എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സ്വതന്ത്ര്യദിന ക്വിസ്

തീർത്ഥ എസ്
അഭിരാമി സി എസ്

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ക്വിസ് സംഘടിപ്പിച്ചു. ധീരദേശാഭിമാനികളുടെ ത്യാഗോജ്ജ്വലമായ അവധിയില്ലാത്തപോരാട്ടങ്ങളുടെ ഫലമായിട്ടാണ് നാം ഇന്ന് സ്വന്തമണ്ണിൽ സാഭിമാനം ജീവിക്കുന്നത്. നമ്മെ സ്വാതന്ത്ര്യത്തിലേയ്ക്ക് നയിച്ച പ്രവർത്തനങ്ങളേയും നേതാക്കന്മാരുടെ സംഭാവനകളേയും മുൻ നിറുത്തി വിദ്യാർത്ഥികൾക്കായി നടത്തിയ സ്വാതന്ത്ര്യദിനക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം തീർത്ഥ എസ് ( 8 C ), രണ്ടാം സമ്മാനം അഭിരാമി സി എസ് ( 8 C ) കരസ്ഥമാക്കി.

ഹിരോഷിമാ - നാഗസാക്കി ദിനാചരണം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9 ന് ഹിരോഷിമ – നാഗസാക്കി ദിന പോസ്റ്റർ നിർമ്മാണ മത്സരം. യുദ്ധം മാനവരാശിക്ക് വിതയ്‍ക്കുന്ന മഹാവിപത്തിനെ കുറിച്ചും യുദ്ധത്തിന്റെ പാതവെടിഞ്ഞ് എപ്പോഴും സമാധാനത്തിന്റെ മാർഗ്ഗത്തെ പിൻതുടരണമെന്നുമുള്ള ആശയങ്ങളെ പ്രചരിപ്പിക്കുന്ന പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ഒന്നാം സമ്മാനം അഭിരാമി സി എസ് ( 8 C) & ഐശ്വര്യ എം എസ് ( 9 A ), രണ്ടാം സമ്മാനം സ്ഥാനം ഭാഗ്യലക്ഷ്‍മി ടി ജി ( 10 B ) എന്നിവർ നേടി.