സെന്റ്. ജോർജ്സ് യു. പി. എസ്. മുക്കാട്ടുകര/എന്റെ ഗ്രാമം
മുക്കാട്ടുകര ഗ്രാമം
പറവട്ടാനി മലകളും ,കോടശ്ശേരി മലകളും ,വെള്ളാനി മലകളും കാവൽ നിന്നിരുന്ന മുക്കാടുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു കരയായിരുന്നു.വനങ്ങളാൽ ചുറ്റപ്പെട്ടതെങ്കിലും ഈ മനോഹരമായ താഴ്വരയിൽ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ ജനവാസമുണ്ടായിരുന്നു .ആദ്യകാലങ്ങളിൽ ഹിന്ദുമത വിഭാഗക്കാരായിരുന്നു കൂടുതലും ഇവിടെ ഉണ്ടായിരുന്നത് .ക്രമേണ ക്രിസ്താനികളും മുക്കാട്ടുകരയുടെ ഭാഗമായി മാറി .അപ്രകാരം അന്നും ഇന്നും മതസൗഹാർദ്ദ ജീവിതം നയിക്കുന്ന സമൂഹമാണ് മുക്കാട്ടുക്കര ദേശം .
പൊതുസ്ഥാപനങ്ങൾ
- ഗ്രാമീണ വായന ശാല , മുക്കാട്ടുകര
- പൊതുവായന കേന്ദ്രം ,കളിയിടം, മുക്കാട്ടുകര
- അങ്കണവാടി No: 43,ഡിവിഷൻ -15, മുക്കാട്ടുകര
- പോസ്റ്റ് ഓഫീസ്, നെട്ടിശ്ശേരി, മുക്കാട്ടുകര