എൽ.എം.യൂ.പി.എസ്.അടിമലത്തുറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
തെക്കൻ   കേരളത്തിലെ   തിരുവനന്തപുരം   ജില്ലയിലെ കോട്ടുകാൽ   പഞ്ചായത്തിൽ   സ്ഥിതിചെയ്യുന്ന കടലോരപ്രദേശമാണ്  അടിമലത്തുറ.  ഭൂമിശാസ്ത്രപരമായ  പ്രത്യേകതകൾ  കൊണ്ട്  വിദ്യാഭ്യാസത്തിന് വളരെയേറെ  തടസ്സം നേരിട്ടിരുന്ന  പ്രദേശമായിരുന്നു.  തെക്ക്  അറബിക്കടലും  വടക്കും കിഴക്കും കരിച്ചൽ കായലും  പടിഞ്ഞാറ് ചൊവ്വര കുന്നും ഈ പ്രദേശത്തെ ചുറ്റിക്കിടക്കുന്നു.    വിദ്യാഭ്യാസപരമായി  പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന ഈ ഗ്രാമത്തിലെ ജനങ്ങളെ  സാക്ഷരരാക്കി   പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായിട്ടാണ്  ഈ സ്കൂൾ ആരംഭിച്ചത്.    1982 ജൂൺ 19 ന് തന്റെ പിതാവിന്റെ സ്മരണക്കായി  ശ്രീ.സി.ഡാമിയൻ ലൂയിസ് സ്ഥാപിച്ചതാണ്  ലൂയിസ് മെമ്മോറിയൽ യു.പി. സ്കൂൾ.  അഞ്ചാം സ്റ്റാൻഡേർഡിൽ രണ്ട് ഡിവിഷനോട് കൂടി പ്രവർത്തനം ആരംഭിച്ച  ഈ സ്ഥാപനം 1984-ൽ ഒരു പൂർണ യു.പി. സ്കൂൾ ആയി. സ്വാതന്ത്ര്യസമര സേനാനിയും മുൻ കോട്ടുകാൽ ഗ്രാമപഞ്ചായത്ത് മെമ്പറും  ആയിരുന്നു ബഹുമാനപ്പെട്ട മാനേജർ ശ്രീ ,സി. ഡാമിയൻ  ലൂയിസ് . 2017 ൽ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയായ ശ്രീമതി, ജി.സെലിൻ ലൂയിസ് അവർകൾ മാനേജരായി ചുമതലയേറ്റു.   2018ൽ ശ്രീമതി, ജി.സെലിൻ ലൂയിസ് അവർകൾ അന്തരിച്ചു . തുടർന്ന് മകനായ  പ്രൊഫസർ ശ്രീ .ജോൺ പോൾ ലൂയീസ് സാർ മാനേജരായി  തുടരുന്നു.വിദ്യാഭ്യാസപരമായി  പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന ഈ ഗ്രാമത്തിലെ ജനങ്ങളെ  സാക്ഷരരാക്കി  പുനരുദ്ധരിക്കുന്നതിന്റെ   ഭാഗമായി    
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം