കെ.എച്ച്.എം.എച്ച്.എസ്. ആലത്തിയൂർ
പഴയ വെട്ടത്തുനാട്ടിലെ ആലത്തിയൂരില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് ആണ്
കെ.എച്ച്.എം.എച്ച്.എസ്. ആലത്തിയൂർ | |
---|---|
വിലാസം | |
ആലത്തിയൂര്‍ മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-01-2017 | Jktavanur |
കെ.എച്ച്.എം.എച്ച്.സ് ഹൈസ്ക്കൂള്‍ ഉദ്ഘാടനം ചെയ്ത്തത്.നാട്ടിലെ പൗരപ്രമുഖനായ കുഞ്ഞിമോന്‍ ഹാജിയുടെ സ്മ്രണാര്‍ഥം മുളന്തല ഹംസഹാജിയാണ് സ്ഥാപിച്ചത്.
ചരിത്രം
പഴയ വെട്ടത്തുനാട്ടിലെ ആലത്തിയൂരില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് ആണ്
കെ.എച്ച്.എം.എച്ച്.സ് ഹൈസ്ക്കൂള്‍ ഉദ്ഘാടനം ചെയ്ത്തത്.നാട്ടിലെ പൗരപ്രമുഖനായ കുഞ്ഞിമോന്‍ ഹാജിയുടെ സ്മ്രണാര്‍ഥം മുളന്തല ഹംസഹാജിയാണ് സ്ഥാപിച്ചത്.കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂര്‍
മലയാള ഭാഷാപിതാവിന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ തിരൂരില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെ ഐതീഹ്യപ്പെരുമയുള്ള ആലത്തിയൂര്‍ ഗ്രാമം. ഇവിടെ 1976-ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് കെ.എച്ച്.എം.ഹൈസ്കൂള്‍ ഉദ്ഘാടനം ചെയ്തു.യശശ്ശരീരനായ മുളന്തല ഹംസഹാജിയാണ് സ്ഥാപകനും പ്രഥമ മാനേജരും.ആലത്തിയൂരിലെ പൗരപ്രമുഖനായിരുന്ന കുഞ്ഞിമോന്‍ ഹാജിയെ അനുസ്മരിച്ചുകൊണ്ടാണ് സ്കൂളിന് പേര് നല്‍കിയിരിക്കുന്നത്. തൃപ്രങ്ങോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന സ്കൂളില്‍ മംഗലം,വെട്ടം,പുറത്തൂര്‍,തിരുന്നാവായ,തലക്കാട് മുതലായ സമീപ പഞ്ചായത്തുകളിലെ വലിയൊരു വിഭാഗം കുട്ടികളും പഠിക്കുന്നുണ്ട്.കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഇരുപത്തിമൂവ്വായിരത്തിലധികം പേര്‍ ഇവിടെ നിന്നും പഠിച്ചിറങ്ങി.ഇപ്പോള്‍ 8,9,10 ക്ലാസുകളില്‍ 70ഡിവിഷനുകളിലായി മൂവായിരത്തി എണ്ണൂറിലധികം കുട്ടികള്‍ പഠിക്കുന്നു.103അധ്യാപകരും 7 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. സയന്‍സിനും ഹ്യുമാനിറ്റീസിനും ഓരോ ബാച്ചുകള്‍ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ 2010 ആഗസ്റ്റ് 13-ന് പ്ലസ്-1 ക്ലാസ്സുകള്‍ ആരംഭിച്ചു. ശ്രീ.പി.രാമവാര്യര്‍ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റര്‍.തുടര്‍ന്ന് ശ്രീ വി.വി.രാമന്‍,ശ്രീ വി.പി.എന്‍ ഗരുഡത്ത്,ശ്രീ കെ.പി.അബ്ദുള്‍ ഖാദര്‍,ശ്രീമതി സി.കെ.ശാന്തകുമാരി,ണപി.സരോജിനി.ശ്രീമതി ജയലഷ്മി, പി.സരോജിനിശ്രീ മുഹമ്മദ് ബഷീര്‍എന്നീ അധ്യാപകരാണ് ആ സ്ഥാനം അലങ്കരിച്ചത്.ശ്രീ എം വി കിഷോര്‍ ആണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍.സ്ഥാപക മാനേജര്‍ ഹംസ ഹാജിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ എം.മുഹമ്മദ് കുട്ടി സാഹിബൂം പിന്നീട് മകള്‍ ശ്രീമതി എം.ആമിന ബീവിയും മാനേജര്‍മാരായി.ഇപ്പോഴത്തെ മാനേജര്‍ ശ്രീ.കെ.സെയ്തുഹാജിയാണ്. കേരളത്തിലേറ്റവും കൂടുതല്‍ കുട്ടികള്‍ എസ്.എസ്.എല്‍.സി.പരീക്ഷ എഴുതുന്ന കേന്ദ്രങ്ങളിലൊന്നാണിത്.പഠന-പാഠ്യേതര രംഗത്തും നമ്മുടെ സ്കൂള്‍ മുന്‍പന്തിയിലാണ്.കേരളത്തിലെ സ്കൂള്‍ ചരിത്രത്തിലാദ്യമായി 1996 സെപ്റ്റംബറില്‍ ചിമിഴ് എന്ന പേരില്‍ പ്രിന്റഡ് സ്കൂള്‍ മാസിക പ്രസിദ്ധീകരിക്കാനും നമുക്കായി.ഫുട്ബോളില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ മുഹമ്മദ് ഇര്‍ഷാദ്.ടി.വി നമ്മുടെ സ്കൂളിന്റെ അഭിമാനമായത് കഴിഞ്ഞ വര്‍ഷത്തെ മറ്റൊരു നേട്ടം.ഇത്തവണയും എസ്.എസ്.എല്‍.സി ക്ക് ഉയര്‍ന്ന വിജയ ശതമാനം നേടാനായത് കൂട്ടായ്മയുടെ വിജയമാണ്. നമ്മുടെ സ്കൂളിലെ മൂന്ന് കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്ക് എ പ്ലസ് ലഭിച്ചു.ജില്ല,സബ്ജില്ല കലാ-കായികമേളകളില്‍ നമ്മുടെ സ്കൂളിന്റെ സജീവ സാന്നിദ്ധ്യം ശ്രദ്ധേയമാണ്.സംസ്ഥാന തലത്തിലും നമ്മുടെ കുട്ടികള്‍ മികവ് തെളിയിച്ചു.