സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ഓണാഘോഷം 2023

Schoolwiki സംരംഭത്തിൽ നിന്ന്

ഓണാഘോഷം വിപുലമായി ആഘോഷിച്ചു. ഏറ്റവും ആകർഷകമായ  പൂക്കള മത്സരം ക്ലാസ്സ്  അടിസ്ഥാനത്തിൽ നടത്തി.  വാശിയോടെ മുഴുവൻ ക്ലാസ്സിലെ കുട്ടികളും  പൂക്കള മത്സരത്തിൽ പങ്കെടുത്തു.  വളരെ നിലവാരത്തിലുള്ള പൂക്കളത്തിൽ നിന്ന് ആദ്യ മൂന്ന് സ്ഥാനങ്ങൾ കണ്ടെത്താൻ  വിധി  കർത്താക്കൾ  നന്നേ വിഷമിച്ചു.  ക്ലാസ് അടിസ്ഥാനത്തിൽ തന്നെ  വടം വലി മത്സരവും നടന്നു.  സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും പായസ വിതരണവും നടത്തി. ശേഷം നടന്ന ശിങ്കാരി മേളത്തോടൊപ്പം മുഴുവൻ കുട്ടികളും താളം പിടിച്ചു നൃത്തം വെച്ച്  ഓണാഘോഷം ആഹ്ളാദ  തിമിർപ്പിലാക്കി .

ഓണാഘോഷത്തിന്റ  വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യൂക

https://www.youtube.com/watch?v=ZvIJmyRnPJg