Schoolwiki സംരംഭത്തിൽ നിന്ന്
ഫ്രീഡം ഫെസ്റ്റ് 2023
KNOWLEDGE INNOVATION TECHNOLOGY
2023 ആഗസ്റ്റ് 12 മുതൽ 15 വരെ
ടാഗോർ തീയേറ്റർ -തിരുവനന്തപുരം
---- ഫ്രീഡം ഫെസ്റ്റിന്റെ പ്രവർത്തനങ്ങൾ-----
വിജ്ഞാനത്തിന്റെയും നൂതനാശയ നിർമ്മിതിയുടെയും സാങ്കേതിക വിദ്യയുടേയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് സംഘടിപ്പിക്കുന്ന 'ഫ്രീഡം ഫെസ്റ്റ് 2023’ ന്റെ മുന്നോടിയായി ഓഗസ്റ്റ് 5 മുതൽ 12 വരെ കൈറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‍വെയറിനോടൊപ്പം സ്വാതന്ത്ര ഹാർഡ‍്‍വെയറും പരിചയപ്പെടുത്തുന്ന 'ഐടി കോർണർ' ആണ് ഇത് സംഘടിപ്പിച്ചത് .
കൈറ്റ് നൽകിയ റോബോട്ടിക് കിറ്റിന്റെ ഭാഗമായുള്ള ആർഡിനോ, ഹയർസെക്കന്ററിയിൽ ശാസ്ത്ര പരീക്ഷണങ്ങൾ നടത്താനുള്ള എക്സ്പൈസ് തുടങ്ങിയ ഓപ്പൺ ഹാർഡ്‍വെയറുകൾ ഉപയോഗിച്ചുള്ള നിരവധി പ്രവർത്തനങ്ങൾ ഐടികോർണറുകളിലൂടെ കുട്ടികൾ ചെയ്തു.
ഫ്രീഡം ഫെസ്റ്റിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന തരത്തിൽ സ്വതന്ത്ര സോഫ്റ്റ്‍വെയറിൽ തയ്യാറാക്കുന്ന ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും സ്കൂളുകളിൽ നടന്നു..ഇതിൽ നിന്നുംലഭിച്ച മികച്ച അഞ്ച് സൃഷ്ടികളാണ് 'സ്കൂൾ വിക്കി'യിൽ അപ്‍ലോഡ് ചെയ്യുന്നത് . ഓഗസ്റ്റ് 9-ന് കൂടിയ സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട പ്രത്യേക സന്ദേശവും വായിച്ചു..
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകൾ