കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:32, 19 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13748 (സംവാദം | സംഭാവനകൾ) ('== ശുചിത്വ ക്ലബ്ബ് == ലഘുചിത്രം|ശുചിത്വ മിഷൻ മാലിന്യ സംഭരണി നമ്മുടെ സ്കൂളിൽ 2017 ൽ ഇ വി ചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ ശുചിത്വ ക്ലബ്ബ് രൂപീക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശുചിത്വ ക്ലബ്ബ്

ശുചിത്വ മിഷൻ മാലിന്യ സംഭരണി

നമ്മുടെ സ്കൂളിൽ 2017 ൽ ഇ വി ചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ ശുചിത്വ ക്ലബ്ബ് രൂപീകരിച്ചു.ഓരോ ക്ലാസിലെയും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും ലീഡർമാരും അടങ്ങുന്നതാണ് ക്ലബ്ബ് അംഗങ്ങൾ.സ്കൂളിലെ പരിസരവും ക്ലാസ്സ് മുറികളും ശുചിമുറിയുടെ പരിസര പ്രദേശങ്ങളും മറ്റും വൃത്തിയായി സൂക്ഷിക്കാൻ ക്ലബ്ബ് അംഗങ്ങൾ ജാഗ്രത പുലർത്തുന്നു.പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗശൂന്യമായ പേനകളും മറ്റും വ്യത്യസ്ത രീതിയിൽ നിക്ഷേപിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും ബോധവത്കരണം നടത്തുകയും ചെയ്യുന്നതോടൊപ്പം വ്യക്തി ശുചിത്വം അതിന്റെ വിവിധ തലങ്ങൾ എന്നിവയെ കുറിച്ചുമുള്ള അവബോധം തുടങ്ങിയവയെല്ലാം ക്ലബ്ബിന്റെ പ്രവർത്തനങ്ങളാണ്.

ഹരിത കേരളം മിഷൻ പദ്ധതിയുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും പഞ്ചായത്തു തലത്തിൽ നിന്നും  മാലിന്യം നിക്ഷേപിക്കാനായി ചവറ്റു കൊട്ട ലഭിച്ചു.പ്ലാസ്റ്റിക് കുപ്പി ,കവറുകൾ ,കടലാസ്സ് തുടങ്ങിയവ പ്രത്യേകം നിക്ഷേപിക്കാനായി മൂന്നു ചവറ്റു കൊട്ടകൾ വിദ്യാലയത്തിൽ സ്ഥാപിച്ചു.കുട്ടികൾ അതിനെ നല്ല രീതിയിൽ ഉപയോഗിച്ച് വരുന്നു.