ഗവ. എൽ.പി.എസ്. ആനാട്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സ്കൂൾ പ്രവേശനോത്സവം 2023-24

2023-24 പ്രവേശനോത്സവം എല്ലാ വർഷത്തെയും പോലെ അതി ഗംഭീരമായി ആഘോഷിച്ചു. സമൂഹത്തിലെ ഉന്നതരായ വ്യക്തികൾ കുട്ടികളെ അരിയിൽ ആദ്യാക്ഷരം കുറിക്കുകയും കുട്ടികൾക്ക് പ്രകൃതി സ്നേഹം ഉണർത്തുന്നതിനായി  പ്രവേശനം നേടിയ എല്ലാ കുട്ടികൾക്കും ഒരു ചെടി സമ്മാനമായി നൽകുകയും ചെയ്തു. കൂടാതെ പഠനോപകരണങ്ങൾ സമ്മാനായി നൽകി .യുവ കവി ശ്രീ അഭിലാഷ് പദ്മ ഭൂഷൺ ലഭിച്ച ശ്രീമതി പുഷ്കല ടീച്ചർ എന്നിവരെ ആദരിക്കുകയും ചെയ്തു.വർണാഭമായ ചടങ്ങുകളാൽ പ്രവേശനോത്സവം അതി ഗംഭീരമായി സ്കൂൾ അങ്കണത്തിൽ നടന്നു.


പുതിയ കെട്ടിടോദ്‌ഘാടനം

നമ്മുടെ എക്കാലത്തേയുംവലിയ സ്വപ്നാമായ പുതിയ ബിൽഡിംഗ് ഉദ്‌ഘാടനം വിദ്യാഭ്യാസ മന്ത്രി v. ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു. പൂർവ അധ്യാപകരെ ആദരിക്കുകയും 2017. ൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോ യിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കുംസമ്മാനം നൽകുകയും ചെയ്തു. ബഹുമാനപ്പെട്ട MLA. ശ്രീ D.K. മുരളിയുടെ ഓവറുകൾ യോഗത്തിൽ അധ്യക്ഷ പദവി വഹിച്ചു .അന്നേദിവസം സ്റ്റാർസ് പദ്ധതി പ്രകാരം നടന്ന പ്രീ പ്രൈമറി കെട്ടിട ഉദ്‌ഘാടനവും നടന്നു.