ലൈബ്രറി,സയന്‍സ്-കമ്പ്യൂട്ടര്‍ ലാബുകള്‍,സ്മാര്‍ട്ട് ക്ലാസ്റൂം മറ്റു അടിസ്ഥാന സൗകര്യങ്ങളും സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്. സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും മാനേജ്മെന്റ്,പി.ടി.എ,വെല്‍ഫെയര്‍ കമ്മിറ്റി,ഗ്രാമ പഞ്ചായത്ത് എന്നിവയുടെ അകമഴിഞ്ഞ സഹകരണമുണ്ട്.പ്ലസ്-2 ബ്ലോക്കിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.മുഴുവന്‍ ജനങ്ങളുടേയും അനുഗ്രഹാശിസ്സുകളോടെ,അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഒത്തൊരുമയില്‍ കുഞ്ഞിമോന്‍ ഹാജി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആലത്തിയൂരിന്റെ വിദ്യാഭ്യാസ കായിക സാംസ്കാരിക ചരിത്രം മാറ്റിയെഴുതുകയാണ്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 70 ക്ലാസ് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് 3 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 40 തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- കലോല്‍സവം 16
2015-16 വര്‍ഷത്തെ സ്‍കുള്‍ യുവജനോല്‍സവം17,18,19 തീയ്യതികളില്‍ നടന്നു.അതില്‍ നിന്ന് മികവ് തെളിയിച്ച പ്രതിഭകളെ ഡിസംബര്‍ ആദ്യ വാരം തിരൂര്‍ ബോയ്‍സ് HS ല്‍ നടന്ന സബ് ജില്ലാ കലോല്‍സവത്തില്‍ പങ്കെടുപ്പിച്ചു.നൃത്ത നൃത്തേതര ഇനങ്ങളിലെല്ലാം നമ്മുടെ കുട്ടികളുടെ നിറ സാന്നിധ്യമുണ്ടായിരുന്നു എന്നത് ഏറെ സന്തോഷകരമാണ്.സബ് ജില്ലാതലത്തില്‍ നമുക്ക് മൂന്നാം സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്.സബ് ജില്ലയില്‍ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ച മുഴുവന്‍ കുട്ടികളേയും അരീക്കോട് വെച്ച് നടന്ന ജില്ലാ കലാമേളയില്‍ പങ്കെടുപ്പിച്ചു.ഹയര്‍സെക്കന്ററിയില്‍ നിന്ന് തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന കലാമേളയില്‍ പങ്കെടുത്ത കൃഷ്ണേന്ദു.എസും കൂട്ടുകാര്‍ക്കും കഥാപ്രസംഗ മത്സരത്തില്‍ എ ഗ്രേഡ് ലഭിച്ചത് നമുക്ക് ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമാണ്.
201 6-17 വര്‍ഷത്തെ സ്‍കുള്‍ യുവജനോല്‍സവം സബ് ജില്ലാ ചാമ്പ്യന്‍മാര്‍. 201 6-17 വര്‍ഷത്തെ സ്‍കുള്‍ യുവജനോല്‍സവം സബ് ജില്ലാ ചാമ്പ്യന്‍മാരുടെ ആഘോഷം
- വിജയഭേരി പദ്ധതി
2015 ജൂലൈ ആദ്യവാരം മുതല്‍തന്നെ വിജയഭേരി ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നു. വൈകീട്ട് 4 മുതല്‍ 5 മണിവരെ പത്താംതരത്തിലെ കുട്ടികള്‍ക്ക് ഈ പദ്ധതി നടപ്പിലാക്കിയപ്പോള്‍ പാഠഭാഗങ്ങള്‍ വളരെ നല്ല രീതിയില്‍ സമയമെടുത്ത് കൈകാര്യം ചെയ്യാന്‍ അധ്യാപകര്‍ക്ക് സഹായകമായി. പുറമെ 8,9,10 ക്ലാസ്സുകളിലെ വളരെ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ തിരഞ്ഞെടുത്ത് ശനി,ഞായര്‍ ദിവസങ്ങളില്‍ കാലത്ത് 9മണിമുതല്‍ ഉച്ചക്ക് 1 മണിവരെ സമയങ്ങളില്‍ കണക്ക്,ഹിന്ദി,ഇംഗ്ലീഷ്,സാമൂഹ്യശാസ്ത്രം എന്നീ പ്രയാസകരമായ വിഷയങ്ങള്‍ക്ക് പ്രത്യേക കോച്ചിംഗ് നല്‍കിയിരുന്നു.ഇത് ഒട്ടേറെ പിന്നോക്കക്കാര്‍ക്ക് SSLC പരീക്ഷയില്‍ ഗുണം ചെയ്തിട്ടുണ്ട്.(PTA കള്‍ യഥാക്രമം 5/10/15 നും 12/10/15നും ജനറല്‍ബോഡി യോഗം വിളിച്ചുകൂട്ടി രക്ഷിതാക്കളെ കുട്ടികളുടെ പഠനനിലവാരം ബോധ്യപ്പെടുത്തി.)
കൂടാതെ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 5 വരെ നീണ്ടുനിന്ന വിജയഭേരി ക്യാമ്പില്‍ 150 ഓളം പിന്നാക്കക്കാരായ കുട്ടികള്‍ പങ്കെടുത്തു.ഇവര്‍ക്ക് പരീക്ഷാ ദിവസങ്ങളില്‍ കാലത്ത് 9 മണിമുതല്‍ അതാത് ദിവസത്തെ പരീക്ഷാവിഷയങ്ങളില്‍ വരാന്‍ സാധ്യതയുള്ള ഏരിയകളും ചോദ്യങ്ങളും പരിചയപ്പെടുത്തുന്ന രീതിയില്‍ നടത്തപ്പെട്ട ക്ലാസ്സ് വളരെ ഗുണം ചെയ്തിട്ടുണ്ട്.വിജയഭേരി ക്യാമ്പിലും അനുബന്ധപ്രവര്‍ത്തനങ്ങളിലുമെല്ലാെം കുട്ടികള്‍ക്ക് ഉച്ചഭക്ഷണം,ചായ അടക്കമുള്ള കാര്യങ്ങളില്‍ വന്ന മുഴുവന്‍ ചിലവും ഈ പ്രാവശ്യം PTA ആണ് നല്‍കിയത്.വിജയഭേരി സമാപന ദിവസം ഉച്ചക്ക് മാനേജ്മെന്റ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി വിപുലമായ സദ്യ ഒരുക്കുകയും ഉണ്ടായി.
