ജി യു പി എസ് വെള്ളംകുളങ്ങര/ഹിന്ദി ക്ലബ്ബ്/2023-24
| Home | 2026-27 |
വായനദിനാചരണം
2023 ജൂൺ 19 മുതൽ നടത്തുന്ന വായന മാസാചരണത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 11.7.23 ചൊവ്വാഴ്ച ഉച്ചയ്ക്ക 1.30 ന് യു.പി. ക്ലാസ്സിലെ കുട്ടികൾക്കായി വിവിധ പരിപാടികൾ നടത്തുകയുണ്ടായി. അഞ്ചാം ക്ലാസ്സിലെ തുടക്കക്കാരായ കുട്ടികൾക്കായി ഈ അധ്യയന വർഷം അവർ ആർജ്ജിച്ച ഹിന്ദി അക്ഷരങ്ങളുടെ അക്ഷരക്കാർഡുകൾ നൽകിക്കൊണ്ട് വായനയ്ക്ക തുടക്കം കുറിച്ചു. വായനയുടെ പ്രാധാന്യം മനസ്സിലാക്കാനായി അക്ഷരങ്ങൾ കൊണ്ടുള്ള വാക്കുകൾ ഓരോന്നായി പറയാൻ കുട്ടികൾക്ക് അവസരം നൽകി. എല്ലാ കുട്ടികളും ഈ പ്രവർത്തനത്തിൽ പങ്കാളികളായി.ഹിന്ദി ഭാഷ എഴുതാൻ താൽപര്യം ജനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ "സുലേഖ് " എന്ന പേരിൽ "അക്ഷര വൃക്ഷം " കൊണ്ട് ലേഖൻ പ്രക്രിയയ്ക്ക തുടക്കം കുറിച്ചു. 19.7.23 ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ 6, 7 ക്ലാസ്സിലെ കുട്ടികൾക്ക് വായനയിൽ താൽപ്പര്യം ഉണ്ടാക്കുന്നതിനായി "വാചൻ ഉത്സവ്" എന്ന ഹിന്ദി വായന പരിപാടി നടത്തുകയുണ്ടായി. എല്ലാ കുട്ടികൾക്കും വായനകാർഡുകൾ നൽകി പരിപാടിയിൽ പങ്കെടുപ്പിച്ചു. കൂടാതെ എഴുത്ത് ലളിതമാക്കാൻ "പദമാല " എന്ന രചനാ പ്രവർത്തനവും നടത്തുകയുണ്ടായി. കുട്ടികളിൽവായന പ്രോത്സാഹിപ്പിക്കുന്നതിനായി വായനമത്സരവും നടത്തി. ഏഴാം ക്ലാസ്സിൽ നിന്നുളള വൈഷ്ണവ് .യു .നായർ ഒന്നാം സ്ഥാനവും ആറാം ക്ലാസ്സിൽ നിന്നുളള അനന്യ അരുൺ രണ്ടാം സ്ഥാനവും നേടി.