വിദ്യാരംഗം 2021-2022

ഈ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഔദ്യാഗിക ഉദ്‌ഘാടനം ജൂലൈ പതിനേഴാം തിയതി  ഡയറ്റ് ലക്ച്ചറർ ആയ ശ്രീമതി റെജിൻ ജോർജ് നിർവഹിച്ചു .പ്രശസ്‌ത കവി ശ്രീ സി എസ രാജേഷ് മുഖ്യ പ്രഭാഷണം നടത്തി .വിദ്യാരംഗത്തിന്റെ കൺവീനർ ആയി മലയാളം അധ്യാപകനായ ലൈജു സാറും ജോയിന്റ് കൺവീനർ ആയി അനീഷ ടീച്ചറിനെയും ചുമതലയേൽപ്പിച്ചു .

ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്

കവിതാലാപനം (എൽ പി )

പരിസ്ഥിതി ദിനത്തിൽ നട്ട ഒരു വൃക്ഷ തൈയുടെ വളർച്ചയെ കുറച്ചു അനുഭവ കുറിപ്പ് തയ്യാറാക്കൽ (യൂ പി )

പ്രസംഗം (എച് എസ )എന്നീ മത്സരങ്ങൾ നടത്തി .

ജൂൺ 19 പി എൻ പണിക്കരുടെ ചരമദിനം (വായനാദിനം )ആചരിച്ചു.വായന വാരം സംഘടിപ്പിച്ചു

ജൂലൈ 5 ബഷീർ ദിനവുമായി ബന്ധപ്പെട്ട് വൈക്കം മുഹമ്മദ് ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ അവതരണം മത്സരയിനമായി സംഘടിപ്പിച്ചു

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് പ്രസംഗ മത്സരം ,ദേശഭക്തി ഗാന മത്സരം ,ക്വിസ് മത്സരം എന്നിവ നടത്തി

നവംബർ 14 ശിശു ദിനവുമായി ബന്ധപ്പെട്ടു ചാച്ചാജിക്ക് ഒരു കത്തെഴുതാൻ മത്സരം നടത്തി .