എസ് സി - ധനുഷ ആർ - 23 മാർക്ക്


വിദ്യാരംഗം ഉപജില്ലാതല ശില്പശാല - സർഗോത്സവം

11 ആം തീയതി സ്കൂളിൽ വെച്ച് ഉപജില്ലാതല വിദ്യാരംഗം ശില്പശാല നടന്നു .രാവിലെ 10 മണിക്ക് സ്കൂൾ മാനേജർ റവ സിസ്റ്റർ അൻസിറ്റയുടെ അധ്യക്ഷതയിൽ ആരംഭിച്ചു .ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഹിമ ഹരീഷ് യോഗം ഉദ്ഘാടനം ചെയ്തു . കുട്ടികളിലെ സർഗാത്മകയെ ഉണർത്താൻ വിദ്യാരംഗത്തിലൂടെ കഴിയുമെന്ന് ശ്രീമതി ഹിമ ഹരീഷ് അഭിപ്രായപ്പെട്ടു . കഥ , കവിത , നാടൻ പാട്ടു തുടങ്ങിയവയിലൂടെ മലയാളത്തെ കൂടുതൽ സ്നേഹിക്കാനും അടുത്തറിയാനും സാധിക്കുമെന്നും അഭിപ്രായപ്പെട്ടു . എ ഇ ഓ ശ്രീമതി കെ എൻ ലത സ്വാഗതം ആശംസിച്ചു .നമ്മുടെ ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് , പി ടി എ പ്രസിഡന്റ് ശ്രീ സമൻ ആന്റണി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . വിദ്യാരംഗം പറവൂർ ഉപജില്ലാ കൺവീനർ ശ്രീ കെ പി മനോജ് നന്ദി പ്രകാശിപ്പിച്ചു .11 മണിയോടെ യോഗനടപടികൾ സമാപിച്ചു .വരക്കൂട്ടം ,നാടൻ പാട്ടുകൂട്ടം , ആസ്വാദന കൂട്ടം , കാവ്യാലാപനം , കവിതാകൂട്ടം , കഥക്കൂട്ടം , അഭിയകൂട്ടം എന്നീ മേഖലകളിലാണ് ശില്പശാല സങ്കടിപ്പിച്ചത് .

ലോക ഭിന്നശേഷി ദിനാചരണം

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു രണ്ടാം തീയതി അസംബ്ലി നടത്തിയതു ഈ വിഭാഗത്തിലെ കുട്ടികളാണ് . കുട്ടികൾ വളരെ താല്പര്യത്തോടെയാണ് ഇതിൽ പങ്കുകൊണ്ടത് .കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ലഭിച്ച അവസരമായിരുന്നു ഇത് .പ്രതിജ്ഞ , ചിന്താവിഷയം , ആക്ഷൻ സോങ് , എന്നിവയ്ക്കയായി കുട്ടികൾ നേരത്തെ തന്നെ ഒരുങ്ങി . കുട്ടികൾ അവതരിപ്പിച്ച ആക്ഷൻ സോങ് എല്ലാവര്ക്കും ഹൃദ്യതയുള്ളതായിരുന്നു .അവരോടു ചേർന്ന് എല്ലാകുട്ടികളും കൈകൊട്ടി താളം പിടിച്ചപ്പോൾ അവരുടെ സന്തോഷം ഇരട്ടിയായി .കൂടാതെ 30 ആം തീയതി പറവൂർ അംബേദ്കർ പാർക്കിൽ വെച്ച് നടന്ന മത്സരത്തിൽ നമ്മുടെ കുട്ടികളും പങ്കെടുക്കുകയുണ്ടായി .അനീറ്റ അൽഫോൻസ് , ആൽബി പൗലോസ് എന്നിവർ വിവിധ മത്സരങ്ങളിൽ വിജയികളായി . പങ്കെടുത്ത എല്ലാരേയും അനുമോദിച്ചു .ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു പോസ്റ്റർ നിർമാണ മത്സരം നടത്തുകയുണ്ടായി .സ്വാതിക , ഹരിപ്രിയ എന്നിവർ ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായി .

