വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
17:01, 30 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068 Rackini Josphine (സംവാദം | സംഭാവനകൾ) ('=='''കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സ്കൂൾ പ്രവർത്തന ഉദ്ഘാടനം'''== കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സ്കൂൾ പ്രവർത്തന ഉദ്ഘാടനം ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സ്കൂൾ പ്രവർത്തന ഉദ്ഘാടനം

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സ്കൂൾ പ്രവർത്തന ഉദ്ഘാടനം ജൂൺ രണ്ടാം തീയതി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് നിർവഹിച്ചു .പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗൈഡുകൾ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഗൈഡുകൾ സജീവ പങ്കാളിത്തം വഹിക്കുന്നു.സ്കൂൾ ഡിസിപ്ലിൻ ഡ്യൂട്ടികൾക്ക് ഗൈഡുകൾ നേതൃത്വം നൽകാറുണ്ട്.മാസത്തിൽ ഒരിക്കൽ സ്കൂളും പരിസരവും ശുചീകരിക്കുന്നു.ഗൈഡുകളുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തിവരുന്നു.ജില്ല സ്വാതന്ത്ര്യ ,റിപ്പബ്ലിക് ദിന പരേഡുകളിൽ പങ്കെടുക്കാറുണ്ട്,അനാഥരായ കുട്ടികളെ പാർപ്പിക്കുന്ന കാരുണ്യ തീരം ബാലഭവൻ ഗൈഡുകൾ സന്ദർശിച്ചു.2023 സെപ്റ്റംബർ 30 ഒക്ടോബർ 1 എന്നീ ദിവസങ്ങളിൽ സെൻറ് അലോഷ്യസ് സ്കൂളിൽ വച്ച് നടത്തിയ ക്യാമ്പിൽ ഗൈഡുകൾ പങ്കെടുത്തു.ഈ സ്കൂളിലെ ഗൈഡ്സ് കുട്ടികൾ മാതൃകാപരമായ വ്യക്തിത്വത്തിന് ഉടമകളാണ്.