എക്‌സ്ട്രാ പരീക്ഷകള്‍ ജനവരിമാസം പത്താംതരത്തിലെ കുട്ടികള്‍ക്ക് ക്ലാസ്സ് തലത്തില്‍ ഓരോ വിഷയത്തിനും 25 മാര്‍ക്കിന്റെ 3 പരീക്ഷവീതം നടത്തി.മൂല്യനിര്‍ണ്ണയം ചെയ്തുനല്‍കുകയുണ്ടായി. A+ന് സാധ്യതയുള്ള കുട്ടികള്‍ക്ക് അവര്‍ക്കതിന് സാധ്യമാകുന്ന രീതിയില്‍ ആവശ്യമായ കോച്ചിംഗും നല്‍കിയിരുന്നു.
ഈ വര്‍ഷം 2016(2016-17)ല്‍ ജൂലൈ ആദ്യവാരം മുതല്‍തന്നെ വിജയഭേരി ക്ലാസ്സുകള്‍ ആരംഭിച്ചു.
- S S L C പരീക്ഷ
2016 - മാര്‍ച്ച് S S L C പരീക്ഷയ്ക് നമ്മുടെ സ്‍കുളില്‍ നിന്നും 1076 കുട്ടികളാണ് ഇരുന്നത്.പരീക്ഷ എഴുതിയ കുട്ടികളില്‍ ആദ്യറിസള്‍ട്ടില്‍ 979കുട്ടികള്‍ വിജയിച്ചു.29 കുട്ടികള്‍ എല്ലാവിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കി 17 കുട്ടികള്‍ക്ക് 9A+ ലഭിച്ചു.തുടര്‍ന്ന് നടന്ന സേ പരീക്ഷയില്‍ 67 കുട്ടികള്‍ കൂടി വിജയിക്കുകയുണ്ടായി.ആകെ വിജയശതമാനം 97.2% ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ Sc Maths ബാച്ചില്‍ 98% കുട്ടികളും Sc psycology ബാച്ചില്‍ 52% ഉം കൊമേഴ്‍സ് ബാച്ചില്‍ 90%ഉം ഹ്യുമാനിറ്റീസ് ബാച്ചില്‍ 84%ഉം വിജയമുണ്ടായി.+2 സയന്‍സില്‍ 2കുട്ടികള്‍ക്ക് FullA+ ഉം (6A+) 7കുട്ടികള്‍ക്ക് 5A+ഉം ലഭിച്ചു.2016 മാര്‍ച്ചിലെ +1 ല്‍ 100% മാര്‍ക്കും(2FullA+) ലഭിച്ചു. സാഭിമാനം പരിപാടി S S L C പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ ലഭിച്ചകുട്ടികള്‍ക്കും 9വിഷയത്തില്‍ A+ലഭിച്ചവരെയും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഫുള്‍ A+ ലഭിച്ചവരെയും 5A+ലഭിച്ചവരെയും ക്ഷണിച്ചു വരുത്തി 'സാഭിമാനം'എന്ന പേരില്‍ ഒരു ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു.നിലവിലെ പത്താം തരം കുട്ടികളെകൂടി ആസദസ്സിലേക്ക് എത്തിച്ചപ്പോള്‍ അവര്‍ക്കത് ഉന്നതവിജയം നേടാനുള്ള പ്രചോദനം കൂടി ആയി എന്നത് ശ്രദ്ധേയമായ കാര്യമാണ്.ചടങ്ങില്‍ പ്രമുഖ സാഹിത്യകാരന്‍ ശ്രീ സചീന്ദ്രന്‍ ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിച്ചു. സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞവര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷം PTA ഭാരവാഹികള്‍, അധ്യാപകര്‍ ,കുട്ടികള്‍ എന്നിവര്‍ ചേര്‍ന്ന് വര്‍ണ്ണാഭമാക്കി .PTA പ്രസിഡന്റ് കൃത്യം 8.30 ന് പതാക ഉയര്‍ത്തുകയും HM ഉം അധ്യാപക പ്രതിനിധികളും കുട്ടികള്‍ക്ക് സ്വാതന്ത്ര്യദിന സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു.തുടര്‍ന്ന് ആലത്തിയൂര്‍ അങ്ങാടിവരെ ഹൈസ്കൂള്‍ ,ഹയര്‍സെക്കന്ററി സ്കൂള്‍ കുട്ടികള്‍ സ്വാതന്ത്ര്യദിന റാലി നടത്തുകയുണ്ടായി.റാലിയില്‍ ബാനറും,പ്ലക്കാര്‍ഡുകളും ഉപയോഗിച്ചതു കൗതുകമായി.പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മറ്റും മാനേജരുടെ വക മധുരപലഹാരവിതരണം നടത്തി.
റിപ്പബ്ലിക്ക് ദിനാഘോഷം
റിപ്പബ്ലിക്ക് ദിനാഘോഷവും വിവിധ പരിപാടികളോടെ സമുചിതമായി തന്നെ നാം ആഘോഷിച്ചിട്ടുണ്ട്.കേരള ആയുര്‍വേദസഭയുടെ ഭാഗമായി ഒൗഷധച്ചെടി നടീല്‍ നടന്നു.ചടങ്ങ് നമ്മുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രമുഖ ആയുര്‍വേദ ഭിഷഗ്വരനുമായ ഡോ:ത്രിവിക്രമന്‍ ഉല്‍ഘാടനം ചെയ്തു.ഏറ്റവും അമൂല്യമായ,ഉപകാരപ്രദമായ ഒരു ഡസനോളം ഒൗഷധച്ചെടികള്‍ അന്നേ ദിവസം സ്കൂള്‍ കോമ്പൗണ്ടില്‍ നട്ടുപിടിപ്പിച്ചു.
