ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹൈസ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| 2021-22 | 2022-23 | 2023-24 |

ഹൈസ്കൂൾ
1885 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് 96 വർഷങ്ങൾക്കു ശേഷം 1981 – ൽ ഹൈസ്ക്കൂളായും 1994 – ൽ മോഡൽ സ്കൂളായും ഞങ്ങളുടെ സ്കൂൾ വളർന്നു. എസ് എസ് എൻ ൽ സിയുടെ ആദ്യ ബാച്ച് പരീക്ഷയെഴുതിയ 1983 – 1984 മുതൽ വിജയ ശതമാനത്തിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ മുൻ നിരയിലെത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. സ്കൂളിന്റെ വളർച്ചയുടെ പിന്നിൽ പ്രയത്‌നിച്ച ഒട്ടനവധി മഹാത്‌മാക്കൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. 1994 – ൽ മോഡൽ സ്കൂളായി ഉയർത്തിയതിനു പിന്നിൽ പ്രവർത്തിച്ച സ്പോൺസറിംഗ് കമ്മറ്റി കൺവീനർ പരേതനായ ശ്രീ. കെ ജി കൊച്ചുകൃഷ്ണനായർ, വിവിധ ഘട്ടങ്ങളിൽ കോവളം എം എൽ എ മാരായി പ്രവർത്തിച്ചവർ, 1981 – ൽ ഹൈസ്കൂളായി ഉയർത്തിയ മുൻ മന്ത്രി ശ്രീ. ബേബി ജോൺ, 1994 – ൽ വിദ്യാലയത്തിന്റെ നേട്ടങ്ങളെ അംഗീകരിച്ചുകൊണ്ട് മോഡൽ സ്കൂളായി ഉയർത്തി നാമകരണം ചെയ്ത് അതോടൊപ്പം കമ്പ്യൂട്ടർ പഠനകേന്ദ്രവും അനുവദിച്ച മുൻ മന്ത്രി ശ്രീ. ഇ .ടി. മുഹമ്മദ് ബഷീർ, വിവിധ പി ടി എ കൾ, മറ്റ് ജനപ്രതിനിധികൾ, പ്രഥമാധ്യാപകർ, മറ്റ് സാമൂഹ്യ – സാംസ്ക്കാരിക വിദ്യഭ്യാസ പ്രവർത്തകർ എന്നിങ്ങനെ ഈ വിദ്യാലയ മുത്തശ്ശിയുടെ ജീവചരിത്ര പുസ്തകത്തിൽ കാലാതീതമായി തിളങ്ങി നിന്ന നിരവധി നക്ഷത്രങ്ങളുണ്ട്.
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായി. 16 ക്ലാസ്സുകളിലായി, 18 ക്ലാസ്സുകളിലെ കുട്ടികളുണ്ട്. ഒരു 1T ലാബ്, സയൻസ് ലാബ്, പതിനാറ് സ്മാർട്ട് ക്ലാസ്സ് മുറികളും ഹൈസ്കൂൾ വിഭാഗത്തിനുണ്ട്. 273 പെൺകുട്ടികളും 450 ആൺ കുട്ടികളും ഉൾപ്പെടെ 723 കുട്ടികൾ ഹൈസ്കൂൾ വിഭാഗത്തിലുണ്ട്. പഠന മികവിനൊപ്പം കലാകായിക രംഗങ്ങളിൽ, സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയരായ വിദ്യാർത്ഥികൾ ഹൈസ്കൂൾ വിഭാഗത്തിലുണ്ട്.
'ഹൈസ്കൂൾ അധ്യാപകർ 2021-22
ജൂൺ 5: ലോക പരിസ്ഥിതി ദിനം
പരിസ്ഥിതി ചിന്തകളുടെ മാറ്റ് വർദ്ധിപ്പിച്ച പരിസ്ഥിതി ദിനമായിരുന്നു ജൂൺ 5. അടച്ചിരിപ്പ് കാലമായതിനാൽ കുടുംബസമേതം, പരിസ്ഥിതിയെ കൂടുതൽ പരിപാലിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചതിൻ്റെയും, ചെടികൾ പരിപാലിക്കുന്നതിന്റെയും ഫോട്ടോയും വീഡിയോകളും കുട്ടികൾ അയച്ചു തന്നു. ചിത്രരചന, പോസ്റ്റർ എന്നിവ തയാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. പരിസ്ഥിതിഗാനാലാപന വീഡിയോകളടക്കം സ്കൂൾ യൂടൂബിൽ അപ്‍ലോഡ് ചെയ്യുകയുണ്ടായി.
പുസ്തകവായന
വായനാ കുറിപ്പ് തയ്യാറാക്കൽ
ഹിരോഷിമ നാഗസാക്കി ദിനാചരണം
അമൃത മഹോത്സവം
സ്വാതന്ത്ര്യദിനാഘോഷം
പുസ്തകാസ്വാദനം
എന്റെ ജീവിതമാണ് എന്റെ സന്ദേശം
ഒക്ടോബർ 2 - ഗാന്ധിജയന്തി ദിനത്തിൽ ഓൺലൈൻ അസംബ്ലി സംഘടിപ്പിച്ചു. ഗാന്ധിയൻ ആദർശങ്ങളുടെ പ്രചരണാർത്ഥം, കുട്ടികൾ വൃക്ഷത്തൈകൾ നടുകയും, ഗാന്ധി,കസ്തൂർബാ, എന്നിവരുടെ വേഷമണിഞ്ഞ ഫോട്ടോ, വീഡിയോ എന്നിവ പങ്കുവച്ചു.വീടും പരിസരവും വൃത്തിയാക്കി.ഗാന്ധി കവിതകൾ ആലപിച്ചു. ഗാന്ധിജിയുടെ ജീവിതമുഹൂർത്തങ്ങൾ ഉൾക്കൊള്ളുന്ന ആൽബം നിർമ്മിച്ചു. ഗാന്ധി ദർശൻ, സോഷ്യൽ സയൻസ് ക്ലബ് ഇവയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ക്വിസ്സ് സംഘടിപ്പിച്ചു.