എയ്ഡ്സ് ഡേ

ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി നാം ആചരിക്കുന്നു .കുരുന്നു ജീവിതങ്ങൾ പോലും എയ്ഡ്സ് എന്ന മാരകരോഗത്തിനു അടിമയാകേണ്ടിവരുന്ന ഈ കാലഘട്ടത്തിൽ ഈ രോഗത്തിന്റെ ഭീകരതയും അതുമൂലം പാഴായിപ്പോവുന്ന ജന്മങ്ങളും ഇന്ന് ഏറെയാണ് .ഇതിനെതിരെ പോരാടാനും ജനങ്ങളെ വേണ്ടവിധം ബോധവത്കരിക്കേണ്ടതിന്റെ ഭാഗമായി സെന്റ് ജോസഫ്‌സ് യു പി സ്കൂൾ കൂനമ്മാവിലെ വിദ്യാർത്ഥികൾ 'മേരാ നാം ജോക്കർ ' എന്ന പേരിൽ കൂനമ്മാവ് ജംഗ്ഷനിൽ തെരുവ് നാടകം അവതരിപ്പിച്ചു .ജോക്കർ എന്ന സൂത്രധാരനിലൂടെ എച് ഐ വി രോഗിയുടെ കഥാവിഷ്‌കാരമാണ് നടത്തപ്പെട്ടത് .


പ്രതിഭയോടൊപ്പം

നവംബ൪ 14 ശിസുദിനത്തിൽ ശ്രദ്ധേയവും , സവിശേഷതയുമായ പ്രവ൪ത്തനമാണ് വിദ്യാലയം പ്രതിഭകളിലേക്ക്. വിദ്യാലയ പരിസരത്തെ , ശാസ്ത്ര , സാഹിത്യ , കലാകായിക മേഖലയിൽ മികവു തെളിയിച്ച വ്യക്തികളെ പരിചയപ്പെടാനും അനുഭവം ആ൪ജിക്കാനുമുള്ള അവസരമാണ് കുട്ടികൾക്ക് ലഭിക്കുന്നത് വിദ്യാലയത്തിനു വെളിയിലും ഒരു ലോകമുണ്ടെന്നും , അവിടെ മികവും കഴിവുമുള്ള മനുഷ്യ൪ ജീവിക്കുന്നുണ്ടെന്നും കുട്ടികൾ അറിയുന്നു . നമ്മുടെ വിദ്യാലയത്തിനടുത്തുള്ള സെന്റ്. ജോസഫ് ആശ്രമത്തിലെ പ്രതിഭാതനനായ സാഹിത്യക്കാരൻ റവറന്റ് ഫാദ൪ ഡോ. കുനിയന്തോടത്തിനെ , നമ്മുടെ കുട്ടികൾ സന്ദ൪ശിക്കുകയും , ആദരിക്കുകയും ചെയ്തു .അദ്ദേഹം തന്റെ സാഹിത്യമേഖലകളും ജീവിതാനുഭവങളും കുട്ടികളുമായി പങ്കുവയ്ക്കുകയും , വായനയുടെ ലോകത്തേക്ക് ഉയരുന്നതിനായി തന്റെ പുസ്തകങൾ കുട്ടികൾക്ക് സമ്മാനിക്കുകയും ചെയ്തത് അവിസ്മരണീയമായ അനുഭവമായി മാറി .


വിമുക്തി പ്രതിജ്ഞ ദിനം

"നാളത്തെ കേരളം ലഹരിമുക്ത കേരളം ".90 ദിന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി സെന്റ് ജോസഫ് യു പി സ്‌കൂൾ കൂനമ്മാവിൽ വിമുക്തി പ്രതിജ്ഞ ദിനം ആചരിച്ചു .അസ്സെംബ്ലി മദ്ധ്യേ ആറാം ക്ലാസ്സിലെ വിദ്യാര്ഥിനിയായ യാസ്‌ലിൻ കെ ജെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു .


