10:34, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ലോക്ഡൗൺ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകൾ കോർക്കാതെ ഓർത്തിടാം
മരങ്ങൾ മുരടിക്കാതെ കാത്തിടാം
വീട്ടിലിരുന്നൊന്നായി പ്രതിരോധിച്ചിടാം
വിണ്ണിൽ നിന്നീ വ്യഥ മാറും വരെയും
സമയമില്ലാതോടിയിരുന്നെൻ അച്ഛനുമമ്മയും
എനിക്കരികത്തിപ്പോൾ ഉണ്ടെന്നോർക്കുമ്പോൾ
ഈർക്കിലി കളിക്കാനും സാറ്റ് കളിക്കാനും
ഇഷ്ടംപോലെ സമയം കിട്ടിയതോർക്കുമ്പോൾ
ഈ ലോക്കിൽ ഞാൻ ഡൗൺ അല്ല
ഈ ലോക്കെനിക്കു സന്തോഷം തന്നെ...