ജി.എച്ച്. എസ്.എസ് പെരിയ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പ്രവർത്തനങ്ങൾ 2023-24

പ്രമാണം:12009 HANDBALL TEAM.jpg
വിമുക്തി ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ജില്ലതല ഹാൻഡ്ബൾ ടൂർണമെന്റിൽ പങ്കെടുത്ത സ്കൂൾ ടീം

പ്രവേശനോത്സവം 2023-24 ജി.എച്ച്.എസ്.എസ് പെരിയ                     2023-2024 പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി. വിളംബര ഘോഷയാത്രയോടു കൂടി  കുട്ടികളെ സ്വീകരിച്ചു. പ്രാർത്ഥനയോടു കൂടി നടത്തിയ ഉദ്ഘാ ടന ചടങ്ങിൽ ശ്രി.രഘുരാമ ആൾവ (പ്രിൻസിപ്പൽ ജിഎച്ച്എസ്എസ് പെരിയ) സ്വാഗതം പ്രസംഗം നടത്തി. അധ്യക്ഷ സ്ഥാനം ടി.രാമകൃഷ്ണൻ നായർ (മെമ്പർ, പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത്) വഹിച്ചു.പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദൻ ഉദ്ഘാടനം നടത്തി. തുടർന്ന് നവാഗതർക്കുള്ള നോട്ട് ബുക്ക് വിതരണവും, വൃക്ഷത്തൈ നടലും നടത്തി. എസ് പി സി യുടെ നേതൃത്വത്തിൽ എല്ലാവർക്കും മധുര പലഹാര വിതരണം നടത്തി. അതിന് ശേഷം ആശംസാ പ്രസംഗങ്ങളും എച്ച് എം ഇൻ ചാർജ് ശ്രീമതി രാധാമണി പി.പി നന്ദി പ്രസംഗവും നടത്തി. തുടർന്ന് വിവിധ കലാപരിപാടികൾ നടത്തി.അവസാനം പായസവിതരണത്തോടെ ചടങ്ങുകൾ അവസാനിച്ചു. കുട്ടികളെ അവരുടെ ക്ലാസുകളിലേക്ക് ആനയിച്ചു 

സ്കൂൾ പ്രവർത്തനങ്ങൾ 2023-24

സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടന൦ പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ നിർവ്വഹിച്ചു.ഹെഡ്മിസ്ട്രസ് ബീന.എ.ആർ സ്വാഗത൦ പറഞ്ഞു.പി.ടി.എ പ്രസിഡന്റ് കെ.ബാലകൃഷ്ണൻ അധ്യക്ഷനായി. സീനിയർ ടീച്ചർ രാധമണി പി പി  സ്റ്റാഫ് സെക്രട്ടറി നന്ദികേശൻ എന്നിവർ സ൦സാരിച്ചു. എട്ടാ൦ ക്ലാസിലെ വിദ്യാർത്ഥികൾ ഉദ്ഘാടകനുമായി അഭിമുഖ൦ നടത്തി.









സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂൾ പ്രവർത്തനങ്ങൾ 2023-24

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന മധുരവനം പദ്ധതി പെരിയ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഉദുമ MLA അഡ്വക്കറ്റ് സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സി കെ അരവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ രഘു രാമ ആൾവ സ്വാഗതം പറഞ്ഞു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബീന, PTA പ്രസിഡണ്ട്‌ ശ്രീ ബാലകൃഷ്ണൻ ആലക്കോട്, സീനിയർ അസിസ്റ്റന്റ് ശ്രീമതി രാധാമണി ടീച്ചർ, SMC ചെയർമാൻ ശ്രീ ശശിധരൻ, സ്റ്റാഫ്‌ സെക്രട്ടറി ശ്രീ നന്ദികേശൻ മാസ്റ്റർ,MPTA പ്രസിഡന്റ് ശ്രീമതി അനിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സൂപ്പർ സീനിയർ കേഡറ്റ് കുമാരി അനു ശ്രീ നന്ദി പ്രകാശിപ്പിച്ചു. 


==