- കൈരളി ക്ലബ്ബ്
കൈരളി ക്ലബ്ബ് കൈരളി ക്ലബ്ബിന്റെ രൂപീകരണം 2016 ജൂണ്‍ 4-ന് നടന്നു.ഭാരവാഹികളെ തിരഞ്ഞെടുത്തു.കണ്‍വീനര്‍ തുളസി.ക്ലബ്ബ് നടത്തിയ പ്രധാനപ്രവര്‍ത്തനങ്ങള്‍ 1.ജൂണ്‍ 5പരിസ്ഥിതി ദിനത്തില്‍'പാരാസ്ഥികാവബോധംകുട്ടികല്‍' എന്നവിഷയത്തില്‍ ഒരു ക്ലാസ് സംഘടിപ്പിടച്ചു . 2.ജൂണ്‍ 15ന് ഒൗദ്യോഗികമായി ഉല്‍ഘാടനം HM നിര്‍വഹിച്ചു. 3.ജൂണ്‍ 19 മുതല്‍ വായനദിനവുമായി ബന്ധപ്പെട്ട്ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. 4. ക്ലബ്ബ് അംഗങ്ങള്‍ സംഭാവനനല്‍കിയ പുസ്തകങ്ങള്‍ ഉപയോഗിച്ച് വായനമൂല സംഘടിപ്പിച്ചു. 5.വായനവാരത്തോടനുബന്ധിച്ച് വായനാമത്സരം ,പോസ്റ്റര്‍ നിര്‍മാണം,ക്വിസ് എന്നീ കാര്യങ്ങള്‍ സംഘടിപ്പിച്ചു. 6.എല്ലാആഴ്ചയും വാരാന്ത്യ വാര്‍ത്തകളുടെ അവലോകനവും ചര്‍ച്ചയും സംഘടിപ്പിച്ചു. 7.ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് കൊളാഷ് നിര്‍മ്മാണ മത്സരം സംഘടിപ്പിച്ചു. 8.ക്ലബ്ബ് അംഗങ്ങളുടെ സര്‍ഗവൈഭവമുള്ള കുട്ടികളുടെ രചനകള്‍ സമാഹരിച്ച് പതിപ്പായി പ്രസിദ്ധീകരിച്ചു. 9.വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനവുമായി ബന്ധപ്പെട്ട് ബഷീര്‍ കൃതികള്‍വായിക്കാന്‍ കൊടുത്തു കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി രംഗാവിഷ്കരണം നടത്തി. 10. 111 കുട്ടികള്‍ പരീക്ഷക്കിരിക്കുകയും എല്ലാകുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. 11.ആശാന്‍ ചരമദിനത്തോടനുബന്ധിച്ച് ആശാന്‍ കവിതകളുടെ ആലാപന മത്സരം വളരെ മനോഹരമായി . 12.വള്ളത്തോടനുബന്ധിച്ച് നടത്തിയ കാവ്യനൃത്താവിഷ്ക്കാരം ശ്രദ്ധേയ അനുഭവമായി. 13.ചങ്ങമ്പുഴ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ വാഴക്കുല എന്ന കവിത മോണോആക്ടായി അവതരിപ്പിച്ച് അപര്‍ണ എന്ന കുട്ടി ഏവരുടെയും ശ്രദ്ധപിടിച്ചുപ്പറ്റി .ലോക വൃദ്ധദിനത്തോടനുബന്ധിച്ച് ഒരു സെമിനാര്‍ സംഘടിപ്പിച്ചിരുന്നു.അധ്യാപക ദിനത്തോടനുബന്ധിച്ച് "നിങ്ങളെ സ്വാധീനിച്ചഅധ്യാപകന്‍ ”എന്ന അനുഭവക്കറിപ്പ് ശ്രദ്ധേയമായി. ഫെബ്രുവരി 20 നടത്തിയ കൈരളി ക്ലബ്ബിന്റെ അവസാന മിറ്റിംഗില്‍ വെച്ച് ക്ലബ്ബിന്റെ മത്സര ഇനങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സാമൂഹ്യ ശാസ്ത്രക്ലബ്ബ് ജൂണ്‍ 16ന് ആണ് ക്ലബ്ബിന്റെ രൂപീകരണം നടന്നത് .ക്ലബ്ബ് കണ്‍വീനര്‍ മുഹമ്മദ് സാബു. ജൂലൈ 11ജനസംഖ്യ ദിനത്തിന്റെ ഭാഗമായി ഉപന്യാസമത്സരം നടത്തി.ഒാഗസ്ത് 6,9 ദിവസങ്ങളില്‍ ഹിരോഷിമ ,നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് പോസ്റ്റര്‍ നിര്‍മ്മാണ മത്സരം നടത്തി . സ്വാതന്ത്രദിനത്തോടനുബന്ധിച്ച് സ്വാതന്ത്രദിന പതിപ്പ് പുറത്തിറക്കി.ഒക്ടോബര്‍ , നവംബര്‍ മാസങ്ങളില്‍ നടന്ന ശാസ്ത്രമേളയോടനുബന്ധിച്ച് പ്രസംഗമത്സരം ,പ്രാദേശിക ചരിത്ര നിര്‍മ്മാണം ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുകയും ഉപജില്ലാമത്സരത്തില്‍ കുമാരി ഷിംന നൂര്‍ അറ്റ്സ് നിര്‍മ്മാണം ,നവീന്‍ കെ സദാനന്ദന്‍ ക്വിസ് ,നജ ഹുസ്ന പ്രസംഗം ഇവകളില്‍ ഒന്നാം സ്ഥാനവും മികച്ച പ്രകടനവും കാഴ്ചവെച്ചു.ജനുവരി 26 ന് റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു
