ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മനോഹരമായ ഒരു ഗ്രാമമാണ് പൂവത്തൂർ.ഒരു കുന്നിന്റെ മുകളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
ഐതിഹ്യപ്പെരുമ: സുമദശപുരമാണ് പൂവത്തൂരായതെന്ന് പൂർവ്വികർ പറയുന്നു. ദേവലോകത്തുനിന്നും ദേവസ്ത്രീകൾ ദശപുഷ്പം ശേഖരിക്കുന്നതിന് ഇവിടെ വന്നുപൊയ്ക്കൊണ്ടിരിക്കുന്നതിനാലാണ് സുമദശപുരമെന്നു പേരുണ്ടായത്. അതിനെ മലയാളീകരിച്ചതാകാം പൂവത്തൂരെന്ന പേര്. തികച്ചും ഗ്രാമീണമേഖലയായ പൂവത്തൂരിൽ ജനകീയ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1948-ൽ സ്ഥാപിച്ച പൂവത്തൂർ LP സ്ക്കൂളിലൂടെയാണ്. പൊടിയപ്പിയാശാൻ സൗജന്യമായി നൽകിയ 50 സെൻറ് സ്ഥലത്താണ് LP സ്ക്കൂൾ പ്രവർത്തനം നടത്തിയിരുന്നത്. 1957-ലെ പ്രഥമസർക്കാരിന്റെ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി 1958-ൽ ആണ് പൂവത്തൂർ UP സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. നാട്ടുകാരുടെ നിരന്തരപരിശ്രമത്തിന്റെ ഭാഗമായി 1980-ൽ ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയർത്തുകയുണ്ടായി. 1982-ൽ ആദ്യത്തെ SSLC ബാച്ച് പുറത്തുവന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ടു കെട്ടിടങ്ങളുണ്ട്. ഹയർസെക്കണ്ടറി വിഭാഗവും സ്കൂളിനുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യുട്ടർലാബ്, സയൻസ് ലാബുകൾ, ബൃഹത്തായ ലൈബ്രറി, മൾട്ടിമീഡിയറൂം എന്നിവയുണ്ട്. കുട്ടികളുടെ സുഗമമായ യാത്രക്കായി സ്ക്കൂൾബസ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- കുട്ടിക്കൂട്ടം
- പച്ചക്കറിത്തോട്ടം
- ലിറ്റിൽ കൈറ്റ്സ്
*സിവിൽസർവ്വീസ് പരിശീലനം
- ക്ലാസ് മാഗസിൻ.
- കരാട്ടേ പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രഥമഹെഡ്മാസ്ററർ ശ്രീ തുമ്പോട് കൃഷ്ണൻസാറും ശ്രീ രാഘവൻ ശാസ്താംകോട്ട അദ്ധ്യാപകനുമായിരുന്നു 1971-ൽസർക്കാർ സഹായത്തോടെ ബഹുനിലമന്ദിരം നിർമ്മിച്ചു .ദീർഘകാലം ഹെഡ്മാസ്ററർ ആയിരുന്ന അച്യുതൻനായർ സാറിന്റെ സേവനം ഭൗതികപുരോഗതിക്കു നിർണ്ണായകമായി.1980-ൽആദ്യ എസ്.എസ്എൽ.സി ബാച്ച്.ആദ്യ ഹെഡ്മിസ്ട്രസ് ശ്രീ മംഗളാബായിടീച്ചർ ആയിരുന്നു.2004-ൽ ഹയർസെക്കണ്ടറി നിലവിൽ വന്നു.ശ്രീമതി.രാധമ്മടീച്ചർ ആയിരുന്നു പ്രഥമപ്രിൻസിപ്പൽ==
- എസ്.മംഗളാബായി
- പി.തങ്കപ്പൻ
- കെ.ഗിരിജാദേവിഅമ്മ
- ആർ.ശരത്ചന്ദ്രൻ ഉണ്ണിത്താൻ
- ഡി.പത്മകുമാരി
- എം.എബ്രഹാം
- ഡി.ശാന്തകുമാരി
- എം.ദിവാകരൻപിള്ള
- പി.എൻ.സുമതിഅമ്മ
- സി.ശാന്തമ്മ
- ററി.ഇന്ദിരാബായി
- എ.എൽ.രാധമ്മ
- സേവ്യർഗേളി
- എച്ച്.മേരിജോൺസി
- വി.ലക്ഷ്മി
- എ.ശ്യാമകുമാരി
- വി.ജമീല
- ആർ.പ്രമിളകുമാരി
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
- നെടുമങ്ങാട് ബസ്റ്റാന്റിൽ നിന്ന് വെമ്പായം വന്നാൽ റോഡിലൂടെ 5 കി.മി. വന്നു ഇരിഞ്ചയം കവല അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു 1.6 കി.മി അകലം
{{#multimaps:8.612805555555555, 76.96727777777778|zoom=18}}