ഗവ എച്ച് എസ് എസ് , കലവൂർ/ലിറ്റിൽകൈറ്റ്സ്

20:34, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34006 (സംവാദം | സംഭാവനകൾ) (ചിത്രം ഉൾപ്പെട‍ുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. ജാലകം

കലവ‍ൂർ ഗവ.ഹയർ സെക്കന്ററി സ്‍ക്ക‍ൂളിൽ ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റ് പ്രവർത്തിച്ച‍ുവര‍ുന്ന‍ു. 2018 – 2020 ബാച്ചിൽ 40 ക‍ുട്ടികളിൽ 37 പേർക്ക‍ും A + ഗ്രേഡ് കരസ്ഥമാക്കാൻ കഴിഞ്ഞ‍ു. ബിനോയ്.സി.ജോസഫ്, അനീഷ.എ എന്നിവർ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായി പ്രവർത്തിക്ക‍ുന്ന‍ു. ഗ്രാഫിക്സ്, അനിമേഷൻ, സ്‍ക്രാച്ച് പ്രോഗ്രാമിങ്, ഇലക്ട്രോണിക്സ് എന്നിവയിൽ ക‍ുട്ടികൾക്ക് പരിശീലനം നൽകിവര‍ുന്ന‍ു.ജില്ലാതല ക്യാമ്പ‍ുകളിലേയ്‍ക്ക് അംഗങ്ങളെ പങ്കെട‍ുപ്പിക്ക‍ുവാൻ കഴിഞ്ഞിട്ട‍ുണ്ട്. ഹൈടെക് ഉപകരണങ്ങൾ സംരക്ഷിക്ക‍ുന്നതില‍ും കൈകാര്യം ചെയ്യ‍ുന്നതില‍ും അംഗങ്ങൾക്ക് പരിശീലനം ലഭ്യമാക്ക‍ുന്ന‍ു.സ്‍ക്ക‍ൂളിൽ നടക്ക‍ുന്ന പരിപാടികൾ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എട‍ുക്ക‍ുന്നതില‍ും വീഡിയോ എഡിറ്റിംഗ് എന്നിവയില‍ും ക‍ുട്ടികൾക്ക് പരിശീലനം നൽക‍ുന്ന‍ു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കൈറ്റ് അംഗങ്ങൾ കംപ്യ‍ൂട്ടർ പരിശീലനം നൽക‍ുന്ന‍ു. ഹയർ സെക്കന്ററി പ്രവേശനം, ഗ‍ൂഗിൾ മീറ്റ് സജ്ജീകരിക്കൽ എന്നീ പ്രവർത്തനങ്ങളിൽ കൈറ്റ് അംഗങ്ങൾ ഹെൽപ്പ് ഡെസ്ക് ര‍ൂപീകരിച്ച് സേവനം ചെയ്തിട്ട‍ുണ്ട്. ആദ്യ വർഷത്തെ ബാച്ചിലെ ക‍ുട്ടികളെ ചേർത്തല പള്ളിപ്പ‍ുറം Info Park ൽ കൊണ്ട‍ുപോയി ഐ.റ്റി രംഗത്തെ സാധ്യതകളെപറ്റി ബോധവത്കരിക്കാൻ കഴിഞ്ഞിട്ട‍ുണ്ട്.

ലിറ്റിൽ കൈറ്റ് 2018 - 2020 ബാച്ച് ചേർത്തല, പള്ളിപ്പ‍ുറം ഇൻഫോ പാർക്ക് സന്ദർശിച്ചപ്പോൾ
ചേർത്തല പള്ളിപ്പ‍ുറം ഇൻഫോ പാർക്ക് സന്ദർശനം
ഇൻഫോപാർക്ക് സന്ദർശനം
ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഡിജിറ്റൽ പ‍ൂക്കളം തയ്യാറാക്ക‍ുന്ന‍ു