ഗണിതശാസ്ത്രക്ലബ്ബ് 2015-16 വര്‍ഷത്തെ ഗണിതശാസ്ത്രക്ലബ്ബിന്റെ ഒൗപചാരിക ഉത്ഘാടനം 24/06/2014ല്‍ തിരൂര്‍ സബ് ജില്ലയിലെ മുതിര്‍ന്ന ഗണിതശാസ്ത്ര അധ്യാപകന്‍ ശ്രീ രവികുമാര്‍ സര്‍ നിര്‍വ്വഹിച്ചു.ക്ലബ്ബ് കണ്‍വീനറായി ഷാനവാസ് മാസ്റ്റര്‍ ചുമതല വഹിച്ചു.സ്കൂള്‍ തല ക്വിസ് മത്സരത്തില്‍ കൃഷ്മപ്രിയ 9 ഐ,ഹാരിസ് ബാബു 10 ഒ എന്നിവര്‍ യഥാക്രമം 1ഉം 2ഉം സ്ഥാനങ്ങള്‍ നേടി.സബ് ജില്ലാ ശാസ്ത്രമേളയില്‍ സ്റ്റില്‍ മോഡല്‍ ജ്യോമട്രിക്കല്‍ ചാര്‍ട്ട്,പസ്സില്‍ ക്വിസ്,മാഗസിന്‍ നിര്‍മ്മാണം എന്നീ മത്സരങ്ങളില്‍ പങ്കെടുക്കുകയും ജ്യോമട്രിക്കല്‍ ചാര്‍ട്ടിലും മാഗസിന്‍ നിര്‍മ്മാണത്തിലും ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരത്തിന് അര്‍ഹത നേടി.ജില്ലാ മത്സരത്തില്‍ മാഗസിന്‍ നിര്‍മ്മാണത്തില്‍ നാലാം സ്ഥാനമായെങ്കിലും ജ്യോമട്രിക്കല്‍ ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തോടെ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.സംസ്ഥാനതല മത്സരത്തിന്‍ എ ഗ്രേഡ് നേടി ഫാത്തിമ റിയാന സ്കൂളിന്റെ അഭിമാനമായി മാറി. കായികരംഗം എല്ലാ വര്‍ഷവും നടത്തിവരാറുള്ള സ്കൂള്‍ സ്പോര്‍ട്സ് ഈ വര്‍ഷവും നടത്തി.ഗ്രൗണ്ടിന്റെ അപര്യാപ്തത വേണ്ടത്ര കായികരംഗത്തെ ഉയര്‍ച്ചയെ ബാധിക്കുന്നു എന്ന് പറയാതെ വയ്യ.എങ്കിലും മാഹിയില്‍ വെച്ച് നടന്ന സംസ്ഥാന തൈക്കോണ്ട ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടി +2 ക്ലാസ്സിലെ മുഹമ്മദ് ആസില്‍ ശ്രദ്ദേയനായി. കൂടാതെ സംസ്ഥാനതല ജൂനിയര്‍ ഫുട്ബാള്‍ മത്സരത്തില്‍ നമ്മുടെ സ്കൂളിലെ മുഹമ്മദ് നിസാം വെങ്കലമെഡല്‍ നേടി.എട്ടാം തരത്തില്‍ പഠിച്ചിരുന്ന അമൃത. കെ എന്ന കുട്ടി റവന്യൂ ജില്ലാ തൈക്കോണ്ട ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ്‌മെഡല്‍ നേടി.മാഹിയിലെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.സബ് ജില്ലാതല ഗെയിംസില്‍ ജൂനിയര്‍ ഫുട്ബാള്‍,ജൂനിയര്‍ ഷട്ടില്‍,ഹാന്റ്ബാള്‍ എന്നിവയില്‍ ഒന്നാം സ്ഥാനവും സീനിയര്‍ വിഭാഗത്തില്‍ ഫുട്ബാള്‍,ഷട്ടില്‍ എന്നിവയില്‍ റണ്ണറപ്പുമായി.സബ് ജില്ലാ തല തൈക്കോണ്ട ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ കിരീടംനേടി നമ്മുടെ കുട്ടികള്‍ അഭിമാനമായി.കൂടാതെ അണ്ടര്‍ 14 സുബ്രതോ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരായി.ജില്ലാ മത്സരത്തില്‍ പങ്കെടുത്തു. അറബിക‍്ക്ലബ്ബ് ജൂണ്‍ 16 ന് ഒൗദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.ക്ലബ്ബ് കണ്‍വീനറായി ഷമീമ ടീച്ചര്‍ ചുമതല വഹിച്ചു. സബ്‍ജില്ല യുവജനോത്സവത്തില്‍ നമുക്ക് കഴിഞ്ഞതവണ 2 ാം സ്ഥാനമായിരുന്നു അറബികലോത്സവത്തില്‍ .അതില്‍ പങ്കെടുത്ത പലകുട്ടികള്‍ക്കും അരീക്കോട് വച്ചുനടന്ന റവന്യു ജില്ല കലാമേളയില്‍ പങ്കെടുക്കാനും ഉന്നതവിജയം നേടാനും കഴിഞ്ഞിട്ടുണ്ട്.റിപ്പോര്‍ട്ട് നീണ്ടുപോകുന്നതിനാല്‍ വിശദാംശങ്ങള്‍ ചേര്‍ക്കുന്നില്ല. മലബാര്‍ ,എം. ഇ .ടി. സ്‍ക്കൂളുകളില്‍ നടന്ന അറബിക്വിസില്‍ 3000 രൂപ പ്രൈസ് മണി അടക്കം ഒന്നാം സ്ഥാനം കഴിഞ്ഞ4 വര്‍ഷമായി നമ്മുടെ സ്‍ക്കൂളിലെ കുട്ടികളാണ് നേടുന്നത് എന്ന് നമ്മെ സന്തോഷിപ്പിക്കുന്നു. ലോക അറബിക്ക് ദിനമായ ഡിസംബര്‍ 18 നോടനുബന്ധിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.അറബി കൈയ്യെഴുത്ത് മാസിക അറബിക് എക്സ്പ്പോ ദിനേനയായുള്ള ഒാരോ ചോദ്യങ്ങള്‍ക്ക് ഉത്തരപ്പെട്ടിവെച്ച് ഉത്തരം ശേഖരിച്ച് വിജയികള്‍ക്ക് പ്രോത്സാഹനസമ്മാനങ്ങള്‍ വിതരണം ചെയ്യല്‍ എന്നിവ ഈ ഒരു മാസത്തെ പ്രവര്‍ത്തനങ്ങളായിരുന്നു.