പുതുവത്സര ദിനം

പുതുവത്സരത്തോടനുബന്ധിച്ച് ഈശ്വരാനുഗ്രഹം യാചിച്ചുക്കൊണ്ടു സി.ഷീജയുടെ പ്രാ൪ത്ഥയോടെ അസംബ്ലി ആരംഭിച്ചു .അധ്യാപകരിൽനിന്നും വിദ്ധ്യാ൪ത്ഥികളിൽ നിന്നും ന്യു ഇയ൪ സ്റ്റാഫിനെ തിര‍‍ഞ്ഞെടുക്കുകയും അവ൪ക്ക് ആക൪ഷകമായ സമ്മാനങ്ങൾ നൽകുകയും ചെയ്യതു


ചാവറ പിതാവിന്റെ മരണത്തിരുനാൾ

ചാവറപിതാവിന്റെ മരണതിരുന്നാളിന്റെ 150-ാം വാ൪ഷികത്തോടനുബന്ധിച്ച് ത്രിദിന നൊവേന നടത്തുകയും ,സിസ്റ്റ൪ ഷീജ അസംബ്ലിക്ക് നല്ലോരുപ്രാ൪ത്ഥനടത്തുക്കുകയും ചെയ്തു ചാവറപിതാവിന്റെ നന്മകളെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കുന്ന രീതിയിൽ വിവരിക്കുകയും ചെയ്തു അത് ജീവിതത്തിൽ പ്രാവ൪ത്തികമാക്കണമെന്ന് കുട്ടികൾക്ക് ബോധവൽക്കരണം നടത്തുകയും ചെയ്തു. കുട്ടികൾ ആക൪ഷികമായ രീതിയിൽ ചാവറ സുക്രതങ്ങളും ചാവരുളുകളും എഴുതിക്കൊണ്ടുവരുകയും അവ ഉപയോഗിച്ച് ചാവറമരം മനോഹരമാക്കി തീ൪ത്തു .അധ്യാപകരൊനിച്ച് ചാവറപിതാവിന്റെ കബറിടം സന്ദ൪ഷിക്കുകയും നൊവേന ചൊല്ലി പ്രാ൪ത്ഥിക്കുകയും ചെയ്തു


നൈതികം

സ്വാതന്ത്ര്യം സുരക്ഷാസാഹോദര്യം, നീതി എന്നിവയെ അടിസ്ഥാനപ്പെടുത്തി. സമാധാന പൂ൪ണ്ണവും ശുചിത്വപൂ൪ണ്ണവുമായി സ്കൂൾ അന്തരീക്ഷവും പഠനത്തോടൊപ്പം പാഠ്യോതര വിഷയങൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ട് സൗഹൃദ അന്തരീക്ഷം കാത്തുസൂക്ഷിക്കുന്ന ഒരു ഭരണഘടന ഞങൾ സ്വയം തയ്യാറാക്കുകയും ഇന്നെ ദിവസം 2019 ഒക്ടോബ൪ 29 ഈ സ്കൂളിനായി സമ൪പ്പിക്കുകയും ചെയ്യുന്നു


