ഫ്രീഡം ഫെസ്റ്റ്
വിജ്ഞാനത്തിന്റെയും നൂതന ആശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയാണ് സ്വതന്ത്ര വിജ്ഞാനോത്സവം (ഫ്രീഡം ഫെസ്റ്റ് 2023) .ഇതിന്റെ ഭാഗമായി സെന്റ് . അഗസ്റ്റിൻ. എച്ച്.എസ്.എസ് കുട്ടനെല്ലൂർ സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
ഫ്രീഡം ഫെസ്റ്റ്@സ്കൂൾ
ഫ്രീ സോഫ്റ്റ്വെയറിന്റെ പ്രചരണാർത്ഥം ആഗസ്റ്റ് 5 മുതൽ 12 വരെ ഫ്രീഡം ഫെസ്റ്റ് സ്കൂളിൽ നടത്തി. പ്രത്യേക അസംബ്ളി, എല്ലാ ക്ലാസിലും ബോധവത്കരണ പരിപാടികൾ , ഐ റ്റി കോർണർ, ഗെയിം കോർണർ, ഹാർഡ് വെയർ ഷോ, വിവിധ സെമിനാറുകൾ, പോസ്റ്റർ മത്സരം, പോസ്റ്റർ പ്രദർശനം എന്നിവ നടത്തി.
ഫീൽഡ് ട്രിപ്പ് @ഫ്രീഡം ഫെസ്റ്റ്
2023 ഓഗസ്റ്റ് പതിനാലാം തീയതി ലിറ്റിൽ കൈറ്റ്സിലെ 100 കുട്ടികളും മിസ്ട്രസുമാരും എസ് ഐ റ്റി സി യും തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റ് കാണാനായി പോയി. ആദ്യത്തെ ഹാളിലെ വിവിധ അർഡുനോ പ്രോജക്ടുകളും മറ്റും കുട്ടികളിൽ കൗതുകമുണർത്തി. മാത്രമല്ല നമുക്കും അർഡുനോയുപയോഗിച്ച് ഇത്തരം പ്രോജക്ടുകൾ ചെയ്യാമെന്ന ആത്മവിശ്വാസവും കുട്ടികളിൽ ഉളവായി. രണ്ടാമത്തെ പ്രദർശനഹാളിലെ ഓരോ സ്റ്റാളും കുട്ടികളെ ജിജ്ഞാസഭരിതരാക്കി. സെൻസറിൽ കൈകാണിച്ച് പാവയെ ചലിപ്പിക്കുന്നതു മുതൽ അവസാനം വരെ ഓരോന്നും വ്യക്തമായി മനസിലാക്കി കുട്ടികൾ കടന്നുപോയി. പോലീസിന്റെ പവലിയനും കെൽട്രോൺ പവലിയനും ത്രീഡി പ്രിന്റിംഗും ത്രീഡി കാഴ്ചകളും കുട്ടികൾ ആസ്വദിച്ചതോടൊപ്പം തന്നെ വിജ്ഞാനത്തിന്റെ വലിയ സമാഹരമായി മാറ്റുകയും ചെയ്തു. തങ്ങളുടെ സ്വന്തം സ്കുളിലെ കുട്ടികളെ സ്റ്റാളിൽ കണ്ടത് കുട്ടികളിൽ ആത്മാഭിമാനം വളർത്തി.
ഫ്രീഡം ഫെസ്റ്റ്@ടാഗോർ
12 മുതൽ 15 വരെ ടാഗോറിൽ വെച്ചു നടന്ന സംസ്ഥാനതല ഫ്രീഡം ഫെസ്റ്റിൽ സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുത്തു. അനിമേഷനിൽ ദേവശ്രീ നായർ, ദേവിശ്രീ, മിലി, മീനാക്ഷി, അപർണ എന്നിവർ തങ്ങളുടെ അനിമേഷനുകൾ പ്രദർശനത്തിൽ വെച്ചു. ദിയ, നീരജ എന്നിവർ സ്ക്രാച്ചിൽ തയ്യാറാക്കിയ ഗെയിം അവതരിപ്പിച്ചു. പ്രദർശനം കാണാൻ വരുന്നവർക്ക് കളിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. റോബോട്ടിക് വിഭാഗത്തിൽ സേഫ് ലോക്ക്, ബോബ് ലോക്ക് , ആട്ടോമാറ്റിക് കാർട്ട്, റെയിൽവേ ട്രാക്ക് ക്രാഷ് ഡിക്റ്ററ്റിംഗ് റോബോർട്ട് എന്നിവ നിയാ , വർഷ , റീമ , അലോക , ഗായത്രി, അക്ഷിത , അനഘ, കലാവേണി എന്നിവർ 4 ദിവസങ്ങളിലായി അവതരിപ്പിച്ചു. ആദ്യ ദിവസം രജിസ്ട്രേഷൻ ചെയ്യാൻ 12 ലിറ്റിൽ കൈറ്റ് അംഗങ്ങൾ എത്തിയിരുന്നു. 15 ന് നടന്ന സെമിനാറിൽ പ്രോഗ്രാമിംഗിന്റെ അനുഭവം പങ്കുവെക്കാൻ സീനിയർ ലിറ്റിൽ കൈറ്റ് അംഗങ്ങളായ റാണി, അനഘ സുരേഷ്, കലാ വേണി എന്നിവർക്ക് ടാഗോർ തിയറ്ററിന്റെ മെയിൽ ഹാളിൽ അവസരം ലഭിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി ഹൈടെക് ക്ലാസ് റൂം മിനെക്കുറിച്ച് സെമിനാർ അവതരിപ്പിച്ചു.