കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 18 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('== '''പരിസ്ഥിതി ക്ലബ്''' == പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം അറിയിച്ചു കൊണ്ടും കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്താൻ പ്രേരിപ്പിച്ചു കൊണ്ടും ജൈവ കൃഷിയോടുള്ള ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ക്ലബ്

പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം അറിയിച്ചു കൊണ്ടും കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്താൻ പ്രേരിപ്പിച്ചു കൊണ്ടും ജൈവ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തിയെടുക്കാനും കുട്ടികർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും  നമ്മുടെ വിദ്യാലയം എന്നും മറ്റുള്ളവർക്ക് മാതൃകയാണ്.നിരവധി പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്യത്തിൽ വിദ്യാലയം ഏറ്റെടുത്ത് നടത്തി വരുന്നു.

      2014-ൽ  വൈസ് മെൻ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ  വിദ്യാലയാങ്കണത്തിൽ ഒരു ഔഷധത്തോട്ടം നിർമ്മിച്ചു. 2015-ൽ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട നിർമ്മാണ ശില്പശാല നടത്തി.പുനം കൃഷി സ്ഥലം സന്ദർശിക്കുകയും മികച്ച ജൈവകർഷകനായി തെരഞ്ഞെടുക്കപ്പെട്ട കപൂര് ഷാജിയുമായി അഭിമുഖം നടത്തുകയും അവരുടെ കൃഷിത്തോട്ടം സന്ദർശിക്കുകയും ചെയ്തു.

2016 - ൽ പേപ്പർ ബാഗ് നിർമ്മാണ ശില്പശാല ,പൂന്തോട്ട നിർമ്മാണം എന്നിവ നടത്തി.അതുകൂടാതെ കരിം ഫോറസ്റ്റ് പഠനയാത്ര, മണ്ണിനെ ക്കുറിച്ച്  ബോധവല്കരണ ക്ലാസ്( ഡോ.പി.കെ സജീഷ്) എന്നിവ സംഘടിപ്പിച്ചു.

2017 -ൽ  25 ഓളം നേന്ത്രവാഴക്കൃഷി  , പച്ചക്കറിത്തോട്ട നിർമ്മാണം നടത്തി.ഈ വർഷം തന്നെ ആറളം ഫാമിലേക്ക് പ0നയാത്രയും  സംഘടിപ്പിച്ചു. എല്ലാ പരിസ്ഥിതി ദിനത്തിലും  കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അത് പരിപാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു വരുന്നു.

    2019 -ൽ കരനെൽ കൃഷിയും വാഴ, ചേമ്പ്, ചേന എന്നിവയും ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കൃഷി ചെയ്തു. ഈ വർഷം കൃത്രിമ വനം   'മിയാ വാക്കി'  പദ്ധതി വിദ്യാലയത്തിൽ പുരോഗമിക്കുന്നു.  അതോടൊപ്പം പച്ചക്കറിത്തോട്ടവും ഒരുങ്ങുന്നുണ്ട്.  വിപുലമായ ഒരു പൂന്തോട്ട നിർമ്മാണവും വിദ്യാലയത്തിൻ്റെ ആലോചനയിലുണ്ട്.

വേനൽച്ചൂടിന്റെ കരവലയത്തിൽപ്പെട്ട് ഒരിറ്റു ദാഹജലത്തിനായ് പ്രകൃതിയിലൂടെ അലയുന്ന, പ്രകൃതിയുടെ കാവൽമാലാഖമാരായ കിളികളുടെ ദാഹമകറ്റാനായി 2021 - 2022 അധ്യയനവർഷത്തിൽ കരിപ്പാൽ എസ്.വി.യു.പി സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന്  "പറവകൾക്കൊരു തണ്ണീർക്കുടം "പദ്ധതി 8/03/2022 ചൊവ്വാഴ്ച ഹെഡ്മിസ്ട്രസ്സ് വത്സല ടീച്ചർ ആൽമരച്ചില്ലയിൽ ചട്ടിയിൽ വെള്ളമൊഴിച്ച് ഉദ്ഘാടനം ചെയ്തു. എല്ലാ വീടുകളിലും കുട്ടികളും ഇതിന്റെ ഭാഗമായി കിളികൾക്ക് തണ്ണീർക്കുടം ഒരുക്കുകയും ചെയ്തു