ഒാണാഘോഷം ഒാണാഘോഷം ഒാഗസ്ത് 21ന് വെള്ളിയാഴ്ച്ച നടത്തി എല്ലാക്ലാസുകളും പൂക്കളമത്സരത്തില്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് മേനേജര്‍ വക പാല്‍പ്പായസം ഉണ്ടായിരുന്നു. പൂക്കളമത്സരത്തിനു പുറമെ മറ്റുപലമത്സരങ്ങളും നടത്തി .മത്സരവിജയികള്‍ക്ക് സ്കൂള്‍ കലാമേളയില്‍ സമ്മാനങ്ങള്‍ നല്‍കി. ഹയര്‍സെക്കണ്ടറിയില്‍ മേനേജരുടെ വക സമ്മാനങ്ങള്‍ ആ ദിവസം തന്നെ നല്‍കി. സയന്‍സ് ക്ലബ്ബ് 22/6/15 ന് സയന്‍സ് ക്ലബ്ബിന്റെ രൂപീകരണം നടന്നു. 10/7/15 ന് അജിത്ത് മാഷിന്റെ 'എങ്ങിനെ ഒരു നല്ലപ്രൊജക്ട് തയ്യറാക്കാം' എന്ന വിഷയത്തിലെ ക്ലാസ് ശ്രദ്ധേയമായിരുന്നു. 21/7/15 ന് ചാന്ദ്രദിന ക്വിസ് ,24ന് പോസ്റ്റര്‍ രചനാമത്സരവും നടന്നു. സ്ക്കുള്‍ തല സെമിനാറില്‍ വിജയിയായ കുട്ടിയെ സബ്‍ജില്ലാസെമിനാറില്‍ പങ്കെപ്പിച്ചു. സബ്ജില്ലയില്‍ സെമിനാറില്‍ ഒന്നാം സ്ഥാനം നേടിയ നജ ഹുസ്‍ന (10 O) യെ ജില്ലാസെമിനാറിലും പങ്കെടുപ്പിച്ചു. സ്കൂള്‍ തലത്തില്‍ സി.വി.രാമന്‍ ഉപന്യാസരചനാമത്സരം നടത്തി.വിജയികളെ സബ് ജില്ലാമത്സരത്തില്‍ പങ്കെടുപ്പിച്ചു.കൂടാതെ ശാസ്ത്രക്വിസ്,ശാസ്ത്രമേള എന്നിവ വളരെ വ്യവസ്ഥാപിതമായി നടത്തുകയണ്ടായി.സബ് ജില്ലാ ശാസ്ത്രമേളയില്‍ സയന്‍സ് ക്വിസ്,ടാലന്റ് സെര്‍ച്ച് എക്സാം,ഇംപ്രൂവൈസ്ഡ് എക്സപിരിമെന്റ്,സ്റ്റില്‍ മോഡല്‍,ശാസ്ത്ര മാഗസിന്‍ എന്നീ ഇനങ്ങളില്‍ പങ്കെടുത്തു.31/07/15 APJ അബ്ദുള്‍ കലാം അനുസ്മരണ പരിപാടികള്‍ നടന്നു.സമ്മാനാര്‍ഹരായ കുട്ടികള്‍ക്ക് സ്കൂള്‍ യുവജനോത്സവ വേദിയില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പരിസ്ഥിതി ക്ലബ് പരിസ്ഥിതി ക്ലബിന്റെ കീഴില്‍ കുട്ടികള്‍ക്ക് ഗവണ്‍മെന്റ് നല്‍കിയ ചെടികള്‍ വിതരണം നടത്തി.വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ വെച്ച് നടന്ന ക്വിസ് മത്സരത്തില്‍ ഹിബ മഹിബ രണ്ടാം സ്ഥാനം നേടി.കാര്‍ഷിക ക്ലബിന്റെ കീഴില്‍ സ്കൂളുകളില്‍ ഒരു പച്ചക്കറിത്തോട്ടം നിര്‍മ്മിച്ചിട്ടുണ്ട്. ആരോഗ്യ ക്ലബിന്റെ കീഴില്‍ തൃപ്രങ്ങോട് PHC യുടെ സഹകരണത്തോടെ കുട്ടികള്‍ക്ക് ആരോഗ്യപരിശോധനാക്യാമ്പ് സംഘടിപ്പിച്ചു.
- സ്കൗട്ട് & ഗൈഡ്സ്.
JRC
സേവനപാതകള്‍ കടന്നുപോകുന്ന നമ്മുടെ സ്കൂളിലെ JRC എന്ന സന്നദ്ധ സംഘടന പതിവ് പോലെ 2015-16ലും അതിന്റെ അടയാളപ്പെടുത്തലുകളുമായി മുന്നോട്ടുപോയിട്ടുണ്ട്.അതിലെ അംഗങ്ങളായ പത്താംതരത്തിലെ 31 കുട്ടികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നേടിക്കൊടുത്തപ്പോള്‍ അതില്‍ 4 കുട്ടികള്‍ മുഴുവന്‍ A+ ന് അര്‍ഹത നേടാന്‍ ആ ഗ്രേസ് മാര്‍ക്ക് സഹായകമായി എന്ന് അരിയിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.ഈ പദ്ധതി നമ്മുടെ സ്കൂളില്‍
കൈകാര്യം ചെയ്യുന്നത് ശ്രീ രതീഷ് മാസ്റ്ററാണ്.ഈ തവണ JRC യുടെ നേതൃത്വത്തില്‍ കേഡറ്റുകള്‍ക്ക് യോഗ പരിശീലനം കൂടി നല്‍കാന്‍ ഉദ്ദേശിക്കുന്നു.ഒരു മികച്ച ട്രെയിനിയെ ഇതിനായി നിയമിക്കാന്‍ ഉദ്ദേശിക്കുന്നു. ഹയര്‍സെക്കന്ററി വിഭാഗത്തിലും മികവുറ്റ ക്ലബ് പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട് എന്നത് വളരെ സന്തോഷകരമാണ്.ഹയര്‍സെക്കന്ററി കരിയര്‍ ക്ലബ് ലുഖ്മാന്‍ മാസ്റ്ററിന്റെ കീഴില്‍ വളരെ ഭംഗിയായി നടന്നു വരുന്നു.വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ തരം ക്ലാസ്സുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.ജില്ലാതല പത്രപ്രവര്‍ത്തന ശില്‍പ ശാലയിലേക്ക് H1 ലെ ഷിഫാന ഫര്‍സാന്‍ എന്ന കുട്ടിയെ പങ്കെടുപ്ിക്കുകയുണ്ടായി.സിവില്‍ സര്‍വ്വീസ് ആറ്റിട്യൂഡ് ടെസ്റ്റിലേക്ക് സയന്‍സിലെ അല്‍ഷാന്‍ എന്ന കുട്ടിയെ പങ്കെടുപ്പിച്ചു.