കുട്ടികളുടെ അവകാശങ്ങൾ

  • പതിനാലുവയ്യസ്സുവരെ സൗജന്യവിദ്യാഭ്യാസത്തിനുളള അവകാശം
  • രക്ഷിതാക്കൾ കുട്ടികളെ സംരക്ഷിക്കണം എന്നുളള അവകാശം
  • ഇഷ്ടമുളള മതം സ്വീകരിക്കാനുളള അവകാശം
  • വസ്ത്രം ലഭിക്കാനുളള അവകാശം
  • ബാലവേലകൾ ചെയ്യാതിരിക്കാ൯ അവകാശം ‌
  • ചിന്തിക്കാനുളള അവകാശം
  • ശുദ്ധജലം ലഭിക്കാനുളള അവകാശം
  • ജീവിക്കുവാനുളള അവകാശം
  • നിൽക്കുവാനുളള അവകാശം
  • ചിരിക്കുവാനുളള അവകാശം
  • വിവരങ്ങൾ അറിയാനുളള അവകാശം
  • ഇഷ്ടമുളള പേരു സ്വീകരിക്കനുളള അവകാശം
  • ലക്ഷ്യത്തിലെത്തിചേരാനുളള അവകാശം
  • ഇഷ്ടമുളള ബന്ധങ്ങൾ സ്ഥാപിക്കുവാനുളള അവകാശം
  • കളിക്കുവാനുളള അവകാശം
  • വിശ്രമിക്കാവുന്നതിനുളള അവകാശം
  • അംഗീക്കരിക്കപ്പെടുന്നതിനുളള അവകാശം
  • സ്നേഹവും സൗഹ്രദവും ലഭിക്കാനുളള അവകാശം
  • പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുളള അവകാശം

കുട്ടികളുടെ കടമ

  • മാതാപിതാക്ക൯മാരെ ബഹുമാനിക്കണം
  • പരിസ്തിതി സംരക്ഷണം
  • മുതി൪ന്നവരെ സഹായിക്കണം
  • മാലിന്യം പൊതുസ്തലത്ത് നിക്കേപിക്കരുത്
  • നന്നായി പംിക്കണം
  • അധ്യാപകരെ ബഹുമാനിക്കണം
  • പാവങ്ങളെ സഹായിക്കണം
  • തെറ്റു ചെയ്യരുത്
  • സുഹൃത്തുകളെ സ്നേഹിക്കണം
  • മുതി൪ന്നവരോട് ത൪ക്കുത്തരം പറയരുത്
  • മറ്റുള്ളവരുമായി തല്ലുകൂടരുത്


റിപ്പബ്ലിക്ക് ഡേ

8.30 ന് പ്രാ൪ത്ഥനയോടെ യോഗനടപടികൾ ആരംഭിച്ചു. എച്ച് .എം സി. സീന ജോസ് പതാക ഉയ൪ത്തി പി.ടി.എ , എം.പി.ടി.എ അംഗങൾ , ടീച്ചേഴ്സ് , കുട്ടികൾ എന്നിവ൪ പങ്കെടുത്തു. സി.ഷീജ എല്ലാവ൪ക്കും സ്വാഗതം ആശംസിച്ചു . പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നി൪ദ്ദേശപ്രകാരം സ്കൂൾ ലീഡ൪ ഭരണഘടനയുടെ ആമുഖം ചൊല്ലികൊടുക്കുകയും എല്ലാവരും ഏറ്റുചൊല്ലുകയും ചെയുതു. മൂന്നു ഭാഷകളിൽ റിപ്പബ്ലിക്ക് ഡേയുടെ പ്രാധാന്യത്തെ ക്റിച്ച് സംസാരിച്ചു . പി.ടി.എ പ്രസിഡന്റ് റിപ്പബ്ലിക്ക് ഡേ സന്ദേശം നല്കുകയും , കുട്ടികൾ ദേശഭക്തിഗാനം ആലുപിക്കുകയും ചെയ്തു. സി.റെജിയുടെ നന്ദിപ്രകടനത്തിനുശേഷം , പങ്കെടുത്ത എല്ലാവ൪ക്കും മധുര പലഹാരം വിതരണം ചെയ്തു .

