ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ
ദൃശ്യരൂപം
ജൂൺ1 - പ്രവേശനോത്സവം- 2023
കരുപ്പൂര് ഗവ.ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നഗരസഭാസ്ഥിരം സമിതി അധ്യക്ഷൻ പി. ഹരികേശൻ നായർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.
ജൂൺ 5 - പരിസ്ഥിതി ദിനാചരണം- 2023
ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
എസ്.പി.സി ബാച്ചിൻ്റെ ഫൈനൽ സെലക്ഷൻ ടെസ്റ്റ്
SPC 2023-25 ബാച്ചിൻ്റെ ഫൈനൽ സെലക്ഷൻ ടെസ്റ്റ് ഇന്ന് സ്കൂളിൽ നടന്നു.71 കുട്ടികൾ ടെസ്റ്റിൽ പങ്കെടുത്തു .
ലിറ്റിൽ കെെറ്റ്സ് സെലക്ഷൻ ടെസ്റ്റ്
ലിറ്റിൽ കെെറ്റ്സ് 2023-24 ബാച്ചിൻ്റെ സെലക്ഷൻ ടെസ്റ്റ് സ്കൂളിൽ നടന്നു.72 കുട്ടികൾ ടെസ്റ്റിൽ പങ്കെടുത്തു .