മേനേജ് മെന്റ് പ്രവര്‍ത്തനങ്ങള്‍
സംസ്ഥാനത്തിലെ മറ്റേതു സ്കൂളുകളേക്കാള്‍ മികച്ച ഭൗതീക സാഹചര്യങ്ങള്‍ ഒരുക്കാന്‍ പ്രതിഞ്ജാബന്ധമായ ഒരു മേനേജ്മെന്റാണ് നമുക്കുള്ളത് എന്നത് ഏറെ സന്തോഷം ജനിപ്പിക്കുന്ന കാര്യമാണ്.നടപ്പ് വര്‍ഷം മാത്രം പരിശോധിച്ചാല്‍ 3.75 ലക്ഷത്തോളം രൂപ കുടിവെള്ള വിഷയത്തില്‍ മാത്രം ചെലവഴിച്ചിട്ടുണ്ട്.കൂടാതെ സ്കൂളിന് മാത്രമായി ഉപയോഗിക്കാന്‍ ഒരു ട്രാന്‍സ്ഫോമര്‍ മറ്റു അനുബന്ധകാര്യങ്ങളും സ്ഥാപിച്ചു.ഹെല്‍ത്ത് നാഴ്സിന് ഇരിക്കാനും കുട്ടികളെ ശുശ്രൂഷിക്കാനും പര്യാപ്തമായ റൂം സംവിധാനം ഏര്‍പ്പെടുത്തി എന്നിവ ഹൈസ്കൂളില്‍ നടത്തിയ കാര്യങ്ങളാണ്.HSS തലത്തില്‍ ഒരു നല്ലSmart Roomഉം അതിലേക്കാവശ്യമായ soundfan സംവിധാനങ്ങളും ഏര്‍പ്പെടുത്തി.HSS ന്റെ ചുറ്റു ഭാഗത്തും അയേണ്‍ഗ്രില്‍ സ്ഥാപിച്ചു.ഈ കാര്യങ്ങളെല്ലാെചുരുങ്ങിയ സമയം കൊണ്ട് തീര്‍ത്ത കാര്യങ്ങളാണ് എന്നതും ശ്രദ്ധേയമായ കാര്യമാണ്.ഇനിയും ചില പരിമിതികളുണ്ട്.ഈ പരിമിതികള്‍ തീര്‍ക്കാന്‍ പര്യാപ്തമായ ഒരു മേനേജ്മെന്റാണ് ശ്രീ T.മുഹമ്മദ് നൂര്‍ സാറിന്റെ മേല്‍നോട്ടത്തില്‍ നമുക്കുള്ളത് എന്നറിയുന്നതില്‍ സന്തോഷമുണ്ട്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഈ വിഷയത്തില്‍ എടുത്തു പറയേണ്ട കാര്യങ്ങള്‍ സൂചിപ്പിക്കുന്നു.നമ്മുടെ സ്കൂളില്‍ പഠിക്കുന്ന മാരക രോഗം ബാധിച്ച രണ്ട് കുട്ടികള്‍ക്ക് 10000 രൂപ വീതം അടിയന്തിര സഹായം പി.ടി.എ നല്‍കിയിട്ടുണ്ട്.ശാന്തി സ്കൂളിലേക്ക് മാസം തോറും അധ്യാപകരുടെ വരിസംഖ്യയായി 12000 രൂപയോളം നല്‍കി വരുന്നു.ജില്ലാ പഞ്ചായത്തിന് കീഴിലെ കിഡ്നി പേഷ്യന്റ് വെല്‍ഫെയര്‍ ഫണ്ടിലേക്ക് 21000 രൂപ നാം പിരിച്ച് നല്‍കിയിട്ടുണ്ട്.മംഗലം കരുണ പാലിയേറ്റീവ് ക്ലിനിക്കിലേക്ക് 57000 രൂപയോളം റമദാന്‍ സമയത്ത് പിരിച്ച് നല്‍കിയിട്ടുണ്ട്.കൂടാതെ വെട്ടത്തു നിന്നും ബി.പി അങ്ങാടിയില്‍ നിന്നും വന്ന രണ്ട് വൃക്ക രോഗികളുടെ അപേക്ഷയില്‍ 20000 രൂപ വീതം നമുക്ക് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്എന്നതും നമ്മുടെ കുട്ടികളുടേയും അധ്യാപകരുടേയും കാരുണ്യ മനസ്ഥിതി വിളിച്ചോതുന്ന കാര്യമാണ്. യൂണിഫോം വിതരണം ഈ വര്‍ഷം എട്ടാം തരത്തിലെ കുട്ടികളുടെ യൂമിഫോം മാറ്റം വരുത്തിയപ്പോള്‍ രക്ഷിതാക്കള്‍ക്ക് ഏറെ ലാഭകരമായ രീതിയില്‍ കോട്ടക്കല്‍ കേന്ദ്രീകരിച്ച് യൂണിഫോം വിതരമെം നടത്തുന്ന ഒരു ടീമിനെ ഏല്‍പ്പിക്കുകയുംന ആണ്‍കുട്ടികള്‍ക്ക് രണ്ട് വസ്ത്രത്തിന് 550 രൂപയും പെണ്‍കുട്ടികള്‍ക്ക് ഷാള്‍ ഉള്‍പ്പെടെ650 രൂപയുമാണ് ഈട്ക്കിയത്.പരമാവധി കുറ്റമറ്റ രീതിയില്‍ അതിന്റെ വിതരണം നത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ടെക്സ്റ്റ് ബുക്ക് വിതരണം ഈ വര്‍ഷം 8,9 ക്ലാസ്സുകളിലെ ടെക്സ്റ്റു ബുക്കുകള്‍ ഒന്നിച്ച് നവീകരിച്ച് ഇറക്കിയെങ്കിലും ഏകദേശം മാര്‍ച്ച് അവസാനത്തോടെഭാഗീഗമായും മെയ് 15 ഓടെ ഏറെക്കുറെപൂര്‍ണ്ണമായും പുസ്തകങ്ങള്‍ ലഭ്യമായിരുന്നു.വില നിര്‍ണ്ണയിച്ച് അറിയിപ്പ് വന്ന വാരത്തോടെ സ്കൂളില്‍ നിന്ന് ഫുവാദ് മാസ്റ്റരുടെ നേതൃത്വത്തില്‍ പുസ്തക വിതരണം തുടങ്ങാന്‍ കഴിഞ്ഞു.എട്ടാം തരത്തിലെ പുസ്തകം സൗജന്യമായി നല്‍കുന്നതിനാല്‍ ജൂണില്‍ സ്കൂള്‍ തുറന്ന് ആറാം പ്രവൃത്തി ദിനത്തില്‍ കുട്ടികളുടെ എണ്ണം ലഭ്യമായ മുറക്ക് ഏഴാം പ്രവൃത്തിദിനത്തില്‍ മുഴുവന്‍ കുട്ടികള്‍ക്കും വിതരണം നടത്തുകയുണ്ടായി എന്നറിയിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി,
