ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/കരുതലോടെ നല്ല നാളെ

കരുതലോടെ നല്ല നാളെ

ഇന്നത്തെ സാഹചര്യത്തിൽ ലോകമാകെ വളരെ ശ്രദ്ധയോടെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് ശുചിത്വം. ആരോഗ്യമുഉള്ള ഒരു തലമുറയും രോഗപ്രതിരോധശേഷിയുള്ള സമൂഹം ഉണ്ടാകണമെങ്കിൽ ഏറ്റവും പ്രധാനം വൃത്തിയുള്ള ചുറ്റുപാട് തന്നെയാണ്. നമ്മുടെ പരിസരമാകെ വൃത്തിഹീനമായി മാറിയതിൽ ഓരോ വ്യക്തിക്കും പങ്കുണ്ട്. നാം നടന്നു വരുന്ന വഴികളും ,റോഡുകളും ,ശുദ്ധജലം ലഭിക്കുന്ന സ്ഥലങ്ങളുമെല്ലാം മലിനപ്പെട്ടത്തിന്റെ ഫലമായി രോഗം നിറഞ്ഞ ഒരു സമൂഹമാണ് ഇന്ന് നാം കാണുന്നത്. ഇവിടെയാണ് ശുചിത്വത്തിന്റെ പ്രാധാന്യം വർധിക്കുന്നത്. ചെറുപ്പംതൊട്ടേ ശുചിത്വം നമ്മൾ ശീലിക്കണം, കാരണം ദിനംപ്രതി മലിനമാക്കപ്പെട്ട ഒരു പരിസരത്താണ് നാം ജീവിക്കുന്നത്. ദിവസവും കുളിക്കുക , നഖങ്ങൾക്കിടയിൽ അഴുക്കുപിടിക്കാതെ ശ്രദ്ധിക്കുക .നന്നായി കൈ കഴുകുക എന്ന ശീലം വേണ്ടത്ര പാലിക്കാത്തവർ ആയിരുന്നു നമ്മളിൽ പലരും. വിവാഹം പോലുള്ള പരിപാടികൾ ഭക്ഷണത്തിനുമുമ്പുള്ള കൈ കഴുകൽ പലർക്കും പതിവുള്ളതല്ല. എന്നാൽ ലോകമാകെ കീഴടക്കി ഭീതി പരത്തിയ കോവിഡ് 19 നമ്മെ ഓർപ്പിക്കുന്നത് ശുചിത്വമുള്ള കൈകളെ കുറിച്ചാണ്. എല്ലാതരം മാലിന്യങ്ങളുക്കുമിടയിൽ ജീവിക്കുന്ന നമ്മൾ രോഗം പരത്തുന്ന സാഹചര്യത്തിന് കാരണക്കാർ ആകാതിരിക്കാൻ ഈ കാലം നമ്മെ പഠിപ്പിക്കുന്നത് ശുചിത്വത്തിന്റെ പ്രാധാന്യമാണ്. വ്യക്തിശുചിത്വം പോലെ തന്നെ പ്രാധാന്യമാണ് ചുറ്റുമുള്ള ശുചിത്വത്തെക്കുറിച്ചുള്ള ബോധവും. നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്നതുപോലെതന്നെ ചുറ്റുമുള്ള പരിസരം വൃത്തിയാക്കാൻ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങളും ,പ്ലാസ്റ്റിക് കുപ്പികളും വലിച്ചെറിയാതിരിക്കുക. മലിനജലം കെട്ടിക്കിടന്നാൽ കൊതുകുകൾ പെരുകും. നമ്മുടെ ശുചിത്വം നമ്മുടെ വ്യക്തിത്വത്തെയും സൗഹൃദ ബന്ധങ്ങളെയും ബാധിക്കുന്നു. ആരോഗ്യമാണ് സമ്പത്ത് എന്ന് പറയുന്ന പോലെ ശുചിത്വ ശീലങ്ങളാണ് മാനസിക വികാസത്തിന്റെ തുടക്കവും. ശുചിത്വമുള്ള ചുറ്റുപാടുകൾ നമ്മളിൽ ഉണ്ടാക്കുന്ന സന്തോഷം ഒരു നാടിന്റേതുകൂടിയായി മാറുന്നു. മാലിന്യം നിറയാത്ത ജലാശയങ്ങളും, വൃത്തിയുള്ള റോഡുകളും, ആരോഗ്യ സംരക്ഷണത്തിനും, ശുചിത്വമാണ് പ്രധാനമെന്നും  ഓർമ്മപ്പെടുത്തുന്നതുമാണ് ഈ ദിവസങ്ങൾ.


അമൽ എം ഗോവിന്ദ് 
6A ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം