എ.എം.എൽ.പി.എസ്. വലിയപറമ്പ് വെസ്റ്റ്/എന്റെ ഗ്രാമം
വലിയപറമ്പ
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വലിയപറമ്പ്
കോഴിക്കോട് -പാലക്കാട് റൂട്ടിൽ പുളിക്കൽ അങ്ങായിൽ നിന്ന് 3 Km കിഴക്ക് സഞ്ചരിച്ചാൽ വലിയ പറമ്പിലെത്തി. വടക്കൻ മലയുടെ താഴ് വാരത്ത് ഉണ്യത്തിപ്പറമ്പിനോടും ചെമ്മലപറമ്പിനോടും പാലപറമ്പിനോടും അതൃത്തി പങ്കു വെക്കുന്ന ഒരിടം.നാല് ഭാഗവും റോഡുകൾ . കൊണ്ടോട്ടി എടവണ്ണപ്പാറ വാഴക്കാട് പുളിക്കൽ - എന്നിവിടങ്ങളിലേക്ക് റോഡുകൾ.ആലക്ക പറമ്പ് എന്ന സ്ഥലമാണ് ഈ പ്രദേശത്തിൻറെ കേന്ദ്രഭാഗം. ഇവിടെനിന്ന് നീറാട് പുളിക്കൽ തുറക്കൽ കൊട്ടപ്പുറം എന്നിവിടങ്ങളിലേക്ക് ഗതാഗതസൗകര്യമുണ്ട്.
2 എൽ പി സ്കൂളുകളും ഒരു യുപി സ്കൂളും വലിയപറമ്പിൽ ഉണ്ട്. കൂടാതെ ഒരു ഹെൽത്ത് സെൻറർ, പോസ്റ്റ് ഓഫീസ്, അംഗനവാടികൾ ,വായനശാല എന്നിവയും ഈ ഗ്രാമത്തിൽ ഉണ്ട്. വലിയപറമ്പിൽ നിന്ന് അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തും.
ചരിത്ര സ്മാരകങ്ങൾ
- മോയിൻകുട്ടി വൈദ്യർ സ്മാരകം
- കൊണ്ടോട്ടി നേർച്ച_ഖുബ്ബ
മോയിൻകുട്ടി വൈദ്യർ സ്മാരകം
മോയിൻകുട്ടി വൈദ്യർക്ക് (1852–1892) സമർപ്പിച്ചിരിക്കുന്ന ഒരു സ്മാരകമന്ദിരമാണ് മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം[1]. മലയാളം ഭാഷയിലെ മാപ്പിള പാട്ടു വിഭാഗത്തിലെ പ്രശസ്ത കവികളിൽ ഒരാളാണ് മോയിൻകുട്ടി വൈദ്യർ. [2] മാപ്പിള കലാ പഠനകേന്ദ്രം കൂടിയാണ് ഈ സ്മാരകം. 1999-ൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ ഉദ്ഘാടനം നിർവ്വഹിച്ച[അവലംബം ആവശ്യമാണ്] ഈ സ്ഥാപനം കൊണ്ടോട്ടിയിലാണ് നിലകൊള്ളുന്നത്.
കൊണ്ടോട്ടി-ഖുബ്ബ
കൊണ്ടോട്ടിയുടെ ചരിത്രമുറങ്ങുന്ന കുടീരമാണ് ഖുബ്ബ. പേർഷ്യൻ ശില്പകലയിലുള്ള കേരളത്തിലെ ആദ്യത്തെ ചരിത്രസ്മാരകം കൂടിയാണിത്. കൊണ്ടോട്ടിയുടെ സ്ഥാപകനായ ഹസ്രത്ത് ഷൈഖ് മുഹമ്മദ്ഷാഹ് ചിഷ്തി തങ്ങളുടെ മഖ്ബറയായ ഈ സ്മാരകം രണ്ടുനൂറ്റാണ്ടിലേറെയായി നിലകൊള്ളുന്നു. ഇന്തോ സാരസ്വൻ ശില്പകലയുടെ മനോഹാരിതയിൽ ഉയർന്ന ഈ മക്ബറ ചിഷ്തി ഖാദിരി തരീഖ്വത്ത് വിഭാഗക്കാർക്ക് ആരാധനാകേന്ദ്രം കൂടിയാണ്. സ്ത്രീകൾക്ക് ഉള്ളിൽ കയറി പ്രാർത്ഥിക്കാൻ അനുവാദമുള്ള ഖുബ്ബയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്തുന്നു