കോട്ടപ്പുറം എച്ച് എസ്സ് പരവൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പരവൂർ

കോട്ടപ്പുറം എച്ച് എസ്സ്

കൊല്ലം‌ ജില്ലയുടെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ പരവൂർ. ‍കടലും ഇത്തിക്കര കായലും പൊഴി മുഖാന്തരം ഒന്നുചേരുന്ന ഒരു തീരപ്രദേശമാണ് പരവൂർ. ജില്ലയിലെ ഒരു പ്രധാന മത്സ്യബന്ധനകേന്ദ്രവും കയറുല്പാദനകേന്ദ്രവുമാണ് ഇത്. കൂടാതെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.

ഭൂമിശാസ്ത്രം

പരവൂരിന്റെ പടിഞ്ഞാറെ അതിർത്തി അറബിക്കടലാണ്. ‍കൊല്ലത്ത് നിന്നും റോഡുമാർ‌ഗ്ഗവും (20 കി.മീ) റെയിൽമാർ‌ഗ്ഗവും(13 കി.മീ) പരവൂരിൽ എത്തിച്ചേരാം.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പരവൂർ മുനിസിപ്പൽ പാർക്ക്
  • കാവേരി ആനത്താവളം
  • മാൻഗ്രോവ് സ്പോട്

ആരാധനാലയങ്ങൾ

  • പുതിയ കാവ് ക്ഷേത്രം
  • പുതിയിടം മഹാദേവ ക്ഷേത്രം
  • പുറ്റിങ്ങൽ ദേവി ക്ഷേത്രം

ശ്രദ്ധേയരായ വ്യക്തികൾ

  • മടവൂർ രാമചന്ദ്രൻ
  • പരവൂർ ഗോവിന്ദൻ ദേവരാജൻ
  • കണക്കു ചെമ്പകരാമൻ കേശവ പിള്ള

വിദ്യാഭ്യാസ സ്ഥാപനങ്ങൾ  

കോട്ടപ്പുറം ഹൈ സ്കൂൾ അകത്തളം
  • കോട്ടപ്പുറം ഹൈ സ്കൂൾ
  • എസ് എൻ വി ഗർൽസ് സ്കൂൾ  
  • ജി എൽ പി എസ് കോട്ടപ്പുറം