സൗഹൃദ ക്ലബ് ഫിസിക്കല്‍,അക്കാഡമിക്കല്‍,സോഷ്യല്‍ ഇന്റര്‍പേഴ്സണല്‍ സ്കില്‍ ഡവലപ്പ്മെന്റ് എന്നീ ലക്ഷ്യത്തോടെ സ്കൂള്‍ സൗഹൃദ ക്ലബ് അഫീല ടീച്ചറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. ക്ലബിന്റെ ഉത്ഘാടനം ഒക്ടോബര്‍ 30 ന് Dr സയാന സലാം (ആര്യവൈദ്യശാല കോട്ടക്കല്‍)നിര്‍വഹിച്ചു.അതോടൊപ്പം Adolsent re productive Health എന്ന വിഷയത്തില്‍ Dr സയാന ക്ലാസ്സെടുത്തു.പ്ലസ് വണ്‍ കുട്ടികള്‍ക്ക് pulmenary Desiease(ശ്വാസകോശ രോഗങ്ങള്‍)സംബന്ധിച്ച് Dr ഇബ്രാഹിം CRM Hospital Tirur ക്ലാസ്സെടുത്തു. ഇന്റര്‍ നാഷണല്‍ ചില്‍ഡ്രന്‍സ് ഡേയോടനുബന്ധിച്ച് skill development മായി ബന്ധപ്പെട്ട് പരിപാടികള്‍ സംഘടിപ്പിച്ചു.പ്ലസ് വണ്‍ കുട്ടികളുടെ മാതാക്കള്‍ക്ക് സൗഹൃദ ക്ലബിന്റെ കീഴില്‍ 'അമ്മ അറിയാന്‍'എന്ന പരിപാടിയില്‍ Dr വഹീദ മുഹമ്മദ് കുട്ടി ക്ലാസ്സെടുത്തു.
- കരിയര്‍ ഗൈഡ൯സ്.
മാനേജ്മെന്റ്
കെ.എച്ച്.എം.എച്ച്.സ് ഹൈസ്ക്കൂള്‍ ഉദ്ഘാടനം ചെയ്ത്തത്.നാട്ടിലെ പൗരപ്രമുഖനായ കുഞ്ഞിമോന്‍ ഹാജിയുടെ സ്മ്രണാര്‍ഥം മുളന്തല ഹംസഹാജിയാണ് സ്ഥാപിച്ചത്.സ്ഥാപക മാനേജര്‍ ഹംസ ഹാജിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ എം.മുഹമ്മദ് കുട്ടി സാഹിബൂം പിന്നീട് മകള്‍ ശ്രീമതി എം.ആമിന ബീവിയും മാനേജര്‍മാരായി.ഇപ്പോഴത്തെ മാനേജര്‍ ശ്രീ.കെ.സെയ്തുഹാജിയാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ:രാമവാര്യരും തുടര്‍ന്ന് ശ്രീ വി.വി.രാമന്‍,ശ്രീ വി.പി.എന്‍ ഗരുഡത്ത്,ശ്രീ കെ.പി.അബ്ദുള്‍ ഖാദര്‍,ശ്രീമതി സി.കെ.ശാന്തകുമാരി,ണപി.സരോജിനി.ശ്രീമതി ജയലഷ്മി, പി.സരോജിനിശ്രീ മുഹമ്മദ് ബഷീര്‍ എന്നീ അധ്യാപകരാണ് ആ സ്ഥാനം അലങ്കരിച്ചത്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശേഖരിച്ചു വരുന്നു.
ഇർഷാദ് തൈവളപ്പിൽ
ആലത്തിയൂർ KHMHS ൻറെ കളിമുറ്റത്ത് പന്ത് തട്ടി പഠിച്ച്, സ്കൂൾ ടീമിന് വേണ്ടി വിവിധ ടൂർണ്ണമെൻറുകളിൽ കളിച്ച് സ്കൂളിൻറെ യശസ്സ് വാനോളം ഉയർത്തിയ കാൽ പന്ത് കളിക്കാരൻ.
ഹൈസ്കൂൾ പഠനത്തിന് ശേഷം ഹയർ സെക്കൻററി വിദ്യഭ്യാസത്തിനായി മലപ്പുറം MSP- യിൽ ചേരുകയും, പഠനത്തോടൊപ്പം കളിയും നെഞ്ചിലേറ്റുകയായിരുന്നു ഈ 22കാരൻ. MSPക്ക് വേണ്ടിയും ഇർഷാദ് തൻറെ മികവ് പുറത്തെടുക്കുകയുണ്ടായി.
പിന്നീട്, തിരൂർ സാറ്റ് അക്കാദമിയിൽ കളിച്ച് കൊണ്ടിരിക്കെയാണ് DSK Shivajians പൂനെയിൽ നിന്നും ക്ഷണം ലഭിച്ചത്. അവിടെന്നങ്ങോട്ട് ദേശീയ ഗെയിംസ് ടോപ് സ്കോററാവാനും, മഹാരാഷ്ട്രക്ക് വേണ്ടി സന്തോഷ് ട്രോഫി കളിക്കാനും അവസരം ലഭിക്കുകയുണ്ടായി.
ഇർഷാദ് ഇപ്പോൾ ഇന്ത്യൻ നേവി മുബൈ ടീമിലാണ് കളിച്ച് കൊണ്ടിരിക്കുന്നത്. ഈ വരുന്ന സന്തോഷ് ട്രോഫിയിൽ സർവ്വിസസിന് വേണ്ടി ബൂട്ടണിയാൻ തയ്യാറെടുക്കുകയാണ് ഈ ആലിങ്ങൽക്കാരൻ.
സ്വന്തം നാട്ടുകാരൻ എന്നതിലുപരി ആലത്തിയൂർ ഹൈസ്കൂളിൻറെ വരദാനം ആയതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു..
വഴികാട്ടി
{{#multimaps: 10.861475,75.934884| width=800px | zoom=16 }}
|
- മലപ്പുറം ജില്ലയിലെ തിരൂര്‍ നഗരത്തില്‍ നിന്നും 8 കി.മി. അകലത്തായി തിരൂര്‍ -പുറത്തൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.
- തു൯ച൯ പറമ്പില്‍ നിന്നും 8 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|}