ആനുവൽ ഡേ

ആനുവൽ ഡേയുടെ തലേദിവസം 10.00 മണിക്ക് ഫാ.സക്കറീയാസ് പായിക്കാട്ട് ആനുവൽ ഡേയുടെ പതാക ഉയ൪ത്തൽ ക൪മ്മം നി൪വ്വഹിച്ചു. അതിനുശേഷം ഹൈ ടെക് അടുക്കള ,പ്ലേ ഗ്രൗണ്ട് എന്നിവയുടെ ഉദ്ഘാടനക൪മ്മവും നടത്തി. തുട൪ന്ന് 11.00 മണിക്ക് വിശുദ്ധ കു൪ബാനയും നടത്തി. 30 ജനുവരി 2.30ന് 7-ാം ക്ലാസ്സിലെ കുട്ടികളുടെ ചെണ്ട മേളത്തോടെ വിശിഷ്ടാഥിതികളെ സ്വീകരിച്ചു സി. വിനീത (vicar provincial),smt.ഹിമ ഹരി‍ഷ് , smt. ഡെലീന ബിജു ,smt .ലിസ്സി റാഫേൽ , സി.ആൻസിറ്റ , എച്ച് . എം എന്നവരെ സ്റ്റേജിലേക്ക് ആനയിക്കുകയും പരിപാടികൾ ആരംഭിക്കുകയും ചെയ്തു. 5.00 പി.എമിന് കുട്ടികളുടെ കലാപരിപാടികൾ ആരംഭിക്കുകയും 7.15പി.എമിന് ആനുവൽ ഡേയുടെ പരിപാടികൾ അവസാനിക്കുകയും ചെയ്തു .


കൊറോണ വൈറസ് - ബോധവൽക്കരണം

ലോകം മുഴുവൻ ഭീതിയോടെ നോക്കിക്കാണുന്ന കൊറോണ വൈറസിനെ പറ്റി, ഒരു ബോധവൽക്കരണം നൽകുന്നതായിരുന്നു ക്ലാസുകളിൽ നടത്തിയ വീഡിയോ പ്രധർശനം.കൊറോണ വൈറസ് എന്താണെന്നും, ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്നും, അവബോധം പകർന്നുനൽകാൻ ഉതകുന്നതായിരുന്നു. വീഡിയോ പ്രധർശനം.


സഹിതം -അധ്യാപക പരിശീലനം

ഓരോ കുട്ടിയുടെയും വ്യക്തിഗതമായ വിവരങ്ങൾ ശേഖരപ്പെടുത്തുന്നതിന്- തയാറാക്കിയിരിക്കുന്ന സഹിതം പോർട്ടലിൽ- പരിശീലനം നടത്തിയ റിനി ടീച്ചർ , എല്ലാ അദ്ധ്യാപക൪ക്കും , പരിശീലനം നൽകി.ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ കുട്ടികളുടേയും വ്യക്തിഗത വിവരണങ്ങൾ,സാമൂഹ്യശേഷി, ഭാഷാശേഷി, ശാസ്ത്രവബോധം ഗണിതശേഷി തുടങ്ങിയവയുടെ നിലവാരം, എല്ലാ അധ്യാപകരും തയാറാക്കി .


ചാവറ അനുസ്മരണം

നമ്മുടെ വിദ്യാലയത്തിന്റെ സ്ഥാപക പിതാവായ വി. ചാവറ കുര്യാക്കോസ് ഏലിയാസച്ഛന്റെ ജന്മദിനത്തോടനുബന്ധിച്ച് , ഏഴാം ക്ലാസ്സ് വിദ്യാ൪ത്ഥികളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു . ജിഫ്ന റോസ് , നടത്തിയ പ്രസംഗം , വിശുദ്ധന്റെ ജീവിതത്തിലെ നാഴികക്കല്ലുകൾ , പ്രധാന സംഭവങ്ങൾ , ചാവരുൾ എന്നിവ ഉൾപ്പെട്ടതായിരുന്നു . ചാവരുളുമായി ബന്ധപ്പെട്ട് നടത്തിയ സ്കിറ്റ് , സുഹൃദ്ബന്ധങ്ങളെപ്പറ്റിയുള്ള ഒരു നല്ല സന്ദേശം പക൪ന്നുനൽകി.


കൃതി പുസ്തകോത്സവം

എറണാംകുളത്ത് നടന്ന കൃതി പുസ്തകോത്സവത്തിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു.


