യു.പി.എസ്സ്. പേഴുംമൂട്/അക്ഷരവൃക്ഷം/കൊറോണ

00:01, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("യു.പി.എസ്സ് പേഴുമൂഡ്/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...)
കൊറോണ

കൊറോണയെന്നുള്ള മഹാമാരിയെ മറക്കുമോ
മാനുഷനുള്ള കാലം ബന്ധവും സ്വന്തവും
ഇല്ലാതോടിയ മർത്യനെ വീട്ടിൽ ഇരുത്തി രോഗം.

ചൈനയിലുള്ള വുഹാനെന്ന ചന്തയിൽ മാംസത്തിൽ നിന്നും പകർന്ന രോഗം
ലോകരാജ്യങ്ങളെ ഒന്നായ് തകർക്കുവാൻ കഴിവുള്ളതാണീ കൊറോണ രോഗം.

പല പല രാജ്യങ്ങൾ താണ്ടിയ വൈറസ് നിരവധി മർത്ത്യരെ കൊന്നൊടുക്കി
ദൈവത്തിൻറെ സ്വന്തം നാടെന്ന് പേരുള്ള കേരളക്കരയിലും രോഗമെത്തി.

ചൈനയിൽ നിന്നെത്തി കുട്ടികൾ മൂന്നുപേർ തൃശൂരിലെത്തീ രോഗവുമായി
അവിടുന്ന് പകരാതെ പടരാതെ സൂക്ഷിച്ചു കേരളത്തിൻറെ സാരഥികൾ.

പിന്നെയും ദിവസങ്ങൾ ഒരുപാട് കഴിയവേ പത്തനംതിട്ടയിൽ രോഗമായി.
ഇറ്റലിയിൽനിന്ന് വന്നെത്തി ഒരുകൂട്ടർ രോഗമുണ്ടെന്ന് അറിഞ്ഞിടാതെ.

പിന്നെ പടർന്നത് പല പല ജില്ലയിൽ ഒടുവിലായി കൊല്ലത്തും രോഗമെത്തി.
രോഗത്തെ നാട്ടിൽനിന്ന് ഓടിക്കുവാൻ ലോക് ഡൗണുമെത്തി പിറകെയായി.

മാതാപിതാക്കളെ നോക്കാത്ത മക്കളും ലോക്ഡൗണിൽ പെട്ട് വീട്ടിലായി
മദ്യമില്ലാതൊരു ആഘോഷമില്ലാത്ത മർത്യന് മദ്യവും കിട്ടാതെയായി.

നാൾക്കുനാൾ പെരുകുന്ന പീഡന കേസുകൾ നാട്ടിലായൊന്നും കേൾക്കാതെയായ്
ദിവസവും കേൾക്കുന്ന വാഹനാപകടം പേരിനു പോലും കേൾക്കാതായി.

അങ്ങനെ ഒരുപാട് നേട്ടങ്ങളുണ്ടായി ലോക് ഡൗണിൻ കാലത്ത് കേരളത്തിൽ
എങ്കിലും അറിയാതെ പ്രാർത്ഥിച്ചുപോകുന്നു ഇങ്ങനെയൊരു വിധി ഇനി വേണ്ടെന്ന്.

നമ്മുടെ നാട്ടിലെ പ്രതിരോധ നടപടി ലോകരാഷ്ട്രങ്ങളിൽ ശ്രദ്ധ നേടി
നിരവധി ആൾക്കാരെ കൊല്ലുവാനാകാതെ സ്തബ്ധനായി നിന്നു കൊറോണ പോലും.

 അഭിമാനപൂർവ്വം പറഞ്ഞീടുമെന്നും ഞാൻ കേരളമെന്നുടെ സ്വന്തമെന്ന്
പ്രാർത്ഥിച്ചിടാം നമുക്കെന്നും തണലേകും നമ്മുടെ മാലാഖമാർക്കുവേണ്ടി.
 

റിംന ഫാത്തിമ എൻ ആർ
5B യു.പി.എസ്സ് പേഴുമൂഡ്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത