എൽ.പി.സ്കൂൾ പിരളശ്ശേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പിരളശ്ശേരി, മുളക്കുഴ

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് ആണ് മുളക്കുഴ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിന് 22.69 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം ഉണ്ട്.മുളക്കുഴ പഞ്ചായത്തിലെ പ്രകൃതി രമണീയമായ മനോഹരമായ ഗ്രാമമാണ് പിരളശ്ശേരി.ഞങ്ങളുടെ ഗ്രാമത്തിൽ പ്രൗഢഗംഭീരമായി സിംഹാസന പള്ളി തലയുയർത്തി നിൽക്കുന്നു. ഞങ്ങളുടെ സ്കൂളിനോട് ചേർന്നാണ് ഈ സിംഹാസന പള്ളി സ്ഥിതി ചെയ്യുന്നത്.