എസ്സ് വി യു പി എസ്സ് പുലിയൂർക്കോണം/എന്റെ ഗ്രാമം
പുലിയൂർക്കോണം പള്ളിക്കൽ
തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ മടവൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുലിയൂർക്കോണം.
[[
നിലമേൽ -പാരിപ്പള്ളി സംസ്ഥാന പാതയിൽ നിലമേൽ നിന്നും 2 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പുലിയൂർക്കോണം .പള്ളിയും അമ്പലവും സ്കൂളും ചേർന്നതാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം .ഇവിടെ നിന്നും വടക്കു കിഴക്കോട്ടു പോയാൽ നിലമേൽ എൻ എച് ലേക്കും പടിഞ്ഞാറോട്ടു പോയാൽ പാരിപ്പള്ളി ഭാഗത്തേക്കും എത്താം.
കൃഷിഭൂമികൾ കൊണ്ട് സമ്പന്നമാണ് ഈ ഗ്രാമം.ഗ്രാമ വാസികളുടെ പ്രധാന ഉപജീവന മാർഗം കൃഷിയും ചെറിയ സംരംഭകളുമാണ്.നാനാമതസ്ഥരും താമസിയ്ക്കുന്ന ഇടം.കലകളെ ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരാണ് ഈ ഗ്രാമത്തിലുള്ളവർ.സംഗീതം ,നൃത്തം ,വാദ്യോപകരണ പരിശീലനം, ഇവയ്‌ക്കെല്ലാം പ്രാവീണ്യമുള്ള വ്യക്തികൾ ഈ ഗ്രാമത്തിലുണ്ട്.ചിത്ര രചന , പാഴ്വസ്തുക്കൾ കൊണ്ട് ഉത്പന്ന നിർമാണം എന്നിവയിൽ പ്രാവീണ്യമുള്ളവരും ഈ സ്കൂളിലെ കൂട്ടികളാണ്.തൊട്ടടുത്തായി തന്നെ പുലിയൂർക്കോണം എൽ പി സ്കൂളും സ്ഥിതിചെയ്യുന്നത് .മടവൂർ എന്ന സ്ഥലത്തു മറ്റൊരു എൽ പി സ്കൂളും ഹൈസ്കൂളും സ്ഥിതിചെയുന്നു.