ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രപ്രസിദ്ധമായ കാഞ്ഞൂരിലും പരിസരപ്രദേശങ്ങളിലുമുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം മുൻ നിർത്തിക്കൊണ്ട്‌ 1943 ൽ ഈ വിദ്യാലയം സ്ഥാപിതമായി.ഇത്‌ ഇപ്പോൾ സി.എം.സി മേരിമാതാ കോർപ്പറേറ്റ്‌ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.1991 ൽ മലയാളം മീഡിയത്തിന്‌ സമാന്തരമായി ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകളും ആരംഭിച്ചു.കെ.സി.എസ്‌.എൽ,ഡി.സി.എൽ മുതലായ സംഘടനകൾ,വിദ്യാരംഗം കലാസാഹിത്യവേദി,ഗൈഡിംഗ്‌,റെഡ്‌ക്രോസ്‌ വിവിധ ക്ലബ്ബുകൾ എന്നിവ കുട്ടികളുടെ സർവ്വതോൽമുഖമായ വളർച്ചയെ സഹായിക്കുന്നു.കൂടാതെ കുട്ടികളുടെ സ്വഭാവരൂപവൽക്കരണത്തിനും ആദ്ധ്യാത്മിക വളർച്ചയ്‌ക്കും പ്രത്യേക പരിശീലനം നൽകി വരുന്നു.5 മുതൽ 10 വരെ ക്ലാസ്സുകളിലായി 707 പെൺകുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്‌.32 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഹെഡ്‌മിസ്‌ട്രസ്‌ സിസ്റ്റർ ആൻസിനിയുടെ നേതൃത്വത്തിൽ സേവനമനുഷ്‌ഠിക്കുന്നു.ഈശ്വരകൃപയോടൊപ്പം കാര്യക്ഷമമായി പ്രവർത്തിക്കുന്ന അദ്ധ്യാപക രക്ഷാകർതൃ സംഘടനയുടെയും നാട്ടുകാരുടെയും ഗുണകാംക്ഷികളുടെയും സഹായസഹകരണങ്ങളും ഈ വിദ്യാലയത്തെ പുരോഗതിയിലേയ്‌ക്ക്‌ നയിച്ചുകൊണ്ടിരിക്കുന്നു

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

മറ്റു പ്രവർത്തനങ്ങൾ

  • കുട്ടികൾക്ക് കൗൺസിലി‍ങ്‍
  • മൂല്യ അധിഷ്ഠിത വിദ്യാഭ്യാസം.

എല്ലാ ക്ലാസ്സുകളിലും മോറൽ സയൻസ് പുസ്തകം കൃത്യമായും പഠിപ്പിക്കുന്നുണ്ട്. പ്രോഗ്രാമുകൾ അവതരിപ്പിക്കുമ്പോൾ മൂല്യങ്ങൾക്കൊള്ളുന്ന പ്രോഗ്രാമുകൾ ചെയ്യുന്നതിന് വളരെ ശ്രദ്ധിക്കുന്നു. ഓരോ അധ്യാപകരും താങ്കളുടെ സബ്ജക്ടിനൊപ്പം നല്ല മൂല്യങ്ങൾപകർന്നേകാൻ ശ്രദ്ധിക്കുന്നു. പാവപ്പെട്ടവരോട് കാരുണ്യം ഉണ്ടാകത്തക്കവിധം ക്ലാസുകളിൽ പറയുന്നു. അതാത് ക്ലാസുകളിൽ പൈസ അത്യാവശ്യ സന്ദർഭങ്ങളിൽ കളക്ഷൻ എടുത്ത് അർഹരായവർക്ക് കൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നു.നിത്യോപയോഗ സാധനങ്ങൾ കളക്ട് ചെയ്ത് വൃദ്ധസദനങ്ങൾ സന്ദർശിച്ചു. തിരിച്ചു വന്നപ്പോൾ മറ്റുള്ളവർക്കുകൂടി ഉപകാരപ്പെടും വിധം ഷെയർ ചെയ്യുന്നു. പൊതിച്ചോറ് വിതരണം ചെയ്തു. സന്മാർഗ ബോധനക്ളാസുകൾ തുടങ്ങിയവ നടത്തിപ്പോരുന്നു.

  • Free Tution Remedial Teaching

പഠിക്കാൻ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് ഫ്രീ ടൈം,  ക്ലാസ് വിട്ടതിനുശേഷം,  ക്ലാസ് ഉള്ളപ്പോൾ തന്നെയും മാത്‍സ്, മലയാളം,  ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് സ്റ്റാൻഡേർഡ് 5 മുതൽ 9 വരെ പ്രത്യേക പരിശീലനം നൽകി.  അക്ഷരപ്പുലരി എന്ന ആ ക്ലാസിലേക്ക് ഇടയ്ക്ക് മാതാപിതാക്കളെയും വിളിച്ചിരുന്നു.

  • ജാഗ്രത സെൽ & ചൈൽഡ് പ്രൊട്ടക്ഷൻ സെൽ

ഇടയ്ക്കിടെ കൂടുകയും കുട്ടികളുടെ പ്രൊട്ടക്ഷൻ ഉറപ്പാക്കുന്നതിനുള്ള നടപടി എടുക്കുകയും ചെയ്തുവരുന്നുണ്ട്.  മയക്കുമരുന്നിന്റെ, തെറ്റായ സ്നേഹബന്ധങ്ങളുടെ പിടിയിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് കരുതൽ നടപടികൾ എടുക്കുന്നു.

  • Social Work through Education
  • സാമൂഹ്യപ്രതിബന്ധത:

സമൂഹത്തിൽ ഉണ്ടാകുന്ന അതിക്രമങ്ങൾ, മഹാദുരന്തങ്ങൾ എന്നിവ സംഭവിക്കുമ്പോൾ അതിനെക്കുറിച്ച് അസംബ്ലിയിൽ സംസാരിക്കുകയും പ്രാർത്ഥിക്കാൻ നിർദ്ദേശിക്കുകയും ഒരുമിച്ച് തിരി തെളിയിക്കുകയും ചെയ്യുന്നു.  കൂടുതൽ കുട്ടികളുടെ ഒപ്പുശേഖരണം നടത്തുക എന്നിവ നടത്തി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മനുഷ്യചങ്ങല, പൊതുവേദിയിൽ Skit, ഓട്ടൻതുള്ളൽ എന്നിവ നടത്തി. പുതിയേടം തുറസ്സായ സ്ഥലത്ത് ലയൺസ്‌ ക്ലബ്ബിനോട് യോജിച്ച് അധ്യാപകരും കുട്ടികളും പച്ചക്കറിവിത്ത് നടാൻ പോയി.