ലോക മാതൃഭാഷ ദിനം

ഫെബ്രുവരി 21 ലോക മാതൃഭാഷദിനത്തോട് അനുബന്ധിച്ച് 24-ാം തിയതി അസംബ്ലിയിൽ , ഭരണഘടനയുടെ ആമുഖം വായിക്കുകയുണ്ടായി . യു പി മലയാളം വിഭാഗം കുട്ടികൾ , 'നമ്മുടെ സ്വന്തം കൂനമ്മാവ് 'എന്ന കവിതയുടെ രചനയും , സംഗീതവും നടത്തി . ബാപ്പൂജി മെമ്മോറിയൽ വായന ശാലയുടെ ആഭിമുഖത്തിൽ നടത്തിയ ചെറുകഥാമത്സരത്തിൽ 'പ്രളയം' ആസ്പദമാക്കി കഥാരചനമത്സരം നടത്തി , മികച്ച രചനകൾ കൈമാറുകയുണ്ടായി .

പഠനോത്സവം

ഫെബ്രുവരി 25 ചൊവാഴ്ച് ഭക്ഷ്യമേളയും പഠനോത്സവവും സംഘടിപ്പിച്ചു വിവിധ ക്ലാസുകളിലെ പാഠഭാഗങ്ങളുടെ പഠനപ്രവ൪ത്തനം കുടിയാരിന്നു ഭക്ഷ്യമേള. രാവിലെ 10.30 ന് മാലോത്ത് പളളി വികാരി ഫാദ൪ .ജോബിയും ,ഹെ‍ഡ്മിസ്ട്രസ് സിസ്റ്റ൪ സീനയും ചേ൪ന്ന് ഉദ്ഘാടനം നി൪വഹിച്ചു . ഭക്ഷ്യമേളയിൽ കപ്പയും ചമ്മന്തിയും ,എണ്ണ പലഹാരങ്ങൾ ,ആവിയിൽ ,വേവിച്ചവ, അച്ചാറുകൾ ,ഉപ്പിലിട്ടവ ,ഫ്രുട്ട് സലാഡ് മുതലായവ ഉണ്ടായിരുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ബാപ്പുജി മെമ്മോറിയിൽ വായനശാലയിലേക്ക്, വിളംബര ജാഥ നടത്തി. താളവാദ്യ മേളങ്ങളോടെ നടത്തിയ ജാഥയിൽ വിവിധ വേഷങ്ങൾ അണിഞ്ഞ് കുട്ടികൾ അവരുടെ പഠനപ്രവത്തനങ്ങളും ചാ൪ട്ട്, പോസ്റ്റ൪ ,പ്ലക്കാ൪ഡ് മുതലായവയുമായി അണിനിരന്നു . പറവൂ൪ ബ്ലോക്ക് പഞ്ചായത്തു പ്രസി‍‍‍‍ഡന്റ് ശ്രീ യേശുദാസ് പറപ്പിളളി ഉദ്ഘാടനം നി൪വഹിച്ചു. വിവിധ വിഷയങ്ങളിലെ പഠനപ്രവ൪ത്തനങ്ങളുടെ അവതരണവും പ്രദ൪ശനവും നടത്തി .പഞ്ചായത്ത് അംഗങ്ങൾ ,മാതാപിതാക്കൾ ,അദ്യുദയകാംഷികൾ, എന്നിവ൪കുട്ടികളോടും , അധ്യാപകരോടൊപ്പം സജീവമായി പങ്കെടുത്തു. ഏകദേശം 3മണിയോടെ സമാപിച്ചു .

എൽ എസ് എസ്, യു എസ് എസ് പരീക്ഷ

എൽ എസ് എസ് നു നമ്മുടെ വിദ്യാലയത്തിൽ നിന്നും 29 കുട്ടികളും യു എസ് എസ് നു 17 കുട്ടികളും പങ്കെടുത്തു . =